Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലെ പ്രധാന സ്മാരകങ്ങൾ എല്ലാം പിങ്ക് നിറമണിഞ്ഞു; സൗജന്യ ടിക്കറ്റ് ഓഫർ ചെയ്ത് ലണ്ടൻ ഐ; 65 വർഷത്തിനുശേഷം പെൺകുഞ്ഞു പിറന്നപ്പോൾ ബ്രിട്ടൻ ആഘോഷിച്ചത് ഇങ്ങനെ

ലണ്ടനിലെ പ്രധാന സ്മാരകങ്ങൾ എല്ലാം പിങ്ക് നിറമണിഞ്ഞു; സൗജന്യ ടിക്കറ്റ് ഓഫർ ചെയ്ത് ലണ്ടൻ ഐ; 65 വർഷത്തിനുശേഷം പെൺകുഞ്ഞു പിറന്നപ്പോൾ ബ്രിട്ടൻ ആഘോഷിച്ചത് ഇങ്ങനെ

റരപ്പതിറ്റാണ്ടിനുശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരു പെൺകുഞ്ഞെത്തിയപ്പോൾ ബ്രിട്ടീഷ് ജനത ഒന്നടങ്കം ആഘോഷിച്ചത് രാജ്യത്തെ പിങ്ക് നിറത്തിൽ നീരാടിച്ച്.

രാജകുമാരിയുടെ ജനനം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ബ്രിട്ടനിലെ പൊതു ഇടങ്ങളെല്ലാം പിങ്ക് നിറത്തിൽ കുളിച്ചു. 1950-നുശേഷം ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിൽ പെൺകുഞ്ഞ് പിറക്കുന്നത്.

ബ്രിട്ടന്റെ ചിഹ്നങ്ങളിലൊന്നായ ബിടി ടവറിന് മുകളിൽ വിടർന്ന പിങ്ക് നിറത്തിലുള്ള വലിയ ബാനറിൽ 'അതൊരു പെൺകുട്ടിയാണ്' എന്ന് രേഖപ്പെടുത്തിയിരുന്നു. രാത്രിയായതോടെ, തലസ്ഥാന നഗരമാകെ പിങ്ക് നിറത്തിൽ മുങ്ങി.

ടവർ ബ്രിഡ്ജിൽ രാജകുമാരിയുടെ വരവ് ആഘോഷിച്ച് തലസ്ഥാന വാസികൾ ആഘോഷ നൃത്തമാടി. ഗോൾഡൻ ജൂബിലി ബ്രിഡ്ജിലും ലണ്ടൻ ഐയിലും ഹിൽട്ടൺ ലണ്ടനിലും മെർച്ചന്റ് സ്‌ക്വയറിലും പിങ്ക് രാവുകൾ വിരിഞ്ഞു.

രാജകമാരിയുടെ വരവ് ആഘോഷമാക്കാൻ വ്യത്യസ്ത പദ്ധതികളും ലണ്ടനിൽ ഒരുങ്ങുന്നുണ്ട്. വില്യമെന്നും കെയ്‌റ്റെന്നും പേരുള്ള ദമ്പതിമാർക്ക് ലണ്ടൻ ഐയിൽ ഇന്ന് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ലണ്ടനിലെ പല പ്രധാന കേന്ദ്രങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ രാജകുമാരിയുടെ പേരെന്താകുമെന്നത് സംബന്ധിച്ച് ബെറ്റിങ് വെബ്‌സൈറ്റുകളിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ഷാർലറ്റ് എന്ന പേരാണ് കൂടുതൽ പേരും പ്രവചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP