Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒക്ടോബർ 19-ന് മരണം; നവംബർ 13-ന് സംസ്‌കാരം; ബ്രിട്ടനിലെ ഒരു ബിസിനസുകാരൻ സ്വിസ് ക്ലിനിക്കിൽ മരിക്കാൻ തീരുമാനിച്ചപ്പോൾ പ്രഖ്യാപിച്ചത്

ഒക്ടോബർ 19-ന് മരണം; നവംബർ 13-ന് സംസ്‌കാരം; ബ്രിട്ടനിലെ ഒരു ബിസിനസുകാരൻ സ്വിസ് ക്ലിനിക്കിൽ മരിക്കാൻ തീരുമാനിച്ചപ്പോൾ പ്രഖ്യാപിച്ചത്

ലണ്ടൻ: മരണം ഉറപ്പെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയതോടെ, സൈമൺ ബിന്നർ എന്ന 57-കാരൻ വ്യവസായി തീരുമാനിച്ചു. മരണം ഇനി തന്റെ ഇഷ്ടപ്രകാരം മാത്രമായിരിക്കും. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം അത് പ്രഖ്യാപിക്കുകയും ചെയ്തു. 'ഒക്ടോബർ 19-ന് ഞാൻ മരിക്കും. നവംബർ 13-ന് ആയിരിക്കും എന്റെ ശവസംസ്‌കാരം'. ദയാവധം നിയമവിധേയമായ സ്വിറ്റ്‌സർലൻഡിലെ ഒരു ക്ലിനിക്കിൽ മരണദിവസം കാത്തിരിക്കുകയാണ് ബിന്നർ ഇപ്പോൾ.

ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കാത്ത മോട്ടോർ ന്യൂറോൺ രോഗമാണ് ബിന്നറെ ബാധിച്ചത്. ഇക്കൊല്ലം ജനുവരിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർമാർ ആദ്യം മൂന്നുവർഷത്തെ ആയുസ്സ് ബിന്നർക്ക് പ്രവചിച്ചിരുന്നു. എന്നാൽ, പിന്നീട് അത്രയ്ക്ക് നീണ്ടുപോകില്ലെന്ന് ഉപദേശിച്ചതോടെയാണ് സ്വന്തം മരണത്തിന് തീയതി നിശ്ചയിച്ച് ബിന്നർ സ്വിറ്റ്‌സർലൻഡിലേക്ക് പോയത്.

ബ്രിട്ടനിൽ സ്വമേധയാ മരണം വരിക്കുന്നതിന് അനുമതിയില്ലാത്തതിനാലാണ് ബിന്നർ ഭാര്യയ്‌ക്കൊപ്പം സ്വിറ്റ്‌സർലൻഡിലേക്ക് പോയത്. അവിടെ ബാസലിലെ എറ്റേണൽ സ്പിരിറ്റ് ക്ലിനിക്കിലാണ് ബിന്നർ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചശേഷം ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ജർമനിയിൽ ജീവിതത്തിലെ ഏറ്റവും സന്തോഷകാലം അനുഭവിച്ചശേഷമാണ് മരിക്കാനുള്ള തീയതി ബിന്നർ തിരഞ്ഞെടുത്തത്.

ഇങ്ങനെയൊരു മരണത്തിനുവേണ്ടി സ്വിറ്റ്‌സർലൻഡിലെത്താൻ കാരണക്കാർ ബ്രിട്ടീഷ് സർക്കാരാണെന്ന് ബിന്നറും ഭാര്യയും പറയുന്നു. സ്വന്തം മരണത്തിന്റെ തീയതി മുൻകൂട്ടി തീരുമാനിച്ച് ബ്രിട്ടനിൽ മരിക്കണമെന്നായിരുന്നു ആഗ്രഹം. ക്രിസ്മസ് വരെ തുടരണമെന്ന് ആഗ്രഹിച്ചെങ്കിലും അതും സാധ്യമല്ലെന്ന് ഉറപ്പായതോടെയാണ് സ്വിറ്റ്‌സർലൻഡിലെ ക്ലിനിക്കിലേക്ക് പോകാൻ തീരുമാനിച്ചതെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP