Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചിതറി തെറിച്ച ശവശരീരങ്ങളാൽ കണ്ണീരണിഞ്ഞ് ബാർസലോണ; പ്രാണ രക്ഷാർത്ഥം ഓടിയൊളിക്കുന്നവരുടെ നിലവിളിയിൽ നടുങ്ങി നഗരം; ആൾക്കൂട്ടത്തിനിടയിലേക്ക് വേഗത്തിൽ വാൻ ഓടിച്ച് കയറ്റിയ ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത്

ചിതറി തെറിച്ച ശവശരീരങ്ങളാൽ കണ്ണീരണിഞ്ഞ് ബാർസലോണ; പ്രാണ രക്ഷാർത്ഥം ഓടിയൊളിക്കുന്നവരുടെ നിലവിളിയിൽ നടുങ്ങി നഗരം; ആൾക്കൂട്ടത്തിനിടയിലേക്ക് വേഗത്തിൽ വാൻ ഓടിച്ച് കയറ്റിയ ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത്

മറുനാടൻ ഡെസ്‌ക്

ബാഴ്‌സലോണ: സ്പെയിനിലെ ബാഴ്സലോണയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ലാസ് റംബ്ലാസിലെ തിരക്കേറിയ വഴിയിൽ ഇന്നലെ ഭീകരാക്രമണം നടന്ന സ്ഥലത്ത് നിന്നുമുള്ള തൽസമയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ച് ചിതറി തെറിച്ച ശവശരീരങ്ങളാൽ കണ്ണീരണിഞ്ഞ് കിടക്കുന്ന ബാർസലോണയിലെ നിലവിലെ അവസ്ഥ കാണാം. പ്രാണ രക്ഷാർത്ഥം ഓടിയൊളിക്കുന്നവരുടെ നിലവിളിയിൽ നഗരം നടുങ്ങിയിരുന്നു. ആൾക്കൂട്ടത്തിനിടയിലേക്ക് ഭീകരൻ വേഗത്തിൽ വാൻ ഓടിച്ച് കയറ്റിയുണ്ടാക്കിയ ദുരന്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നതാണ്.

ഭീകരാക്രമണമുണ്ടായതിനെ തുടർന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് എമർജൻസി സർവീസുകൾ ഇവിടെ സജീവമാണ്. സായുധ പൊലീസ് ദുരന്തത്തിന് വഴിയൊരുക്കിയ ഡ്രൈവറെ പിടികൂടാനായി ഓരോ കോണും അരിച്ച് പെറുക്കിയുള്ള പരിശോധന നടത്തുന്നുമുണ്ട്. കടുത്ത ഭീതിയാൽ ഇവിടുത്തെ തെരുവുകളിൽ മിക്കവയും തീർത്തും വിജനവുമാണ്. ലാസ് റംബ്ലാസിൽ ഭീകരാക്രമണം നടന്ന ഇടത്തിൽ ഇപ്പോഴും നിരവധി ശവശരീരങ്ങളാണ് വീണ് കിടക്കുന്നത്. ആക്രമണത്തിൽ 13 പേർ മരിക്കുകയും 80 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടതിനാൽ ആളുകൾ അകത്തളങ്ങളിൽ കഴിയാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തോക്കുധാരികൾ സമീപത്തെ റസ്റ്റോറന്റിൽ ആളുകളെ ബന്ധികളാക്കി വച്ചുവെന്ന റിപ്പോർട്ടുകളും അതിനിടെ പുറത്ത് വന്നിരുന്നു. തുടർന്ന് ഈ ബന്ധികളെ മോചിപ്പിച്ച വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാൽ ലാസ് റംബ്ലാസിലെ ഭീകരാക്രമണവും ഈ സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വാൻ ഇടിച്ച് കയറ്റിയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്.

തീവ്രവാദ ആക്രമണത്തിന്റെ ഗണത്തിൽ പെടുത്തിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒരു റോഡ് ബ്ലോക്കിലൂടെ അപകടകരമായ രീതിയിൽ വണ്ടിയോടിച്ച ഒരാൾ സാന്റ് ജസ്റ്റ് ഡെസ് വേണിൽ വെടിയേറ്റ് മരിച്ചിരുന്നു. വാനിടിച്ച് കയറ്റിയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് പിന്നീട് രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ മൊറോക്കാക്കാരനായ ഡ്രിസ് ഔകബിറും ഉൾപ്പെടുന്നു. ലാസ് റംബ്ലാസിൽ ഇടിച്ച് കയറ്റിയ വാൻ വാടകക്ക് എടുത്തത് ഔകബിറാണെന്നാണ് സംശയിക്കുന്നത്.

എന്നാൽ ഈ ആരോപണം അയാൾ ശക്തമായി നിഷേധിക്കുന്നുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്യൽ തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അടുത്ത് തന്നെ വെളിച്ചത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP