Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കിലൂടെ ബീജം കണ്ടെത്തി ഗർഭം ധരിച്ചു; ബ്രിട്ടനിലെ ആദ്യ പുരുഷൻ പെൺകുഞ്ഞിന് ജന്മം നൽകി

ഫേസ്‌ബുക്കിലൂടെ ബീജം കണ്ടെത്തി ഗർഭം ധരിച്ചു; ബ്രിട്ടനിലെ ആദ്യ പുരുഷൻ പെൺകുഞ്ഞിന് ജന്മം നൽകി

ക്കഴിഞ്ഞ ജൂൺ 16ന് ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിലെ വുമൺസ് സെന്ററിൽ ഒരു അത്ഭുതം സംഭവിച്ചു. ബ്രിട്ടനിൽ ആദ്യമായി ഒരു പുരുഷൻ പ്രസവിച്ച അത്യപൂർവ സംഭവമായിരുന്നു അത്. പെൺകുഞ്ഞിന് ജന്മം നൽകിയ ഈ 21കാരന്റെ പേര് ഹേയ്ഡൻ ക്രോസ് എന്നാണ്. ഇദ്ദേഹം നിയമപരമായി പുരുഷനാണെങ്കിലും പിന്നീട് ട്രാൻസ്ജെൻഡറായി മാറുകയായിരുന്നു. ട്രാൻസ്ജെൻഡർ ഹോർമോൺ ട്രീറ്റ്മെന്റ് നിർത്തിവച്ചാണ് ഇയാൾ ഗർഭം ധരിച്ച് പ്രസവിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെ ബീജദാതാവിനെ കണ്ടെത്തിയ ശേഷം അതിലൂടെയാണ് ക്രോസ് ഗർഭം ധരിച്ചിരുന്നത്. തനിക്ക് ഗർഭമുണ്ടെന്ന് ജനുവരിയിൽ ആദ്യമായി ഇദ്ദേഹം വെളിപ്പെടുത്തിയതിനെ തുടർന്ന് രാജ്യമാകമാനം ഈ വിഷയത്തിൽ ധാർമികപരമായ ചർച്ച അരങ്ങേറിയിരുന്നു.

മുൻ അസ്ദ ജീവനക്കാരനായ ്ക്രോസ് ട്രിനിറ്റി-ലെയ്ഗ് ലൂയീസ് ക്രോസ് എന്ന പേരിലുള്ള പെൺകുട്ടിക്ക് ജന്മം നൽകിയെന്ന് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ രാത്രി സ്ഥിരീകരിച്ചിരുന്നു. ക്രോസും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ബ്രിട്ടനിൽ കുട്ടിക്ക് ജന്മമേകുന്ന ആദ്യത്തെ ട്രാൻസ്ജെൻഡറായി ക്രോസ് ഇതോടെ മാറിയിരിക്കുകയാണ്. കുട്ടിയുടെ ബെർത്ത് സർട്ടിഫിക്കറ്റിൽ ക്രോസിന്റെ പേര് അമ്മയെന്ന സ്ഥാനത്താണ് നൽകിയിരിക്കുന്നത്. പിതാവിന്റെ സ്ഥാനത്ത് ആരുടെയും പേര് നൽകിയിട്ടുമില്ല. തന്റെ പൈജെ എന്ന പേര് ഡീഡ് പോളിലൂടെയായിരുന്നു ഇദ്ദേഹം ഹേയ്ഡൻ എന്ന് മാറ്റിയത്.

സെപ്റ്റംബറിലായിരുന്നു ക്രോസ് ഗർഭം ധരിച്ചിരുന്നത്. ഇയാൾക്ക് ബീജം നൽകിയ ആളുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബീജം ഗ്ലൗസെസ്റ്ററിലെ ക്രോസിന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു ഒരു പാത്രത്തിൽ കൈമാറിയിരുന്നത്. ക്രോസ് ഒരു കുട്ടിക്ക് ജന്മമേകിയെന്ന് കഴിഞ്ഞ രാത്രി അദ്ദേഹത്തിന്റെ അമ്മൂമ്മ സ്ഥിരീകരിച്ചിരുന്നു. അതേ സമയം ക്രോസിന്റെ അമ്മ ക്രിസ്റ്റിനെ എഡ്ജ് വർത്ത് തന്റെ അഞ്ചാമത്തെ കുട്ടിക്ക് ജന്മം നൽകിയിട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയിരുന്നുള്ളൂ...താൻ വീണ്ടും അമ്മൂമ്മയും ഗ്രേറ്റ് ഗ്രാൻഡ്മദറുമായതിൽ സന്തോഷമുണ്ടെന്നാണ് ക്രോസിന്റെ അമ്മൂമ്മ എഡ്ജ് വർത്ത് പ്രതികരിച്ചിരിക്കുന്നത്.

പുരുഷനിൽ നിന്നും ട്രാൻസ്ജെൻഡറിലേക്കുള്ള പരിവർത്തനം പൂർത്തിയാക്കുന്നതിനായി ക്രോസ് ഹോർമോൺ ട്രീറ്റ് മെന്റ് ആരംഭിച്ചിരുന്നത് മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ സെപ്റ്റംബറിൽ താൻ ഗർഭം ധരിച്ചതിനെ തുടർന്ന് ഇത് നിർത്തി വയ്ക്കുകയായിരുന്നുവെന്നാണ് ക്രോസ് പറയുന്നത്. തന്റെ അണ്ഡം എൻഎച്ച്എസിൽ ഫ്രീസ് ചെയ്ത് വച്ച് ഭാവിയിൽ പ്രസവിക്കാനായിരുന്നു ക്രോസിന്റെ പദ്ധതിയെങ്കിലും 4000 പൗണ്ട് ചെലവ് വരുന്ന ആ പ്രക്രിയക്ക് മെഡിക്കൽ ചീഫുമാർ അനുമതി നിഷേധിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും ആ പ്രക്രിയ നിർവഹിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ക്രോസ് തുടർന്ന് ഇപ്പോൾ തന്നെ ഗർഭം ധരിച്ച് പ്രസവിക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രസവിക്കാനുള്ള ക്രോസിന്റെ വിവാദ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും കുടുംബക്കാർ ഇരു ചേരികളായി തിരിയുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP