Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ പയ്യൻ ഇപ്പോഴും സിഗരറ്റ് വലി നിർത്തിയിട്ടില്ല; മൂന്നാം വയസ്സിൽ 60 സിഗരറ്റ് വലിച്ച് ലോകശ്രദ്ധ നേടിയ ഇന്തൊനേഷ്യൻ പയ്യൻ ഏഴാം വയസ്സിലും ദിവസം 16 സിഗരറ്റ് വലിക്കും

ആ പയ്യൻ ഇപ്പോഴും സിഗരറ്റ് വലി നിർത്തിയിട്ടില്ല; മൂന്നാം വയസ്സിൽ 60 സിഗരറ്റ് വലിച്ച് ലോകശ്രദ്ധ നേടിയ ഇന്തൊനേഷ്യൻ പയ്യൻ ഏഴാം വയസ്സിലും ദിവസം 16 സിഗരറ്റ് വലിക്കും

സിഗരറ്റുകൾ ഒന്നൊന്നായി പുകച്ച് ഇരുത്തം വന്ന ഒരു വലിക്കാരനെ പോലെ കൂളായി ഊതി വിടുന്ന ഒരു കൊച്ചു പയ്യന്റെ വീഡിയോ ആരുടേയും മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടുണ്ടാവില്ല. വൈറലായി മാറിയ ആ വീഡിയോയിലെ താരം ഇന്ന് ഏഴു വയസ്സുകാരനായിരിക്കുന്നു. പക്ഷേ ആ പഴയ ശീലം ഇനിയും മാറ്റിയിട്ടില്ല. മൂന്നാം വയസ്സിൽ ദിവസം 60 സിഗരറ്റുകളാണ് വലിച്ചിരുന്നതെങ്കിൽ അതിപ്പോൾ 16 ആയി ചുരുങ്ങിയിട്ടുണ്ടെന്നു മാത്രം.

മൂന്നാം വയസ്സിൽ തുടങ്ങിയ ഈ ശീലം ഇന്തൊനേഷ്യക്കാരനായ ദിഹാൻ അവാലിദാന് കൈവിടാൻ കഴിയുന്നില്ല. ദിഹാന്റെ വലി നിർത്തിക്കാൻ തങ്ങളെ കൊണ്ട് കഴിയുന്നില്ലെന്ന ആവലാതിയിലാണ് മാതാപിതാക്കൾ. വെസ്റ്റ് ജാവയിലെ സിസാപർ ഗ്രാമത്തിൽ ദിഹാന് വലിക്കൂട്ടുകാരായി മറ്റ് മൂന്നു പേരുമുണ്ട്. സാധാരണ കുട്ടികൾ മുതിർന്നവർക്കൊപ്പം ചേർന്നാണ് വലിച്ചു പഠിക്കുകയെങ്കിൽ ദിഹാന്റെ കൂട്ട് സമപ്രായക്കാരാണ്.

11കാരൻ നവാൻ, ഏഴു വയസ്സുള്ള ജുനുൻ, എട്ടു വയസ്സുകാരൻ ദെദെ എന്നിവർക്കൊപ്പമാണ് ദിഹാൻ ദിവസവും 16 സിഗറ്റുകൾ ഊതി വിടുന്നത്. പോക്കറ്റ് മണി ഉപയോഗിച്ചാണ് സിഗരറ്റ് വാങ്ങുന്നതെങ്കിലും തികയാതെ വരുമ്പോൽ അമ്മയുടെ പെഴ്‌സിൽ നിന്ന് ചില്ലറകൾ മോഷ്ടിച്ചും വലി മുടക്കാതെ നോക്കുന്നും ഈ പയ്യൻ. വളരെ ചെറുപ്പത്തിൽ തന്നെ ഒരു വലിക്കാരനായി മാറിയതിന് ദിഹാനെ മാത്രം കുറ്റപ്പെടുത്താനാവില്ല. അച്ഛനും അമ്മയും വലിക്കാരാണ്. പിന്നെ സിഗരറ്റുമായി പരിചയത്തിലാകാൻ വെറെ എങ്ങും പോകേണ്ടതില്ലല്ലോ. മാത്രവുമല്ല ഈ പ്രദേശത്തെ സിഗരറ്റ് കമ്പനികളുടെ പരസ്യങ്ങളുടെ ആധിക്യം കൂടിയായപ്പോൾ ദിഹാനും വേഗത്തിൽ പുകയുടെ ലോകത്തെത്തി.

മാതാപിതാക്കളും അദ്ധ്യാപകരും നിരന്തരം ദിഹാന്റെ പുകവലി നിർത്താൻ പാടുപെടുന്നുണ്ടെങ്കിലും ഈ പയ്യന് അതിനു കഴിയുന്നില്ല. വലിക്കാതെ ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ ഇവനു കഴിയുന്നില്ല. പിടിച്ചു വച്ചാൽ തൊട്ടടുത്ത വയലിലേക്ക് മുങ്ങി കാര്യ സാധിക്കും. സിഗരറ്റ് വാങ്ങാൻ പണം കൊടുത്തില്ലെങ്കിൽ രോഷാകുലനാകുകയും സിഗരറ്റ് മോഷ്ടിക്കുകയും ചെയ്യുമെന്ന് അച്ഛൻ പറയുന്നു. പുകവലി നിർത്താൻ കൂട്ടാക്കുന്നില്ലെങ്കിലും ഇപ്പോൾ എണ്ണം കുറച്ചു കൊണ്ടു വന്നത് മാത്രമാണ് ആശ്വാസം. സിഗരറ്റ് പാക്കിലെ ഭീതിപ്പെടുത്തുന്ന രോഗംബാധിച്ച ശ്വാസകോശത്തിന്റെ ചിത്രവും മറ്റു മുന്നറിയിപ്പുകളെല്ലാം വ്യാജമാണെന്നാണ് പയ്യന്റെ പക്ഷം.

ദിഹാന്റേയും കൂട്ടുകാരുടെ ഈ അപകടകരമായ ദുശ്ശീലം ഇന്തൊനേഷ്യയിലെ കുട്ടികൾക്കിടയിൽ വർധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. പുകയില വ്യവസായത്തിന്റെ കളിത്തൊട്ടിലുകളൊന്നാണ് ഇന്തൊനേഷ്യൻ വിപണിയെന്ന് ടൊബാക്കോ ഫ്രീ കീഡ്‌സ് പ്രചാരണവുമായി രംഗത്തുള്ള മാറ്റ് മയേഴ്‌സ് പറയുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ച് പുകയില വിപണിയിലൊന്നാണ് ഇന്തൊനേഷ്യ. ഇവിടെ മൂന്നിലൊന്ന് യുവാക്കളും 10 വയസ്സിനു മുമ്പ് പുകവലി രുചിച്ചു നോക്കിയവരാണ്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP