Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂറോപ്പിലാകമാനം മാർച്ച് 20ന് പട്ടാപ്പകൽ സൂര്യനെ കാണാതാകും; 16 വർഷത്തിന് ശേഷമുള്ള ആദ്യത്തെ വലിയ സൂര്യഗ്രഹണം വരുന്നു; ബ്രിട്ടനിൽ പലയിടങ്ങളിലും രാത്രിയുടെ പ്രതീതിയുണ്ടാകും; ഇന്ത്യയിൽ ദൃശ്യമാകില്ല

യൂറോപ്പിലാകമാനം മാർച്ച് 20ന് പട്ടാപ്പകൽ സൂര്യനെ കാണാതാകും; 16 വർഷത്തിന് ശേഷമുള്ള ആദ്യത്തെ വലിയ സൂര്യഗ്രഹണം വരുന്നു; ബ്രിട്ടനിൽ പലയിടങ്ങളിലും രാത്രിയുടെ പ്രതീതിയുണ്ടാകും; ഇന്ത്യയിൽ ദൃശ്യമാകില്ല

രാത്രയിൽ പെട്ടെന്ന് വൈദ്യുതി നിലച്ചാൽ പോലും ഭൂരിഭാഗം പേരും പരിഭ്രമിക്കാറുണ്ട്. അപ്പോൾ പകൽസമയത്ത് ഞൊടിയിടെ സൂര്യപ്രകാശം രാത്രിക്ക് സമാനം മങ്ങിപ്പോയാൽ ആരുമൊന്ന് വിരളുമെന്നുറപ്പാണ്. മാർച്ച് 20ന് അത്തരമൊരു സംഭവമുണ്ടാകാൻ പോകുകയാണ്. അന്നേ ദിവസം പട്ടാപ്പകൽ സൂര്യൻ കാണാമറയത്താകുകയും ഭൂമി അൽപനേരം ഇരുട്ടിലാകുകയും ചെയ്യും. അന്ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. കേട്ട് ഞെട്ടാൻ വരട്ടെ ഈ ബൃഹദ് സൂര്യഗ്രഹണം യൂറോപ്പിൽ മാത്രമെ ദൃശ്യമാകുകയുള്ളൂ. ഇന്ത്യയിൽ പേരിന് ഗ്രഹണമുണ്ടാകുമെങ്കിലും ദൃശ്യമാകില്ലെന്നാണ് ശാസത്രജ്ഞന്മാർ പറയുന്നത്.

1999ന് ശേഷമുള്ള ഏറ്റവും വലിയ സൂര്യഗ്രഹണത്തിനാണ് അന്ന് യൂറോപ്പാകമാനം സാക്ഷ്യം വഹിക്കുന്നത്. ഈ സൂര്യഗ്രഹണത്തിൽ കൂടുതൽ ഇരുട്ട് വീഴുക സ്‌കോട്ട് ലാൻഡിലാണെന്നും പ്രവചനങ്ങളുണ്ട്. അന്നേ ദിവസം ലണ്ടന്റെ മുകളിൽ പതിക്കുന്ന 84 ശതമാനം സൂര്യപ്രകാശവും ചന്ദ്രനാൽ മറയ്ക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഗ്ലാസ്‌കോ, അബെർഡീൻ, എഡിൻബർഗ് എന്നിവിടങ്ങളിലെ 94 ശതമാനം സൂര്യപ്രകാശത്തെയും ചന്ദ്രൻ മറയ്ക്കും.

സൂര്യഗ്രഹണം മൂലം വൈദ്യുതി പ്രതിസന്ധിയുണ്ടാവുകയും യൂറോപ്പാകമാനം ഇരുട്ടിലാകാനുള്ള സാധ്യതയെപ്പറ്റി ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്റർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. യൂറോപ്പിൽ ഭൂരിഭാഗം വൈദ്യുതിയും ഉൽപാദിപ്പിക്കുന്നത് സൗരോർജമുപയോഗിച്ചാണ്. മാർച്ച് 20ന് കാലത്താണ് സൂര്യഗ്രഹണം അരങ്ങേറുന്നത്. 90 മിനുറ്റ് നേരം യൂറോപ്പ്, വടക്കെ അമേരിക്ക, റഷ്യ എന്നിവിടങ്ങളിൽ ഭാഗിക സൂര്യഗ്രഹണം നിലനിൽക്കും. നോർത്തേൺ സ്‌കാൻഡിനേവിയ, ഫറോയ് ഐസ്ലാൻഡ്‌സ് എന്നിവിടങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണമുണ്ടാകും. ഫറോയ് ഐസ്ലാൻഡിലെ ടോർഷാവനിൽ രണ്ട് മിനുറ്റ് രണ്ട് സെക്കൻഡ് നേരം കണ്ണിൽകുത്തിയാൽ കാണാത്ത വിധം ഇരുട്ടാകുമെന്നാണ് എച്ച്എം നോട്ടിക്കൽ അൽമനാക് ഓഫീസിലെ ഡോ. സ്റ്റീവ് ബെൽ പറയുന്നത്. ഏറ്റവും കൂടുതൽ നേരം സമ്പൂർണ സൂര്യഗ്രഹണം നിലനിൽക്കുക ഐസ്ലാൻഡിന് കിഴക്ക് നോർവീജിയൻ കടലിലായിരിക്കും. ഇവിടെ രണ്ട് മിനുറ്റും 47 സെക്കൻഡുമായിരിക്കും സമ്പൂർണ സൂര്യഗ്രഹണം നിലനിൽക്കുക. ലണ്ടനിൽ ഭാഗിക സൂര്യഗ്രഹണം രാവില 8.45നാണ് ആരംഭിക്കുക. രാവിലെ 9.31ന് ലണ്ടനിലെ ഗ്രഹണം മൂർധന്യത്തിലെത്തും. തുടർന്ന് രാവിലെ 10.41 ഓടെ ഗ്രഹണം അവസാനിക്കുകയും ചെയ്യും.

അടുത്ത മാസം നടക്കുന്ന സൂര്യഗ്രഹണം ഗ്രീൻലാൻഡ് ഉപഭൂഖണ്ഡത്തിന് തൊട്ട് താഴെ നിന്ന് തുടങ്ങി വടക്കോട്ട് ആർട്ടിക് സർക്കിൾ വരെയാണ് ദൃശ്യമാകുന്നത്. ഭാഗിക സൂര്യഗ്രഹണം ആയിരക്കണക്കിന് മൈലുകൾ വിസ്തീർണത്തിലാണ് ഒരേ സമയം ദൃശ്യമാകുന്നത്. യുകെയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണമുണ്ടാകുമെന്നാണ് ഡോ. ബെൽ പറയുന്നത്. ഫറോയ് ഐസ്ലാൻഡിലും സ്വാൽബാർഡിലുമുണ്ടാകുന്ന സമ്പൂർണ സൂര്യഗ്രഹണം പിന്നിട് ഉത്തരധ്രുവഭാഗത്തേക്ക് നീങ്ങും. എയർഡ് ഉയിഗിന് സമീപത്തുള്ള ലെവിസ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തും സമ്പൂർണ സൂര്യഗ്രഹണമുണ്ടാകും. ഇവിടെ രാവിലെ 9.36 ആകുമ്പോഴേക്കും 98 ശതമാനം സൂര്യപ്രകാശവും മറയ്ക്കപ്പെടും. വടക്ക് പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ്, ഹെബ്‌റൈഡ്‌സ്, ഓർക്ക്‌നേസ്, ഷെട്ട്‌ലാൻഡ് ഐസ്ലാൻഡ് എന്നിവിടങ്ങളിൽ 95 ശതമാനമായിരിക്കും ഗ്രഹണം. ഇതിന് മുമ്പ് ഇത്രയും വലിയ സൂര്യഗ്രഹണമുണ്ടായത് 1999 ഓഗസ്റ്റ് 11നായിരുന്നു. അന്ന് 1.029 മാഗ്‌നിറ്റിയൂഡായിരുന്നു ഗ്രഹണമുണ്ടായത്. ചന്ദ്രൻ സൂര്യന്റെ എത്ര അംശത്തെ മറയ്ക്കുന്നു എന്നതാണ് മാഗ്‌നിറ്റിയൂഡ് എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇനി 2026ലായിരിക്കും ഇതുപോലുള്ള ഒരു സൂര്യഗ്രഹണമുണ്ടാവുകയെന്നും ഗവേഷകർ പറയുന്നു.

മാർച്ച് 20ന് നടക്കുന്ന സൂര്യഗ്രഹണം ഇന്ത്യയിലുമുണ്ടാകുമെങ്കിലും വളരെ നേരിയതോതിലെ ബാധിക്കുകയുള്ളുവെന്നതിനാൽ ഇവിടെ അത് ദൃശ്യമാകുകയില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.11നായിരിക്കും ഇത് തുടങ്ങുന്നത്. രണ്ട് മിനുറ്റ് 47 സെക്കൻഡ് മാത്രമെ ഇവിടെ അത് അൽപമെങ്കിലും അനുഭവപ്പെടുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP