Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഭയാർഥികൾ പീഡകർ എന്നു കണ്ണീരൊഴുക്കിയ വെള്ളക്കാർ ഇതറിഞ്ഞോ? ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ചാനൽ ലേഖികയെ പീഡിപ്പിച്ച് ജർമൻ യുവാക്കൾ; വീഡിയോ പുറത്ത്

അഭയാർഥികൾ പീഡകർ എന്നു കണ്ണീരൊഴുക്കിയ വെള്ളക്കാർ ഇതറിഞ്ഞോ? ലൈവ് റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ചാനൽ ലേഖികയെ പീഡിപ്പിച്ച് ജർമൻ യുവാക്കൾ; വീഡിയോ പുറത്ത്

കൊളോണിൽ പുതുവർഷത്തലേന്ന് അഭയാർഥികൾ നടത്തിയ ആക്രമണവും ലൈംഗികാതിക്രമങ്ങളും ചൂണ്ടിക്കാട്ടി അഭയാർഥികൾ മുഴുവൻ പീഡകരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലായിരുന്നു വെള്ളക്കാർ. എന്നാൽ, അതേ കൊളോണിൽ കാർണിവൽ തത്സമയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ചാനൽ ലേഖികയെ മൂന്ന് ജർമൻ യുവാക്കൾ ചേർന്ന് പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവന്നതോടെ നാണക്കേടുകൊണ്ട് ജർമനി തലകുനിക്കുന്നു.

ബെൽജിയംകാരിയായ മാദ്ധ്യമപ്രവർത്തകയെയാണ് മൂന്ന് ജർമൻ യുവാക്കൾ ചേർന്ന് തെരുവിൽ മാനഭംഗപ്പെടുത്തിയത്. ചെവിക്കരികിലെത്തി ഇന്നുരാത്രി തന്റെ കൂടെ കിടക്കാൻ വരുന്നോ എന്ന് ചോദിച്ച യുവാവ് ഇവരെ കയറിപ്പിടിക്കുകയും ചെയ്തു. എസ്‌മെറാൾഡ ലെയ്ബി എന്ന ലേഖികയാണ് അപമാനിക്കപ്പെട്ടത്.

ലൈവായി റിപ്പോർട്ട് ചെയ്യുന്നതിനിടെ, തനിക്ക് പിന്നിൽനിന്ന് യുവാക്കൾ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത് എസ്‌മെറാൾഡ അറിഞ്ഞിരുന്നില്ല. അഭയാർഥികളുടെ ആക്രമണം ഭയന്ന് 2000-ത്തോളം പൊലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. എന്നാൽ, തത്സമയം നടന്ന ആക്രമണം തടയാൻ ആരുമുണ്ടായില്ല.

ബെൽജിയം റേഡിയോ ടെലിവിഷനുവേണ്ടി കൊളോൺ കാർണിവൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു എസ്‌മെറാൾഡ. താനും ക്യാമറാമാനും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. യുവാക്കളെല്ലാം മദ്യപിച്ചിരുന്നു. പെട്ടെന്നുള്ള ആക്രമണം ചെറുക്കാൻ സാധിക്കാതിരുന്നത് അതുകൊണ്ടാണെന്ന് എസ്‌മെറാൾഡ പറഞ്ഞു.

തന്റെ കഴുത്തന് പിന്നിൽ ചുംബിച്ച യുവാക്കളിലൊരാൾ അസഭ്യം പറഞ്ഞു. കൊളോണിൽ വിമൻസ് ഡേ ആഘോഷിക്കുകയായിരുന്നു അന്ന്. അതിന്റെ ഭാഗമായുള്ള ചുംബനമാകുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് യുവാക്കളുടെ ആവശ്യം മനസ്സിലായതെന്നും എസ്‌മെറാൾഡ പറഞ്ഞു.

ലൈവ് റിപ്പോർട്ടിങ് പൂർത്തിയാക്കിയശേഷമാണ് എസ്‌മെറാൾഡ യുവാക്കൾക്കുനേരെ തിരിഞ്ഞത്. തന്റെ ശരീരത്തിൽ കയറിപ്പിടിച്ചവനുനേരെ കയർത്തെങ്കിലും, മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന അവർക്ക് കാര്യമൊന്നും പിടികിട്ടിയില്ലെന്ന് എസ്മറാൾഡ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP