Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലേഷ്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ടു മറിഞ്ഞ് 20 പേരെ കാണാതായി

ധാക്ക: മലേഷ്യയിലേക്ക് കുടിയേറാൻ ബംഗ്ലാദേശികൾ യാത്ര ചെയ്തിരുന്ന മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 20 പേരെ കാണാതായി. ബംഗാൾ ഉൾക്കടലിൽ കുത്തുബ്ദിയ ദ്വീപിനടുത്താണ് അറുപതിലേറെ യാത്രക്കാരുമായി ബോട്ടു മറിഞ്ഞത്.

അധികം യാത്രക്കാർ കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. 39 പേരെ രക്ഷപ്പെടുത്തി. കുറച്ചു പേർക്ക് നീന്തി രക്ഷപ്പെടാൻ കഴിഞ്ഞു. മുങ്ങൽ വിദഗ്ദ്ധർക്ക് കടലിനടിയിൽ ബോട്ട് കണ്ടെത്താൻ കഴിഞ്ഞെങ്കിലും അതിൽ മൃതദേഹങ്ങൾ കണ്ടെത്താനായില്ലെന്ന് നേവി ഉദ്യോഗസ്ഥൻ അറിയിച്ചു.

അപകടത്തെ തുടർന്ന് മനുഷ്യക്കടത്തു സംഘത്തിൽപ്പെട്ട ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗ്‌ളാദേശിൽ നിന്നും മ്യാന്മറിൽ നിന്നുമുള്ള റോഹിങ്ക്യ അഭയാർത്ഥികളും മലേഷ്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിനായി ഇത്തരം മാർഗങ്ങൾ സ്വീകരിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാർ പണം വാങ്ങി മലേഷ്യയിലേക്ക് അനധികൃതമായി എത്തിക്കുന്നവരിൽ ഭൂരിഭാഗവും ജയിലിലാണ് എത്തിപ്പെടുന്നത്. 2012ൽ ഇത്തരം ഒരു ബോട്ട്‌യാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ നൂറിലേറെ പേർ മരിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP