Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോംബിട്ടു തകർക്കാനുള്ള മനസ്സോടെ യുകെയിൽ കഴിയുന്നത് 23000 പേരെന്ന് രഹസ്യപ്പൊലീസ്; ഈ വീക്കെൻഡിൽ നടക്കുന്ന 1300 പരിപാടികളിൽ കനത്ത സുരക്ഷ; ബീച്ചുകളും തെരുവുകളും അടക്കം എല്ലായിടവും പൊലീസ് ബന്തവസ്സിൽ

ബോംബിട്ടു തകർക്കാനുള്ള മനസ്സോടെ യുകെയിൽ കഴിയുന്നത് 23000 പേരെന്ന് രഹസ്യപ്പൊലീസ്; ഈ വീക്കെൻഡിൽ നടക്കുന്ന 1300 പരിപാടികളിൽ കനത്ത സുരക്ഷ; ബീച്ചുകളും തെരുവുകളും അടക്കം എല്ലായിടവും പൊലീസ് ബന്തവസ്സിൽ

ബ്രിട്ടൻ ഇക്കുറി ബാങ്ക് ഹോളിഡേയ്ക്ക് തയ്യാറെടുക്കുന്നത് മുമ്പൈാന്നുമില്ലാത്ത ആശങ്കയോടെയാണ്. മാഞ്ചസ്റ്റർ അരീനയിൽ ഉണ്ടായ ചാവേറാക്രമണത്തിന്റെ പശചാത്തലത്തിൽ കനത്ത സുരക്ഷയാണ് എവിടെയും ഏർപ്പെടുത്തിയിട്ടുള്ളത്. വീക്കെൻഡിൽ നടക്കുന്ന 1300-ഓളം പരിപാടികൾക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബീച്ചുകളും തെരുവുകളും കളിക്കളങ്ങളടക്കമുള്ള പ്രധാന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്.

ബ്രിട്ടൻ ഇതിന് മുമ്പ് നേരിട്ടിട്ടില്ലാത്ത ഭീകരാക്രമണ ഭീഷണിയിലാണിപ്പോൾ. രാജ്യത്ത് ബോംബാക്രമണം നടത്താൻ സന്നദ്ധരായിട്ടുള്ള 23000 തീവ്രവാദികളുണ്ടെന്നാണ് രഹസ്യപ്പൊലീസിന്റെ അനുമാനം. റംസാൻ മാസത്തിൽ പാശ്ചാത്യരാജ്യങ്ങൾക്കുനേരെ വിശുദ്ധയുദ്ധം നടത്താൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആഹ്വാനം നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് ബ്രിട്ടനിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയത്.

എഫ്.എ. കപ്പ് ഫൈനൽ, പ്രീമിയർഷിപ്പ് റഗ്‌ബി ഫൈനൽ, ഹേ സാഹിത്യോത്സവം തുടങ്ങിയ സുപ്രധാന പരിപാടികൾ ഈ വീക്കെൻഡിൽ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. സായുധ സേനയും പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും യാതൊരു പഴുതും നൽകാതെ കാവൽ നിൽക്കുകയാണ്. തീം പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയും സദാ നിരീക്ഷണത്തിലാണ്.

മാഞ്ചസ്റ്റർ അരീനയിൽ സ്‌ഫോടനം നടത്തി ചാവേറിനെ സഹായിച്ചുവെന്ന് കരുതുന്ന ഒരാൾകൂടി പൊലീസിന്റെ പിടിയിലായി. 44 വയസ്സുള്ള ഓളെയാണ് ബസ്സിൽനിന്ന് പിടികൂടിയത്. മാഞ്ചസ്റ്റർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ഒമ്പതാമത്തെയാളാണിത്. ഇവരൊക്കെ പിടിയിലാണെങ്കിലും സ്വന്തമായി സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ശേഷിയുള്ള കൂടുതൽ ഭീകരർ പുറത്തുണ്ടെന്ന് പൊലീസ് കരുതുന്നു.

മാഞ്ചസ്റ്ററിൽ സ്‌ഫോടനം നടത്തിയ സൽമാൻ അബേദിയുടെ കൂട്ടാളികളെ തിരയുന്നതിന് ഊണും ഉറക്കവും ഉപേക്ഷിച്ച് കഷ്ടപ്പെടുകയാണ് പൊലീസ്. ഇതേവരെ 12-ഓളം ഇടങ്ങളിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്. അബേദിയുടെ വീട്ടിൽനിന്ന് ബോംബുണ്ടാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ കണ്ടെത്തിയത് പൊലീസിന്റെ അന്വേഷണത്തിന് കൂടുതൽ തീവ്രത നൽകിയിട്ടുണ്ട്.

ബക്കിങ്ങാം കൊട്ടാരം, പാർലമെന്റ് മന്ദിരം, ന്യൂക്ലിയർ റിയാക്ടറുകൾ തുടങ്ങി തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. മാഞ്ചസ്റ്ററിന് പുറമെ., പ്രധാന നഗരകേന്ദ്രങ്ങളിലെല്ലാം വീക്കെൻഡിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സൈന്യത്തിന് പുറമെ, പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP