Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു വയസുകാരി ക്ലാസിൽ പോകാൻ മടിച്ചതിന്റെ കാരണം അന്വേഷിച്ച രക്ഷിതാക്കൾ കണ്ടത് മകൾ വരച്ച ചിത്രങ്ങൾ; കത്തോലിക്കാ വൈദികൻ എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചിത്രീകരിച്ച വര കണ്ടപ്പോൾ ഹൃദയം നിലച്ച് മാതാപിതാക്കൾ

അഞ്ചു വയസുകാരി ക്ലാസിൽ പോകാൻ മടിച്ചതിന്റെ കാരണം അന്വേഷിച്ച രക്ഷിതാക്കൾ കണ്ടത് മകൾ വരച്ച ചിത്രങ്ങൾ; കത്തോലിക്കാ വൈദികൻ എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചിത്രീകരിച്ച വര കണ്ടപ്പോൾ ഹൃദയം നിലച്ച് മാതാപിതാക്കൾ

റിയോ: പുരോഹിതൻ എങ്ങനെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ബ്രസീലിൽ നിന്നൊരു അഞ്ചു വയസുകാരി. മകൾ വരച്ച ചിത്രങ്ങൾ കണ്ട അച്ചനും അമ്മയും ഇതു വരെ ആ ഷോക്കിൽ നിന്നും വിട്ടുമാറിയിട്ടില്ല. കുട്ടിയുടെ ചിത്രങ്ങൾ കണ്ടതിൽ തുടർന്ന് 54 കാരനായ പുരോഹിതനോട് കാര്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വഷിച്ചപ്പോൾ എല്ലാം സമ്മതിച്ചു. ബ്രസീലിലെ മൊന്റസ് ക്ലാറോസ് എന്ന സിറ്റിയിലാണ് സംഭവം നടന്നത്.

കത്തോലിക്കാ വൈദികൻ  കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ക്ലാസിൽ പങ്കെടുക്കാൻ അഞ്ചു വയസുകാരി വിസമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് രക്ഷിതാക്കൾ മകൾ വരച്ച ചിത്രങ്ങൾ കണ്ടതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടപ്പോൾ കുട്ടികളുടെ സൈക്കാട്രിസ്റ്റിന്റെ അടുത്ത് എത്തിയപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഡോക്ടറുടെ ഉപദേശ പ്രകാരം കുട്ടിയുടെ മുറി പരിശോദിച്ചപ്പോഴാണ് ചിത്രങ്ങൾ കണ്ടെത്തിയത്.

പുസ്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ചു വച്ച ആറ് ചിത്രങ്ങളാണ് കണ്ടെടുത്തത്. എങ്ങനെയാണ് പുരോഹിതൻ പെരുമാറിയത് എന്ന് കുട്ടി തന്റെ പെൻസിൽ കൊണ്ട് വരച്ചിട്ടിരുന്നു. ഒരോ ചിത്രങ്ങളിലും ഓരോ മുഹുർത്തങ്ങളാണ് കുട്ടി ചിത്രീകരിച്ചത്.

ആദ്യത്തെ ചിത്രത്തിൽ പുരോഹിതൻ കുട്ടിയുടെ ശരീരത്തിലേക്ക് കിടക്കാൻ ശ്രമിക്കുന്നു. കുട്ടിയുടെ കണ്ണുകളിൽ ഭീതി പടരുന്നതും കാണാം. മറ്റൊരു ചിത്രത്തലിൽ ബെഡിൽ കിടന്ന കുട്ടിയുടെ കാലുകൾ ബലമായി മാറ്റുന്നതാണ് വരച്ചത്. പേടിച്ച് പ്രതികരിക്കാൻ കഴിയാത്ത പെൺകുട്ടിയുടെ അവസ്ഥയും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്.

കുട്ടിയുടെ അച്ചൻ പുരോഹിതനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും പോസീലിന്റെ അടുത്ത് പുരോഹിതൻ കുറ്റസമ്മതം നടത്തുകയും ചെയ്തു. എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുരോഹിതൻ പൊലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തു വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP