Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബ്രിട്ടനിൽ നിന്നും നാടു കടത്തിയ ഇന്ത്യൻ ഡോക്ടർ സൗദിയിൽ ചെന്ന ശേഷം വീണ്ടും മുങ്ങി; ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നവരുടെ പട്ടികയിലും ഗ്ലാസ്‌കോ എയർപോർട്ട് ആക്രമണക്കേസിലും പ്രതി

ബ്രിട്ടനിൽ നിന്നും നാടു കടത്തിയ ഇന്ത്യൻ ഡോക്ടർ സൗദിയിൽ ചെന്ന ശേഷം വീണ്ടും മുങ്ങി; ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നവരുടെ പട്ടികയിലും ഗ്ലാസ്‌കോ എയർപോർട്ട് ആക്രമണക്കേസിലും പ്രതി

ലണ്ടൻ: 2007 ൽ സബീൽ എന്ന ഇന്ത്യൻ ഡോക്ടറെ 25ാം വയസിൽ ബ്രിട്ടനിൽ നിന്നും നാട് കടത്തിയിരുന്നത് അയാളുടെ സഹോദരൻ ഗ്ലാസ്‌കോ എയർപോർട്ടിൽ ആത്മഹത്യാ ആക്രമണം നടത്തിയതിനെ തുടർന്നായിരുന്നു ഈ നാടുകടത്തൽ. പിന്നീട് സൗദി അറേബ്യയിലെത്തിയ സബീൽ അവിടെ നിന്നും മുങ്ങിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതി ഇടുന്നവരുടെ പട്ടികയിലും ഗ്ലാസ്‌കോ എയർപോർട്ട് ആക്രമണക്കേസിലും പ്രതിയാണിയാൾ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ഖ്വയ്ദ നടത്താൻ പദ്ധതിയിട്ട നിരവധി ഭീകരാക്രമണ ശ്രമങ്ങളിലും ഇയാൾക്ക് പങ്കാളിത്തമുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്. അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശാഖയായ അഖിസിന്റെ(അഝകട) പ്രവർത്തനങ്ങളെ പറ്റി അന്വേഷിക്കുന്നത് ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെല്ലാണ്. ഡോ. സബീൽ അഹ്മദും ഒളിവിൽ പോയ 11 പേരുമാണിതിന് ഈ പേരിട്ടതെന്നും സൂചനയുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി ഡൽഹിയിലെ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി മെയ് 16ന് ഒരു പ്രൊക്ലമേഷൻ പുറപ്പെടുവിച്ചിരുന്നു. ഇവരെ കണ്ടുപിടിക്കുന്നതിനായി ഡൽഹി പൊലീസ് ഈ മാസം ആദ്യം മാദ്ധ്യമങ്ങളിൽ പരസ്യവും നൽകിയിരുന്നു.

25ാം വയസിൽ ബ്രിട്ടനിൽ നിന്നും നാടുകടത്തപ്പെട്ട സബീലിന് മേൽ ചുമത്തപ്പെടുന്ന രണ്ടാമത്തെ തീവ്രവാദ കേസാണിത്. ഇപ്പോൾ ഇയാൾക്ക് 33 വയസുണ്ട്. ഇയാളുടെ മൂത്ത സഹോദരനായ കഫീൽ അഹ്മദ് ഗ്ലാസ്‌കോ എയർപോർട്ടിൽ 2007 ജൂൺ 29ന് ആത്മഹത്യാ ആക്രമണം നടത്തിയതിനെ തുടർന്നായിരുന്നു അത്. ഇന്ത്യൻ യൂവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിന് ലഷ്‌കർ ഇ തോയിബ 2012ൽ നടത്തിയ നീക്കത്തിലും സബിൽ പ്രതിയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ എൻഐഎ ഒരു ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ഇന്ത്യയിലെ എയർപോർട്ടുകളിൽ ഇയാൾക്ക് വേണ്ടി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തിരുന്നു.

സൗദി അറേബ്യയിലെ കിങ് ഫഹദ് ഹോസ്പിറ്റലിലാണ് സബീൽ ജോലി ചെയ്തിരുന്നതെന്നാണ് റിപ്പോർട്ട്. 2012ലെ ലെഷ്‌കർ ഇ തോയിബ ഗൂഢാലോചനയിൽ തനിക്ക് പങ്കുണ്ടെന്ന ആരോപണത്തെ ആദ്യം ഇയാൾ നിഷേധിക്കുയായിരുന്നു ചെയ്തത്. റിയാദിലും ദമാമിലും ഇത് സംബന്ധിച്ച് ചേർന്ന യോഗങ്ങളിൽ പങ്കെടുത്തുവെന്നും ഈ ഗൂഢാലോചനയ്ക്ക് ധനസഹായം നൽകിയെന്നുമുള്ള ആരോപണമാണ് സബിൽ നിഷേധിച്ചത്. തനിക്ക് ഇത്തരത്തിൽ നൽകാൻ മാത്രം അധികപണമൊന്നുമില്ലെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു.

അഖിസ് റിക്രൂട്ട്‌മെന്റ് ഗൂഢാലോചനയിൽ സബീലിന് പങ്കുണ്ടെന്ന് വെളിപ്പെട്ടത് കട്ടക്കിൽ നിന്നും പിടിയിലായ അബ്ദുൾ റഹ്മാൻ ഖാൻ എന്ന 38കാരന്റെ പൊലീസിനോടുള്ള വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു.അഖിസ്ഇന്ത്യയ്ക്കും അതിന്റെ പ്രാദേശിക നേതാവ് മുഹമ്മദ് അസിഫിനും വേണ്ടി പ്രവർത്തിച്ചുവെന്ന പേരിലായിരുന്നു ഖാനെ കഴിഞ്ഞ ഡിസംബറിൽ പിടികൂടിയിരുന്നത്. അഖിസിന്റെ തലവൻ മൗലാന അസിം ഉമറിന്റെ നിർദേശാനുസരണമായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്.

സാംബാൽ സ്വദേശിയായ സനുവർ ഹഖാണ് ഉമറെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 1995ൽ പാക്കിസ്ഥാനിൽ നിന്നാണിയാൾ ഇന്ത്യയിലെത്തിയത്. അൽ ഖ്വയ്ദ് നേതാവായ അയ്മാൻ അൽസവാഹിരിയായിരുന്നു ഉമറിനെ അഖിസിന്റെ തലവനായി നിയോഗിച്ചിരുന്നതെന്നും സൂചനയുണ്ട്.സബിലിനൊപ്പം വാണ്ടഡ് ലിസ്റ്റിൽ ഉമറിന്റെ പേരുമുണ്ട്.2009ൽ താൻ സബിലിനെ ബാംഗ്ലൂരിൽ വച്ച് കണ്ടിരുന്നുവെന്നാണ് ഖാൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.ബ്രിട്ടനിൽ നിന്നും നാടുകടത്തിയതിന് ശേഷമായിരുന്നു സബിൽ ബാംഗ്ലൂരിലെത്തിയത്.201011ൽ സബീൽ സൗദിയിൽ ജോലിയിൽ ചേർന്നതിന് ശേഷവും ഖാൻ അവിടെ പോയി സബിലിനെ കണ്ടിരുന്നു. ഇന്ത്യൻ യുവാക്കളെ ജിഹാദിനെ റിക്രൂട്ട് ചെയ്യുന്നതിന് സബിൽ , ഖാന്റെ സഹായം തേടുകയും ചെയ്തിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP