Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്‌ഫോടനം; കൊല്ലപ്പെട്ടത് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ നേതാവ്; സ്‌ഫോടനത്തിൽ മൂന്ന് മരണം; സ്ഥാനാർത്ഥിയുടെ സഹോദരനും മുൻപ് സ്‌ഫോടനത്തിൽ മരിച്ചയാൾ

പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ സ്‌ഫോടനം; കൊല്ലപ്പെട്ടത് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ നേതാവ്; സ്‌ഫോടനത്തിൽ മൂന്ന് മരണം; സ്ഥാനാർത്ഥിയുടെ സഹോദരനും മുൻപ് സ്‌ഫോടനത്തിൽ മരിച്ചയാൾ

ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ സ്ഥാനാർത്ഥി കൊല്ലപ്പെട്ടു. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്രീഖ് ഇ ഇൻസാഫ് (പിടിഐ) പാർട്ടി സ്ഥാനാർത്ഥി ഇക്രാമുള്ള ഗാണ്ടാപൂരാണു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.ദേര ഇസ്മയിൽ ഖാനിലെ സ്ഥാനാർത്ഥിയായിരുന്ന ഇക്രാമുള്ള ഖൈബർ പക്തൂൺക്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിലാണു കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

സ്ഫോടനത്തിൽ ഇക്രാമുള്ളയുടെ ഗാർഡും ഡ്രൈവറും കൊല്ലപ്പെട്ടു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിലെ പിടിഐ നേതൃത്വത്തിലുള്ള സർക്കാരിൽ കൃഷിമന്ത്രിയായിരുന്നു ഇക്രാമുള്ള.ഇദ്ദേഹത്തിന്റെ സഹോദരനും നിയമമന്ത്രിയുമായിരുന്ന ഇസ്രാമുള്ള സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിൽ മത്സരിച്ചാണ് ഇക്രാമുള്ള മന്ത്രിസഭയിലെത്തിയത്. 2013ലാണ് സഹോദരൻ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP