Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്റെ കൈയിൽ ബോംബുണ്ട്... ഞാൻ ഈ വിമാനം തകർക്കും... യാത്രക്കൊരുങ്ങിയ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച യാത്രക്കാരനെ തളച്ച് സഹയാത്രികർ; നിർഭാഗ്യം വിട്ട് മാറാതെ മലേഷ്യൻ എയർലൈൻസ്

എന്റെ കൈയിൽ ബോംബുണ്ട്... ഞാൻ ഈ വിമാനം തകർക്കും... യാത്രക്കൊരുങ്ങിയ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച യാത്രക്കാരനെ തളച്ച് സഹയാത്രികർ; നിർഭാഗ്യം വിട്ട് മാറാതെ മലേഷ്യൻ എയർലൈൻസ്

റക്കുന്ന വിമാനം ഈ നിമിഷം ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയുയർത്തി യാത്രക്കാരൻ മുന്നോട്ട് വന്നത് വിമാനയാത്രക്കാരെ ഞെട്ടിച്ചു. എന്നാൽ അടുത്ത നിമിഷം അയാളെ കീഴ്പ്പെടുത്തി അവർ ധൈര്യം തെളിയിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ബുധനാഴ്ച മെൽബണിൽ നിന്നും കൊലാലംപൂരിലേക്കള്ള മലേഷ്യൻ എയർലൈൻസ് വിമാനം പറന്നുയർന്ന് അൽപം കഴിഞ്ഞപ്പോഴായിരുന്നു യാത്രക്കാരൻ ഭീഷണിയുമായി ചാടിയെഴുന്നേറ്റിരുന്നത്. എന്റെ കൈയിൽ ബോംബുണ്ട്...ഞാൻ ഈ വിമാനം തകർക്കും..എന്നും പറഞ്ഞായിരുന്നു യാത്രക്കൊരുങ്ങിയ വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് ഇയാൾ ഇരച്ച് കയറാൻ ശ്രമിച്ചിരുന്ന്. ബുധനാഴ്ച രാത്രി 11.11 ന് മെൽബണിൽ നിന്നും പറന്നുയർന്ന എംഎച്ച് 128ലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ഇതോടെ നിർഭാഗ്യം വിട്ട് മാറാത്ത വിമാനക്കമ്പനിയാണ് തങ്ങളെന്ന് മലേഷ്യൽ എയർലൈൻസ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

യാത്രക്കാരും വിമാനത്തിലെ ജോലിക്കാരും ചേർന്ന് വളരെ തന്ത്രപരമായിട്ടായിരുന്നു ഭീഷണി മുഴക്കിയ ആളെ കീഴടക്കിയത്. ഇയാളുടെ കൈകൾ ബന്ധിച്ച അവർ ബലം പ്രയോഗിച്ച് നിലത്ത് കിടത്തുകയും ചെയ്തിരുന്നു. ഇതിനിടെ പൈലറ്റ് ഈ വിമാനത്തെ മെൽബണിലെ ടുല്ലാമറൈൻ എയർപോർട്ടിലേക്ക് തിരിച്ചിറക്കുകയും ചെയ്തു. ആക്രമത്തിന് ശ്രമിച്ചയാൾ മെൽബണിന്റെ സൗത്ത് ഈസ്റ്റിലുള്ള ഡാൻഡെനോൻഗിലെ ഓസ്ട്രേലിയൻ പൗരനാണെന്നും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരുന്നുവെന്നുമാണ് സൂപ്രണ്ട് ടോണി ലാൻഗ്ഡൻ വെളിപ്പെടുത്തുന്നത്.

വിമാനം നിലത്തിറങ്ങിയ ഉടൻ തോക്ക് ധാരികളായ സ്പെഷ്യൽ ഓപ്പറേഷൻ ഓഫീസർമാർ ബുള്ളറ്റ് പ്രൂഫ് വസ്ത്രമണിഞ്ഞ് വി്മാനത്തിലേക്ക് ഇരച്ച് കയറി ആക്രമണകാരിയെ കീഴടക്കിയിരുന്നു. തുടർന്ന് പുലർച്ചെ രണ്ട് മണിക്ക് മുമ്പ് എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നും പുറത്തിറക്കുകയും ചെയ്തിരുന്നു. മുൻ എഫ്എൽ താരമായ ആൻഡ്രൂ ലിയോൺസെല്ലി ആ സമയത്ത് ഈ വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. ആക്രമണത്തിന് കോപ്പ് കൂട്ടിയ ആളിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ മാത്രമായിരുന്നു ഇദ്ദേഹം ഇരുന്നിരുന്നത്. ഇയാൾ ഒരു എയർഹോസ്റ്റസിനെ ആക്രമിക്കുകയും വിമാനത്തിന്റെ ക്യാപ്റ്റനെ കാണണമെന്ന് പറഞ്ഞ് കരയുകയും ചെയ്തിരുന്നുവെന്നാണ് ലിയോൺസെല്ലി വെളിപ്പെടുത്തുന്നത്.

ഇയാൾക്ക് ഇരുണ്ട നിറമാണുള്ളതെന്നും നീളമുണ്ടെന്നും കൈയിൽ തണ്ണിമത്തന് സമാനമായ ഒരു വസ്തു രണ്ട് ആന്റിനി സഹിതം പിടിച്ചിരുന്നുവെന്നും അത് പൊട്ടിച്ച് വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ലിയോൺസെല്ലി പറയുന്നു. ഇയാൾ മാനസിക വൈകല്യമുള്ളയാളാണെന്നും സ്ഫോടവസ്തുക്കൾ ഇയാൾക്ക് കൈവശമില്ലായിരുന്നുവെന്നുമാണ് സൂപ്രണ്ട് ലാൻഗ്ഡൻ പറയുന്നത്. യാത്രക്കാരുടെയും വിമാനജോലിക്കാരുടെയും സമയോചിതമായ നീക്കത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയിരിക്കുന്നതെന്നും സൂപ്രണ്ട് പ്രശംസിക്കുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന സംശയകരമായ വസ്തു മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാനുപയോഗിക്കുന്ന പവർ ബാങ്ക് പോലുള്ള സംവിധാനമാണെന്നാണ് മലേഷ്യൻ ഗവൺമെന്റ് പറയുന്നത്.

വിമാനം അടിയന്തിരമായി നിലത്തിറക്കിയതിനെ തുടർന്ന് ഇതിലെ യാത്രക്കാർ രണ്ട് മണിക്കൂറോളം വിമാനത്തിൽ തന്നെ കഴിച്ച് കൂട്ടേണ്ടി വന്നു. ബാക്കിയുള്ള വിമാനങ്ങളെല്ലാം പറന്നുയരാതെ ഇവിടെ തന്നെ പിടിച്ചിട്ടിരുന്നു. ഇവിടെ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനങ്ങൾ അടുത്തുള്ള അവലോൺ എയർപോർട്ടിലേക്ക് തിരിച്ച് വിടുകയും ചെയ്തിരുന്നു. ഭീഷണിക്കിരയായ വിമാനം പിന്നീട് സുരക്ഷിതമേഖലയിലേക്ക് മാറ്റുകയും ആവശ്യമായ പരിശോധനകൾ നടത്തിയ ശേഷം വീണ്ടും ടാർമാകിലേക്കെത്തിക്കുകയുമായിരുന്നു. സംഭവം മലേഷ്യൻ എയർലൈൻസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മറ്റ് എയർലൈനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മലേഷ്യൻ എയർലൈൻസ് അപകടങ്ങളിലും യന്ത്രത്തകരാറുകളിലും ഇത്തരം ഭീഷണികളിലും പെടുന്നതേറെയാണ്. 2014 മാർച്ച് എട്ടിന് കൊലാലംപൂരിൽ നിന്നും ബീജിംഗിലേക്ക് പുറപ്പെട്ട് മലേഷ്യൻ വിമാനം എംഎച്ച് 370 ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരുന്നു. ഇതിൽ 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇതുവരെ വിമാനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. 2014 ജൂലൈ 17ന് മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് 777-200 ഇആർ വിമാനം ഉക്രൈയിന് മുകളിൽ വച്ച് മിസൈൽ ആക്രമണത്തിന് വിധേയമായി വീണ് തകർന്ന് 283 യാത്രക്കാരും 15 വിമാനജോലിക്കാരും മരിച്ചിരുന്നു. ഇതിന് പുറമെ നിരവധി അനിഷ്ടസംഭവങ്ങൾക്ക് ഈ വിമാനക്കമ്പനിയുടെ വിമാനങ്ങൾ വിധേയമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP