Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണ നഗ്‌നരായി ഭക്ഷണം കഴിക്കാം; ഭക്ഷണം വിളമ്പുന്നവരും നഗ്‌നർ; ലണ്ടനിലെ നഗ്‌ന ഹോട്ടൽ തുറക്കും മുമ്പ് ബുക്ക് ചെയ്തത് 30,000 പേർ

പൂർണ നഗ്‌നരായി ഭക്ഷണം കഴിക്കാം; ഭക്ഷണം വിളമ്പുന്നവരും നഗ്‌നർ; ലണ്ടനിലെ നഗ്‌ന ഹോട്ടൽ തുറക്കും മുമ്പ് ബുക്ക് ചെയ്തത് 30,000 പേർ

തുണിയുടുക്കാതെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇനി ലണ്ടനിലേക്ക് വന്നാൽ മതി. അവിടെ ഒരു നഗ്‌ന ഹോട്ടൽ അടുത്ത് തന്നെ തുറക്കാനിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർ മാത്രമല്ല പിറന്ന പടിയിലുണ്ടാവുക. മറിച്ച് അതിഥികൾക്ക് ഭക്ഷണം വിളമ്പുന്നവരും നഗ്‌നരായിരിക്കും. ഈ അപൂർവ ഹോട്ടൽ തുറക്കുന്നതിന് മുമ്പ് ഇതിനായി ബുക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം 30,000 ആയി. എന്നാൽ ഇവിടുത്തെ സീറ്റുകൾ പരിമിതമായതിനാൽ നിരവധി പേർക്ക് ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ കുറച്ച് കാലം വെയിറ്റിങ് ലിസ്റ്റിൽ തുടരേണ്ടി വരുമെന്നാണ് സൂചന.ബുന്യാടി എന്ന പേരിലറിയപ്പെടുന്ന ഈ അത്ഭുത ഹോട്ടൽ അടുത്ത ആറ് മാസങ്ങൾക്കുള്ളിൽ സെൻട്രൽ ലണ്ടനിൽ പ്രവർത്തനക്ഷമമാകും.

ഇനി ഇവിടെയെത്തിയാൽ തുണിയുരിയേണ്ടി വരുമെന്ന ഭയത്താൽ ഇവിടേക്ക് വരാതിരിക്കേണ്ടതില്ല. കാരണം തുണിയുടുക്കേണ്ടവർക്ക് അതിനായി പ്രത്യേക വിഭാഗം ഇവിടെ സജ്ജമാക്കുന്നുണ്ട്. എന്നാൽ നേക്കഡ് സെക്ഷനിലെത്തുന്നവർ തങ്ങളുടെ വസ്ത്രമഴിച്ച് വേണം ഭക്ഷണം കഴിക്കാൻ. ഇവിടെ ഫോട്ടോഗ്രാഫിയും മറ്റും നിരോധിച്ചിട്ടുണ്ട്. ഫോണുകൾ, ഇലക്ട്രിക് ലൈറ്റുകൾ, എന്തിനേറെ തുണികൾ പോലും ഒഴിവാക്കിക്കൊണ്ടുള്ള പ്രകൃതിപരമായ അവസ്ഥ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഈ റസ്റ്റോറന്റിന്റെ വെബ്സൈറ്റിൽ പരാമർശിച്ചിട്ടുള്ളത്. സാധ്യമായേടുത്തോളം പ്രകൃതിപരമായ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവിടുത്തെ സൗകര്യങ്ങൾ സജ്ജമാക്കിയിരിക്കുന്നത്. ഇരിക്കാൻ മരം കൊണ്ടുള്ള ഇരിപ്പിടങ്ങളാണുള്ളത്.

ഇവിടെ വിളമ്പുന്ന ഭക്ഷണം തയ്യാറാക്കുന്നതും പരമാവധി യന്ത്രങ്ങളെ ഒഴിവാക്കിക്കൊണ്ടാണ്. ഭക്ഷണം വിളമ്പുന്നപാത്രങ്ങളും പ്രകൃതി സൗഹൃദം പുലർത്തുന്നവയാണ്. മെഴുകുതിരി വെളിച്ചത്തിലിരുന്നാണ് ഇവിടെയെത്തുന്നവർക്ക് ഭക്ഷണം കഴിക്കാൻ അവസരം ലഭിക്കുന്നത്. ഇവിടുത്തെ പാർട്ടീഷനുകൾ മുള കൊണ്ടും ചൂരൽ കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. വെജിറ്റേറിയൻ ഭക്ഷണവും നോൺ വെജിറ്റേറിയനും ഇവിടെ ലഭിക്കുന്നതാണ്. നേക്കഡ് സെക്ഷനിലേക്ക് പ്രവേശിക്കുന്നവർക്ക് അവരുടെ വസ്ത്രങ്ങൾ സൂക്ഷിക്കാനായി ലോക്കറുകൾ ഇവിടെ ഏർപ്പെടുത്തുന്നുണ്ട്. ഇവിടെയെത്തുന്നവർക്ക് മാലിന്യങ്ങളൊന്നുമില്ലാത്ത ഒരു രാത്രി ആസ്വദിക്കാനാവുമെന്നാണ് ഇതിന്റെ നിർമ്മാതാക്കളായ ലോലിപോപ്പിന്റെ സ്ഥാപകനായ സെബ് ല്യാൾ പറയുന്നത്. രാസവസ്ത്തുക്കളോ, കൃത്രിമ നിറങ്ങളോ, ഇല്ലാത്ത ഭക്ഷണവും ഗ്യാസ് , വൈദ്യുതി , ഫോൺ എന്തിനേറെ വസ്ത്രങ്ങളെ വരെ ഇതിനായി ഇവിടെ നിന്നും ഒഴിവാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.പ്രകൃതിയുമായി കൈകോർക്കുന്ന രീതിയിൽ ഇതിന്റെ ഡിസൈൻ തയ്യാറാക്കാൻ തങ്ങൾ വളരെയേറെ പാടുപെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ആധുനിക സൗകര്യങ്ങളെ തീർത്തും ഒഴിവാക്കിക്കൊണ്ടുള്ള ഇവിടുത്തെ അന്തരീക്ഷം ആളുകളിൽ ഗൃഹാതുരത്വം ഉണർത്തുമെന്നും സെബ് അവകാശപ്പെടുന്നു.നിരവധി പേർ ഇന്ന് പ്രകൃതിപരമായ ഭക്ഷണം കഴിക്കാനും ആരോഗ്യം കാത്ത് സൂക്ഷിക്കാനും താൽപര്യപ്പെടുന്നുണ്ടെന്നും ഇന്നത്തെ ട്രെൻഡ് അതാണെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP