Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബെർലിൻ വിമാനത്താവളത്തിൽ ആശങ്ക സൃഷ്ടിച്ച് യാത്രക്കാരന്റെ ബാഗ്; സ്‌കാനിങ് മിഷീനുകളിൽ തെളിഞ്ഞ വസ്തും എന്താണെന്ന് മനസ്സിലാകാതെ അധികൃതർ നെട്ടോട്ടമോടി; ഒടുവിൽ ബോംബ് സ്‌ക്വാഡ് പരിശോധനയിൽ ലഭിച്ചത് സെക്‌സ് ടോയ്‌സ്

ബെർലിൻ വിമാനത്താവളത്തിൽ ആശങ്ക സൃഷ്ടിച്ച് യാത്രക്കാരന്റെ ബാഗ്; സ്‌കാനിങ് മിഷീനുകളിൽ തെളിഞ്ഞ വസ്തും എന്താണെന്ന് മനസ്സിലാകാതെ അധികൃതർ നെട്ടോട്ടമോടി; ഒടുവിൽ ബോംബ് സ്‌ക്വാഡ് പരിശോധനയിൽ ലഭിച്ചത് സെക്‌സ് ടോയ്‌സ്

ബെർലിൻ: സ്ഫോടകവസ്തുക്കളെന്ന് സംശയിച്ച് വിമാനത്താവള അധികൃതർ പരിശോധനയ്ക്ക് പിടിച്ചുവച്ച ബാഗിൽ നിന്ന് ഒടുവിൽ ലഭിച്ചത് സെക്സ് ടോയ്സ്. ജർമ്മൻ തലസ്ഥാനമായ ബെർലിനിലെ ഷോൺഫെൽഡ് വിമാനത്താവളത്തിലാണ് സംശയാസ്പദമായ വസ്തുക്കളടങ്ങിയ ബാഗ് ആശങ്ക സൃഷ്ടിച്ചത്.ലഗേജുകൾ പരിശോധിക്കുന്ന സമയത്ത് ഒരു ബാഗിൽ നിന്ന് സ്‌കാനിങ് മെഷീനിൽ തെളിഞ്ഞ വസ്തുക്കൾ എന്താണെന്ന് മനസ്സിലാക്കാൻ ജീവനക്കാർക്ക് കഴിയാതെ വന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിചിത്രമായ ആകൃതികളിലുള്ള എന്തൊക്കെയോ ആയുധങ്ങളോ സ്ഫോടകവസ്തുക്കളോ ആണ് ബാഗിലെന്ന് ജീവനക്കാർ ഉറപ്പിച്ചു. സംശയാസ്പദമായ വസ്തുക്കൾ ബാഗിൽ കണ്ടെത്തിയതിനാൽ വിമാനത്താവളത്തിന്റെ ഡി ടെർമിനലുകൾ അടച്ചിടുകയും ഫെഡറൽ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾക്ക് സജ്ജമായി. ലഗേജിൽ വിചിത്രവസ്തുക്കളുമായി വന്ന വ്യക്തി മുന്നോട്ട് നീങ്ങിനിൽക്കേണ്ടതാണെന്ന് ലൗഡ് സ്പീക്കറിലൂടെ അറിയിപ്പും നല്കി. ഇതേത്തുടർന്ന് ബാഗിന്റെ ഉടമസ്ഥൻ പരുങ്ങലോടെ മുന്നിലേക്ക് നീങ്ങിനിന്നെന്നും അതിലുള്ളത് ചില സാങ്കേതിക ഉപകരണങ്ങളാണെന്ന് വിശദീകരണം നല്കിയെന്നുമാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കകം ബാഗ് പരിശോധിച്ച ബോംബ് സ്‌ക്വാഡ് കണ്ടെത്തിയതാകട്ടെ വൈബ്രേറ്റർ ഉൾപ്പടെയുള്ള സെക്സ് ടോയ്സും. നിമിഷങ്ങൾക്കകം ടെർമിനൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചെങ്കിലും തിരക്കേറിയ അവധിദിനങ്ങളിലൊന്നിൽ ആ ബാഗ് ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ലെന്ന് വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP