Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

25-കാരിയായ മേയർ സർക്കാർ ഫണ്ട് അടിച്ചുമാറ്റി ബോയ്ഫ്രണ്ടുമൊത്ത് ലോകം ചുറ്റി; നഗരഭരണം വാട്‌സാപ്പ് വഴി; അറസ്റ്റ് വാറണ്ട് വന്നപ്പോൾ ഒളിവിൽപ്പോയി

25-കാരിയായ മേയർ സർക്കാർ ഫണ്ട് അടിച്ചുമാറ്റി ബോയ്ഫ്രണ്ടുമൊത്ത് ലോകം ചുറ്റി; നഗരഭരണം വാട്‌സാപ്പ് വഴി; അറസ്റ്റ് വാറണ്ട് വന്നപ്പോൾ ഒളിവിൽപ്പോയി

ഴിമതിയുടെ കാര്യത്തിൽ ഇന്ത്യയെ തോൽപിക്കുന്ന രാജ്യമാണ് ബ്രസീൽ. 25-കാരിയും സുന്ദരിയുമായ മേയർ ലിഡിയാനെ ലെയ്‌റ്റെ എന്ന മേയർ സർക്കാർ ഫണ്ട് അടിച്ചുമാറ്റി കാമുകനുമൊത്ത് ലോകം ചുറ്റാനിറങ്ങിയത് അതിനുദാഹരണം. വാട്‌സ് ആപ്പും ഫേസ്‌ബുക്കുമുള്ളപ്പോൾ, നഗരം ഭരിക്കാൻ എന്തിന് ഓഫീസിൽ കുത്തിയിരിക്കണം എന്നാണ് ലിഡിയാനെ കരുതിയത്. ഏതായാലും അറസ്റ്റ് വാറണ്ട് വന്നതോടെ, അവർ കാമുകനുമൊത്ത് ഒളിവിൽപ്പോയിരിക്കുകയാണ്.

വടക്കുകിഴക്കൻ ബ്രസീലിലെ മരാഞ്ഞോ സംസ്ഥാനത്തെ ചെറുപട്ടണമായ ബോം യാർഡിമിലെ മേയറാണി ലിഡിയാനെ. ദരിദ്രരാണ് ഇവിടുത്തെ ജനങ്ങളിലേറെയും. പട്ടണത്തിലെ കുട്ടികൾക്ക് സർക്കാർ അനുവദിച്ച വിദ്യാഭ്യാസ ഫണ്ട് അടിച്ചുമാറ്റിയാണ് ലിഡിയാനെ, തന്റെ രാഷ്ട്രീയ ഉപദേഷ്ടാവുകൂടിയായ കാമുകനുമൊത്ത് കറങ്ങാനിറങ്ങിയത്.

ലോകം ചുറ്റുന്ന വേളയിൽ വാട്‌സാപ്പിലൂടെയാണ് ലിഡിയാനെ നഗരഭരണം നടത്തിയത്. ബ്രസീലിലെ ദരിദ്ര നഗരങ്ങളിലൊന്നായ ബോം യാർഡിമിലെ ജനങ്ങൾ ലിഡിയാനെക്കെതിരെ തെരുവിലിറങ്ങുകയായിരുന്നു. ജനങ്ങൾ പട്ടിണി കിടക്കുമ്പോഴും, സുഖലോലുപയായി ജീവിക്കുന്ന മേയർക്കെതിരെ അവർ പ്രതിഷേധമുയർത്തി. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത നഗരമാണ് ബോം യാർഡിം. മേയറായശേഷം നഗരത്തിൽനിന്ന് മാറി 170 കിലോമീറ്റർ അകലെയുള്ള തലസ്ഥാന നഗരമായ സാവോ ലൂയിസിലാണ് ഇവർ താമസിച്ചിരുന്നത്.

ആറരലക്ഷം പൗണ്ടിലേറെ അടിച്ചുമാറ്റിയ കുംഭകോണത്തിൽ പേരുവന്നതോടെയാണ് ലിഡിയാനെ കുടുങ്ങിയത്. ലിഡിയാനെ അധികാരത്തിൽ വന്നശേഷം ബോം യാർഡിമിലെ വിദ്യാഭ്യാസ രംഗമാകെ തകർന്നുവെന്നും അദ്ധ്യാപകർക്ക് ശമ്പളം പോലും കിട്ടിയിരുന്നില്ലെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് കോടതി ഇടപെടുകയും ലിഡിയാനെയെയും കാമുകൻ ബെറ്റോ റോച്ചയെയും പിടിക്കാൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP