Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന വിശ്വാസം ബലപ്പെടുന്നു; അടിയന്തിര ഇടപെടൽ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബാങ്കുകൾ തകരാതിരിക്കാൻ മുൻകരുതൽ

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന വിശ്വാസം ബലപ്പെടുന്നു; അടിയന്തിര ഇടപെടൽ പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബാങ്കുകൾ തകരാതിരിക്കാൻ മുൻകരുതൽ

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമോ ഇല്ലയോ എന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ എവിടെയും കൊഴുക്കുന്നത്. യൂണിയൻ വിട്ടാൽ അത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കകളാണ് ഏറ്റവും കൂടുതൽ ശക്തമായിരിക്കുന്നത്. യൂറോസോണിന് പുറത്ത് കടന്നാൽ ബ്രിട്ടന് സുസ്ഥിരവും ശക്തവും സമൃദ്ധവുമായ ഒരു സമ്പദ് വ്യവസ്ഥ കാത്ത് സൂക്ഷിക്കാനാവില്ലെന്ന ആശങ്കയാണ് ബ്രെക്‌സിറ്റിനെ എതിർക്കുന്നവർ ശക്തമായി പ്രചരിപ്പിക്കുന്നത്.

ഇതിനിടെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്ന വിശ്വാസം ബലപ്പെട്ടതിനെ തുടർന്ന് ബാങ്കുകളെ രക്ഷിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ജാഗ്രതയോടെ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അതായത് ബാങ്കുകൾ തകരാതിരിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിയന്തരി ഇടപെടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകൾക്കായി ബില്യൺ കണക്കിന് പൗണ്ടിന്റെ എക്‌സ്ട്രാ ലിക്യുഡിറ്റിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.ജൂണിൽ റഫറണ്ടത്തോടനുബന്ധിച്ച് മാർക്കറ്റിലും സമ്പദ് വ്യവസ്ഥയിലും തകർച്ചയുണ്ടായാൽ ബാങ്കുകളെ പിടിച്ച് നിൽക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണിത്.

റഫറണ്ടം നടക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും മാർക്കറ്റിൽ പ്രതിസന്ധിയുണ്ടായാൽ അതിനെ പ്രതിരോധിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിക്കാനൊരുങ്ങുന്ന മാർഗങ്ങളെക്കുറിച്ചും ബാങ്ക് ഓഫ് ഗവർണർ മാർക്ക് കാർണെ ഇന്ന് പാർലിമെന്റിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരമേകുന്നതാണ്.ബാങ്കുകൾ സെൻട്രൽ ബാങ്കിൽ നിന്നും 180 ബില്യൺ പൗണ്ടോളം കടമെടുത്ത സാമ്പത്തിക പ്രതിസന്ധി വേളയിലും ഇത്തരത്തിലുള്ള എമർജൻസി ആക്ഷനുകൾ സ്വീകരിക്കപ്പെട്ടിരുന്നു.

സ്‌കോട്ടിഷ് റഫറണ്ടം നടക്കുമ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സമാനമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നാൽ ഭാഗ്യവശാൽ അപ്പോൾ അത്തരം സ്‌കീമുകളുടെ ആവശ്യം വേണ്ടി വന്നിരുന്നില്ല. ഈ സംഭവത്തിന് ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് പൊതുജനത്തിന് മുന്നിൽ വെളിപ്പെടുത്തിയിരുന്നത്. ഈ റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയും മുൻകൂട്ടിയുമാണ് ഈ സൗകര്യം ഒഫീഷ്യലുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബാങ്കുകളെ രക്ഷിക്കാനുള്ള പുതിയ പ്രക്രിയയുടെ ഭാഗമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബാങ്കുകൾക്ക് മോർട്ട്‌ഗേജ് ലോണുകൾ പോലുള്ള അസെറ്റുകൾക്ക് പകരമായി പണവും ലഭ്യമാക്കുന്നതാണ്. മാസത്തിൽ ഒരു പ്രാവശ്യമാണ് സാധാരണ സന്ദർഭത്തിൽ ഈ സൗകര്യം ബാങ്കുകൾക്ക് ലഭ്യമാക്കുന്നത്. എന്നാൽ ജൂണിൽ റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകൾക്ക് ഇത് പ്രകാരം നാല് പ്രാവശ്യം പണംമെടുക്കാൻ അവസരം നൽകുന്നതാണ്.

സെക്യൂരിറ്റി അല്ലെങ്കിൽ തങ്ങളുടെ മറ്റ് അസെറ്റുകൾ തുടങ്ങിയവ മൂല്യച്യുതി സംഭവിക്കാതെ വിറ്റ് പോകാൻ പ്രയാസം നേരിടുന്ന സന്ദർഭത്തിൽ ബാങ്കുകൾക്ക് ഈ സ്‌കീം പ്രയോജനപ്പെടുത്താവുന്നതാണ്. ഇത്തരം സന്ദർഭം ഇല്ലിക്യുഡ് (Illiquid)എന്നാണ് അറിയപ്പെടുന്നത്.ഈ സ്‌കീം പ്രയോജനപ്പെടുത്തുന്നതിലൂടെ ബാങ്കുകൾക്ക് കൂടുതൽ ലിക്യുഡിറ്റി ലഭിക്കുകയും മാർക്കറ്റ് സമ്മർദത്തെ നേരിടുമ്പോൾ പോലും പണം കടം കൊടുക്കാൻ സാധിക്കുകയും ചെയ്യുന്നു.ആറ് മാസങ്ങൾക്ക് ശേഷം ബാങ്കുകൾ ഈ പണം തിരിച്ചടയ്ക്കുകയും തങ്ങളുടെ അസെറ്റുകൾ തിരിച്ചെടുക്കുകയും ചെയ്യേണ്ടതാണ്.

ബാങ്കുകൾ ഉപയോഗിക്കുന്ന ഈ സ്‌കീം അഡീഷണൽ ഇന്റക്‌സ് ലോംഗ്‌ടേം റിപ്പോ ഓപ്പറേഷൻസ് അല്ലെങ്കിൽ ഐഎൽടിആർ എന്നാണറിയപ്പെടുന്നത്. ഇത് മാസം തോറും വ്യത്യാസപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഈ തുക 160 മില്യൺപൗണ്ട് മുതൽ 4.5 ബില്യൺ പൗണ്ട് വരെയായിരുന്നു. ഈ അസാധാരണമായ ആക്ഷനിലൂടെ എന്തു കൊണ്ടാണ് ഇത്തരത്തിൽ മാർക്കറ്റിനെ സ്ഥിരീകരിക്കുന്നതെന്നത് റെഗുലേറ്റർ വിശദീകരിച്ചിട്ടില്ല. എന്നാൽ മാർക്കറ്റിൽ റഫറണ്ടത്തെ തുടർന്ന് എന്തെങ്കിലും പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടായാൽ അതിനെ നേരിടാനുള്ള മുൻകരുതലെന്ന നിലയിലാണിത് സ്വീകരിക്കുന്നതെന്നാണ് കരുതുന്നത്.

യൂറോപ്യൻ റഫറണ്ടത്തോടനുബന്ധിച്ചുള്ള ആഴ്ചകളിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്ന് അധിക ഐഎൽടിആർ ഓപ്പറേഷനുകൾ അനുവദിക്കുന്നുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ലഭ്യമാക്കുന്ന ഐഎൽടിആർ ഓപ്പറേഷനുകൾക്ക് പുറമെയാണിതെന്നും അത് പതിവു പോലെ മാസത്തിൽ ഒരു തവണ ലഭ്യമാക്കുമെന്നും ബാങ്ക് പറയുന്നു.റഫറണ്ടത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരു സുരക്ഷാ വല ലഭ്യമാക്കുകയാണിതിലൂടെ ചെയ്യുന്നതെന്നാണ് എക്കണോമിസ്റ്റുകൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP