Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചായ മുതൽ ടീ ഷർട്ട് വരെ വിപണിയിൽ; ബിസ്‌ക്കറ്റും ടാക്‌സിയും വരെ രംഗത്തിറങ്ങി; ഷാർലറ്റ് രാജകുമാരിയുടെ പേരിൽ കച്ചവടം പൊടിപൊടിക്കുന്നത് ഇങ്ങനെ

ചായ മുതൽ ടീ ഷർട്ട് വരെ വിപണിയിൽ; ബിസ്‌ക്കറ്റും ടാക്‌സിയും വരെ രംഗത്തിറങ്ങി; ഷാർലറ്റ് രാജകുമാരിയുടെ പേരിൽ കച്ചവടം പൊടിപൊടിക്കുന്നത് ഇങ്ങനെ

ലണ്ടൻ: മൂന്നു ദിവസമായി ലോകത്തിന്റെ കണ്ണുകളെല്ലാം തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയിലേക്കാണ്. കേറ്റ് മിഡ്ഡിൽടണും വില്യമിനും പിറന്ന കുഞ്ഞുരാജകുമാരിയെ കുറിച്ചുള്ള വാർത്തകളാണ് നിറഞ്ഞിരിക്കുന്നത്. രാജകുമാരിക്ക് ഷാർലറ്റ് എലിസബത്ത് ഡയാന എന്നു പേരു കൂടി നൽകിയതോടെ പിന്നെ പേരിനെ ചൊല്ലിയുള്ള വിശേഷണങ്ങളായി പിന്നീട്. ഇതായിപ്പോൾ രാജകുമാരിയുടെ പേരിന്റെ പേരിൽ ബ്രിട്ടണിൽ കച്ചവടം പൊടിപൊടിക്കുന്ന അവസ്ഥയും. ബിസ്‌ക്കറ്റ് മുതൽ ചായ, ടീഷർട്ട് എന്തിനേറെ ടാക്‌സി വരെ ഷാർലറ്റിന്റെ പേരിൽ പുറത്തിറങ്ങുന്നു ഇപ്പോൾ. ബ്രിട്ടണിലെ കച്ചവടം ഇപ്പോൾ കൊഴുക്കുന്നത് ഷാർലറ്റ് രാജകുമാരിയുടെ പേരിലാണെന്ന് തന്നെ പറയാം.

രാജകുമാരിക്ക് പേരിട്ടിട്ട് 24 മണിക്കൂർ തികയുന്നതിനു മുമ്പു തന്നെ ഷാർലറ്റിന്റെ പേരിൽ ഉത്പന്നങ്ങൾ വിപണിയിലെത്തി എന്നുള്ളതാണ് അത്ഭുതകരം. പ്രശസ്ത ചായ നിർമ്മാതാക്കളായ യോർക്ക്‌ഷെയർ ടീയാണ് ഷാർലറ്റിന്റെ പേരിൽ പ്രത്യേക ചായ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇ- ടെയ്‌ലറായ notonthehighstreet.com ആണ് ഷാർലറ്റിന്റെ പേരിൽ ടീ ഷർട്ട് പുറത്തിറക്കിയിരിക്കുന്നത്.  I was Charlotte first' എന്നാണ് ടീ ഷർട്ടിന്റെ മുൻവശത്ത് അച്ചടിച്ചിരിക്കുന്നത്. 12.50 പൗണ്ട് വിലയുള്ള ടീ ഷർട്ട് എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കിക്കൊള്ളൂ എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. മറ്റൊരു കമ്പനി പെപ്പാ പിഗ് പ്രിന്റോടു കൂടിയുള്ള ഷാർലറ്റ് ടീ ഷർട്ടുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. കൂടാതെ നാഷണൽ ഹിസ്റ്ററി മ്യൂസിയവും കുഞ്ഞുരാജകുമാരിയോടുള്ള ബഹുമാനാർഥം ഷാർലെറ്റ് റൂം എന്ന് ഡിസൈൻ ചെയ്ത ഒരു വാതിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

വോക്കേഴ്‌സ് ഷോർട്ട് ബ്രെഡ്ഡും 15 പൗണ്ട് വിലയുള്ള ഒരു സ്‌പെഷ്യൽ ടിന്നും ഷാർലറ്റിനു സമർപ്പിച്ചുകൊണ്ട് പുറത്തിറക്കിക്കഴിഞ്ഞു. ടാക്‌സി ആപ്പായ ഹെയ്‌ലോ ആണ് അവരുടെ ലോഗോ ഷാർലറ്റിന്റെ പേരിൽ ആക്കിക്കൊണ്ട് നിരത്തിലിറക്കിയിരിക്കുന്നത്. രാജകുമാരിയുടെ പേര് ആലേഖനം ചെയ്ത ടാക്‌സികളാണ് ഹെയ്‌ലോ യാത്രക്കാർക്കായി സർവീസ് നടത്തുന്നത്.

അതേസമയം കുഞ്ഞുഷാർലറ്റിനെ കെനിങ്ടൺ പാലസിൽ ചൊവ്വാഴ്ചയാണ് എലിസബത്ത് രാജ്ഞി പരിചയപ്പെടുത്തുന്നത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞുഷാർലറ്റും വലിയ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയും ആദ്യമായി കാണുന്നതും അന്നാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP