Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രെക്സിറ്റ് നടന്നാൽ സീനിയർ കെയറർമാരില്ലാതെ ബ്രിട്ടൻ വലയും; എട്ട് വർഷത്തിനകം നാല് ലക്ഷം ഒഴിവുകൾ; ഇന്ത്യക്കാർക്കും ഫിലിപ്പിനോകൾക്കുമായി വീണ്ടും വാതിൽ തുറക്കേണ്ടി വരുമെന്ന് വിലയിരുത്തൽ

ബ്രെക്സിറ്റ് നടന്നാൽ സീനിയർ കെയറർമാരില്ലാതെ ബ്രിട്ടൻ വലയും; എട്ട് വർഷത്തിനകം നാല് ലക്ഷം ഒഴിവുകൾ; ഇന്ത്യക്കാർക്കും ഫിലിപ്പിനോകൾക്കുമായി വീണ്ടും വാതിൽ തുറക്കേണ്ടി വരുമെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനുവർത്തിച്ച് വരുന്ന ചെലവ് ചുരുക്കൽ നയം മൂലം സോഷ്യൽ കെയർ മേഖലയിൽ ഇപ്പോൾ തന്നെ 90,000 ജീവനക്കാരുടെ കുറവുണ്ട്. എന്നാൽ ബ്രെക്സിറ്റിനെ തുടർന്ന് ഫ്രൂ മൂവ്മെന്റ് അവസാനിക്കുന്നതോടെ സ്ഥിതിഗതികൾ വീണ്ടും വഷളാകുമെന്നും തൽഫലമായി 2026ഓടെ ഇംഗ്ലണ്ടിലെ സോഷ്യൽ കെയർ മേഖലയിൽ 3,80,000 കെയർ വർക്കർമാരുടെ കുറവുണ്ടാകുമെന്നുമാണ് ഏറ്റവും പുതിയൊരു വിശകലനം വെളിപ്പെടുത്തുന്നത്.അതായത് മറ്റൊരു വിധത്തിൽ പറഞ്ഞാൽ ബ്രെക്സിറ്റ് നടന്നാൽ സീനിയർ കെയറർമാരില്ലാതെ ബ്രിട്ടൻ വലയുമെന്നുറപ്പാണ്.

തൽഫലമായാണ് എട്ട് വർഷത്തിനകം ഇത്രയും ജീവനക്കാരുടെ ഒഴിവുകൾ ഈ മേഖലയിലുണ്ടാകാൻ പോകുന്നത്.തൽഫലമായി ഇന്ത്യക്കാർക്കും ഫിലിപ്പിനോകൾക്കുമായി വീണ്ടും വാതിൽ തുറക്കേണ്ടി വരുമെന്ന് വിലയിരുത്തലുണ്ട്.മലയാളികളും ഫിലിപ്പിനോകളും കീഴടക്കി വച്ചിരുന്ന മേഖലയായിരുന്നു യുകെയിലെ സോഷ്യൽ കെയർ മേഖല. കെയററായി ജോലിക്ക് വന്ന ശേഷം അഡാപ്ഷൻ ചെയ്ത് നഴ്സ് ആവുക ആയിരുന്നു രീതി. കെയറർ വിസ നിർത്തിയതോടെയാണ് അത് മുടങ്ങിയത്. പുതിയ പ്രതിസന്ധി തിരിച്ചറിഞ്ഞ അധികൃതർ അത് വീണ്ടും പുനരാരംഭിക്കാൻ ആണ് സാധ്യതയെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിറ്റിക്സ് ഡാറ്റയെ വിശലനം ചെയ്ത് തിങ്ക് ടാങ്കായ ഗ്ലോബൽ ഫ്യൂച്വറാണ് ഇത്തരത്തിൽ ജീവനക്കാരുടെ ക്ഷാമം വരുന്ന കാര്യം പ്രവചിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനെ തുടർന്ന് വിദേശത്ത് നിന്നുള്ള ലോ സ്‌കിൽഡ് തൊഴിലാളികളെ കൊണ്ട് ഒഴിവുകൾ നികത്താനാവാത്ത സാഹചര്യത്തിലാണീ ദുരവസ്ഥ സംജാതമാകാൻ പോകുന്നത്.നിലവിൽ ബ്രെക്സിറ്റ് പദ്ധതിയിൽ ഇതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്താത്തതാണ് ഈ അവസ്ഥയുണ്ടാകുന്നതിനുള്ള സാധ്യതകൾ വർധിപ്പിച്ചിരിക്കുന്നത്.നിലവിൽ യുകെയിലെ അഡൽറ്റ് സോഷ്യൽ കെയർ തൊഴിൽ സേനയിൽ 1.34 മില്യൺ പേരാണുള്ളത്.

എന്നിട്ടും ഇതിൽ 90,000 പേരുടെ കുറവുണ്ട്. അതായത് ഈ മേഖലയിലെ വേക്കൻസി നിരക്ക് 6.6 ശതമാനമാണ്.യുകെയിലെ ലേബർ മാർക്കറ്റ് ശരാശരിയേക്കാൾ മൂന്നിരട്ടി കൂടുതലാണിത്.യുകെയിൽ പ്രായമായവരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുന്നതിനാൽ ഇവിടെ കെയറർമാരുടെ ആവശ്യം വർധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. 2026 ആകുമ്പോഴേക്കും ഇംഗ്ലണ്ടിൽ 75 വയസിന് മേൽ പ്രായമുള്ളവരുടെ എണ്ണം 1.5 മില്യണ് മേൽ വരും. ഇവരെ പരിപാലിക്കുന്നതിനായി 4,20,000ത്തിൽ കൂടുതൽ കെയർവർക്കർമാർ അധികമായി വേണ്ടിയും വരും.

എന്നാൽ സോഷ്യൽ കെയർമേഖലയ്ക്കുള്ള ഫണ്ട് വൻ തോതിൽ വെട്ടിക്കുറച്ചിരിക്കുന്നതിനാൽ യുകെയിൽ നിന്നും ഈമേഖലയിലേക്ക് റിക്രൂട്ട് ചെയ്യാൻ കടുത്ത ബുദ്ധിമുട്ടാണുണ്ടായിക്കൊണ്ടിരിക്കുന്നത്.അതിനാൽ വിദേശത്ത് നിന്നുള്ളവരില്ലാതെ ഈ മേഖലയിലെ ഒഴിവുകൾ നികത്താൻ സാധിക്കാതെ വന്നിരിക്കുകയുമാണ്.2019ന് ശേഷവും ഫ്രീഡം ഓഫ് മൂവ്മെന്റ് തുടർന്നാൽ വർക്ക് ഫോഴ്സ് ഇന്നത്തെ നിരക്കിൽ വളരും. എന്നാൽ അപ്പോൾ പോലും 265,000 പേരുടെ കുറവുണ്ടായിരിക്കുമെന്നും ഗ്ലോബൽ ഫ്യൂച്വർ പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP