Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിൻലാദൻ കമ്പനി വൻ പ്രതിസന്ധിയിൽ; സൗദി ജീവനക്കാരോട് ബിൻ ലാദൻ കമ്പനി രാജി ആവശ്യപ്പെട്ടു; 77,000 വിദേശ ജീവനക്കാരെ പിരിച്ചുവിട്ടു; ശമ്പളം ലഭിക്കാതെ ജോലി നഷ്ടപ്പെട്ടവരിൽ ആയിരക്കണക്കിന് ഇന്ത്യക്കാരും

ബിൻലാദൻ കമ്പനി വൻ പ്രതിസന്ധിയിൽ; സൗദി ജീവനക്കാരോട് ബിൻ ലാദൻ കമ്പനി രാജി ആവശ്യപ്പെട്ടു; 77,000 വിദേശ ജീവനക്കാരെ പിരിച്ചുവിട്ടു; ശമ്പളം ലഭിക്കാതെ ജോലി നഷ്ടപ്പെട്ടവരിൽ ആയിരക്കണക്കിന് ഇന്ത്യക്കാരും

മക്ക: സൗദി അറേബ്യയിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ബിൻ ലാദൻ കമ്പനിയിലെ പ്രതിസന്ധി കൂടുതൽ മൂർച്ഛിക്കുന്നു. കമ്പനി സൗദിക്കാരായ 17,000 ജീവനക്കാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. വിദേശ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് സ്വദേശികളായ ജീവനക്കാരോട് രാജി ആവശ്യപ്പെട്ടത്.

നാലുമാസത്തെ ശമ്പളക്കുടിശിക നൽകാൻ കഴിയാത്തതുകൊണ്ടാണിത് ജീവക്കാരെ പിരിച്ചുവിടാനും രാജി ആവശ്യപ്പെട്ടുമുള്ള തീരുമാനം കമ്പനി കൈക്കൊണ്ടത്. രാജിവയ്ക്കുന്നില്ലെങ്കിൽ കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുംവരെ കുടിശികയ്ക്കു വേണ്ടി കാത്തിരിക്കണം എന്നാണു നിർദ്ദേശം. ഇങ്ങനെ തുടരുന്നവർക്ക്, കുടിശിക തീർക്കാനുള്ള ശേഷി കമ്പനിക്കുണ്ടാകുമ്പോൾ രണ്ടു മാസത്തെ അധിക ശമ്പളം കൂടി നൽകാമെന്നാണു വാഗ്ദാനം.

കമ്പനിയുടെ ആകെയുള്ള 2.17 ലക്ഷം ജീവനക്കാരിൽ 17, 000 പേർ മാത്രമായിരുന്നു തദ്ദേശീയർ. വിദേശികളായ ജീവനക്കാരുടെ പിരിച്ചുവിടൽ തുടരുകയാണ്. പുറത്താക്കപ്പെട്ടവരുടെ എണ്ണം 77,000 ആയി. ഇവരുടെയെല്ലാം വീസ റദ്ദു ചെയ്തിട്ടുമുണ്ട്. കമ്പനിയുടെ ബാധ്യത 480 കോടി റിയാൽ (8160 കോടി രൂപ) ആയി വർധിച്ചുവെന്നാണു കണക്ക്. ഇതാണു കമ്പനിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ട ജീവനക്കാർ ശമ്പളക്കുടിശികയ്ക്കു വേണ്ടി നടത്തിവരുന്ന പ്രതിഷേധസമരത്തിനിടെ ഏഴു ബസുകൾക്കു തീയിട്ടതിനെക്കുറിച്ചു സുരക്ഷാവിഭാഗം അന്വേഷണം ആരംഭിച്ചു.

പുറത്താക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും, രാജ്യം വിടും മുൻപു ശമ്പളക്കുടിശിക പൂർണമായി ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്നു തൊഴിൽ മന്ത്രാലയത്തിന്റെ മക്ക ശാഖയിലെ ഡയറക്ടർ അബ്ദുല്ല അൽ ഉലയാൻ അറിയിച്ചു. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരിലാർക്കും ശമ്പളം കുടിശിക വരുത്തിയിട്ടില്ലെന്നാണു കമ്പനി നിലപാട്. വേതന കുടിശ്ശികയിൽ തീർപ്പാകാതെ രാജ്യം വിടില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. നിരവധി മലയാളികളടക്കം പതിനായിരങ്ങളാണു ബിൻ ലാദൻ കമ്പനിയിൽ ജോലി ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP