Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോട്ട് പിൻവലിക്കലിൽ മോദിയെ കുറ്റം പറഞ്ഞവർ തന്നെ മോദിയുടെ മാതൃക സ്വീകരിച്ചു; ഒരു പൗണ്ടിന്റെ നാണയം പിൻവലിച്ച് ബ്രിട്ടീഷ് സർക്കാർ; ഒക്ടോബർ 15 മുതൽ ഇപ്പോഴത്തെ കോയിൻ ഉപയോഗരഹിതം; മാർച്ച് 28 മുതൽ 12 സൈഡുള്ള പുതിയ പൗണ്ട് നിലവിൽ വരും

നോട്ട് പിൻവലിക്കലിൽ മോദിയെ കുറ്റം പറഞ്ഞവർ തന്നെ മോദിയുടെ മാതൃക സ്വീകരിച്ചു; ഒരു പൗണ്ടിന്റെ നാണയം പിൻവലിച്ച് ബ്രിട്ടീഷ് സർക്കാർ; ഒക്ടോബർ 15 മുതൽ ഇപ്പോഴത്തെ കോയിൻ ഉപയോഗരഹിതം; മാർച്ച് 28 മുതൽ 12 സൈഡുള്ള പുതിയ പൗണ്ട് നിലവിൽ വരും

ലണ്ടൻ: ഇന്ത്യയിലെ നോട്ട് നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനം നേരിടുന്ന സമയാണിപ്പോൾ. പാശ്ചാത്യ മാദ്ധ്യമങ്ങൾ അഠക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു. എന്നാൽ, മോദിയുടെ ആശയം കടമെടുത്ത് പരിഷ്‌ക്കാരം നടത്തിയിരിക്കയാണ് ബ്രിട്ടീഷ് സർക്കാർ. പഴയ ഒരു പൗണ്ടിന്റെ നാണയം പിൻവലിച്ചുകൊണ്ടാണ് ബ്രിട്ടൻ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് അടുത്ത ഒക്ടോബർ 15 വരെ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. മാർച്ച് 28 മുതൽ 12 സൈഡുള്ള പുതിയ പൗണ്ട് നിലവിൽ വരുന്നതിനെ തുടർന്നാണിത്. അതിനാൽ പഴയ നാണയം ശേഖരിച്ച് വച്ചിട്ടുള്ളവർ അതിന് മുമ്പ് ചെലവാക്കിയില്ലെങ്കിൽ അത് പിന്നീട് ഉപയോഗരഹിതമാവുമെന്നാണ് മിനിസ്റ്റർമാർ മുന്നറിയിപ്പേകുന്നത്. പുതിയ നാണയത്തിന്റെ വ്യാജനെ നിർമ്മിക്കാൻ സാധ്യമല്ലെന്നാണ് റിപ്പോർട്ട്. 1983ന് ശേഷം അവതരിപ്പിക്കുന്ന ആദ്യത്തെ ഒരു പൗണ്ട് നാണയവുമാണിത്. ആകൃതിയിലെ പ്രത്യേകതകയ്ക്ക് പുറമെ പുതിയ നാണയത്തിന് ഒട്ടേറെ നൂതന സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഇതിന് മുകളിലുള്ള ഹോളോഗ്രാം അത്തരത്തിലുള്ള ഒന്നാണ്. ഇതിനാൽ ഇതിനെ അനുകരിക്കാൻ കൃത്രിമം നടത്തുന്നവർക്ക് സാധിക്കില്ല.

രണ്ട് പൗണ്ട് കോയിന്റെ രണ്ട് ഡിസൈനുകളെക്കുറിച്ചും റോയൽ മിന്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആദ്യത്തേത് ജാനെ ഓസ്റ്റിന്റെ 200ാം ജന്മദിനം പ്രമാണിച്ച് അവരുടെ ചിത്രം വച്ച് പുറത്തിറക്കുന്നതാണ്. രണ്ടാമത്തെ ഡിസൈനിലുള്ള രണ്ട് പൗണ്ട് നാണയത്തിൽ ചിത്രീകരിക്കുന്നത് ഒന്നാം ലോകമഹായുദ്ധത്തിലെ എയർക്രാഫ്റ്റിനെയാണ്. പുതിയ50 പെൻസ് നാണയത്തിൽ വിശ്രുത ശാസ്ത്രജ്ഞനായ സർ ഐസക്ക് ന്യൂട്ടനെയാണ് ചിത്രീകരിക്കുന്നത്. ഒരു പൗണ്ട് നാണയം ഒക്ടോബർ വരെയേ നിലനിൽക്കുകയുള്ളുവെന്ന് ഷോപ്പർമാർ പ്രത്യേകം ഓർക്കണമെന്ന് ട്രഷറി ചീഫ് സെക്രട്ടറി ഡേവിഡ് ഗൗക്ക് ഓർമിപ്പിക്കുന്നുണ്ട്. 1.3ബില്യൺ പൗണ്ട് നാണയങ്ങൾ സേവിങ്‌സ്ജാറുകളിലാണുള്ളതെന്നും ഇതിൽ മൂന്നിലൊന്ന് അഥവാ 400 മില്യൺ പൗണ്ടിന്റെ നാണയങ്ങൾ ഒരു പൗണ്ടിന്റേതാണെന്നും വിശ്വസിക്കപ്പെടുന്നു.

അതിനാൽ ഈ വർഷം മാർച്ച് 28 ഏവരുടെയും കലണ്ടറിലെ സുപ്രധാനമായ ദിവസമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഇതൊരു ചരിത്രപരമായ നിമിഷമാണെന്നും 1983ന് ശേഷം രാജ്യം ഇതാദ്യമായിട്ടാണ് പുതിയ ഒരു പൗണ്ട് നാണയം പുറത്തിറക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. പുതിയ കോയിൻ പുറത്തിറക്കുന്നതിനെ റീട്ടെയിലർമാർ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ ബിസിനസുകളും കസ്റ്റമർമാരും ഇതിനെ മാറ്റി വാങ്ങാൻ തയ്യാറാവണമെന്നും അവർ മുന്നറിയിപ്പേകുന്നു.

പുതിയ കോയിനെ എത്രയും വേഗത്തിലും അനായാസമായും ചംക്രമണത്തിൽ വരുമെന്ന് ഉറപ്പ് വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ചീഫ് എക്‌സിക്യൂട്ടീവായ ഹെലെൻ ഡിക്കിൻസൻ പറയുന്നത്. ഇത്തരത്തിൽ പഴയ കോയിൻ മാറി പുതിയത് നിലവിൽ വരുന്നതിന് സ്വാഭാവികമായ ട്രാൻസിഷൻ പിരിയഡ് എടുക്കുമെന്നും അദ്ദേഹം പറയുന്നു. ചില വെൻഡിങ് സിസ്റ്റങ്ങളിൽ പഴയ പൗണ്ട് കോയിൻ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളും അത് പരിഹരിക്കാൻ ആവശ്യമായ സമയം വേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP