Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് ടൂറിസ്റ്റുകളുമായി പറന്ന വിമാനത്തിന്റെ തൊട്ടു മുമ്പിലൂടെ മിസൈൽ പാഞ്ഞു പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്താൻ ആലോചിച്ച് ബ്രിട്ടൻ

ബ്രിട്ടീഷ് ടൂറിസ്റ്റുകളുമായി പറന്ന വിമാനത്തിന്റെ തൊട്ടു മുമ്പിലൂടെ മിസൈൽ പാഞ്ഞു പോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്താൻ ആലോചിച്ച് ബ്രിട്ടൻ

സിനായിൽ റഷ്യയുടെ മെട്രോജെറ്റ് വിമാനം ദുരന്തത്തിലകപ്പെട്ട് 224 പേർ മരിച്ചതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ആശങ്കകളും തുടരുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാങ്കേതികത്തകരാറ് മൂലമാണ് വിമാനം തകർന്നതെന്നാണ് വിമാനക്കമ്പനി പറയുന്നത്. എന്നാൽ തങ്ങളാണ് വിമാനം തകർത്തതെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അവകാശപ്പെട്ടിരിക്കുന്നത്.ഇതിനെ റഷ്യയും ഈജിപ്തും തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

ഈജിപ്തിലെ ഷാം എൽ ഷെയിഖിൽ നിന്നും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്രക്കിടെയാണ് മെട്രോജെറ്റ് അപകടത്തിൽ പെട്ടിരുന്നത്. എന്തായാലും സംഭവത്തെ തുടർന്നുണ്ടായ ആശങ്കകൾ മൂലം പ്രസ്തു മേഖലയിലേക്കുള്ള വിമാനങ്ങൾ ബ്രിട്ടൻ റദ്ദാക്കുകയും ചെയ്തിരുന്നു. ബ്രിട്ടന്റ ആശങ്കകൾ അസ്ഥാനത്തല്ലെന്നാണ് കഴിഞ്ഞ രാത്രി നടന്ന സംഭവം തെളിയിക്കുന്നത്. ബ്രിട്ടീഷ് ടൂറിസ്റ്റുകളുമായി പറന്ന വിമാനത്തിന്റെ തൊട്ടു മുമ്പിലൂടെ ഒരു മിസൈൽ പാഞ്ഞു പോവുകയായിരുന്നു. വിമാനം രക്ഷപ്പെട്ടത് തലനാരിഴ വ്യത്യാസത്തിനാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെ തുടർന്ന് നിരവധി രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്താൻ ബ്രിട്ടൻ ആലോചിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

189 യാത്രക്കാരെയും വഹിച്ചുള്ള ബ്രിട്ടീഷ് ജെറ്റ് വിമാനമാണ് വെറും 1000 അടി വ്യത്യാസത്തിൽ മിസൈലിനെ നേർക്ക്‌നേർ കണ്ടത്. ഷാ എൽ ഷെയ്ഖിലെത്തുന്നതിന് മുമ്പാണ് വിമാനം മിസൈൽ ദർശിച്ചത്. പൈലറ്റിന്റെ സമയോചിതമായ പ്രവൃത്തിയിലൂടെയാണ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുന്നത്. ലണ്ടനിൽ നിന്നും വന്ന തോംസൺ ജെറ്റ് വിമാനത്തിനാണീ അവസ്ഥയുണ്ടായിരിക്കുന്നത്. എന്തൊക്കെയായാലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു. ഷാം എയർപോർട്ടിൽ ബ്രിട്ടീഷ് ജിഹാദികൾ ഒരു ഐസിസിന് വേണ്ടി ഒരു ആക്രമണം നടത്താനൊരുങ്ങിയിരുന്നുവെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിനിടയിലാണീ സംഭവമുണ്ടായിരിക്കുന്നതെന്നതും ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.മെട്രോജെറ്റ് അപകടത്തിന് തൊട്ടു പുറകെയായിരുന്നു ഈ വെളിപ്പെടുത്തലുണ്ടായിരുന്നത്.

ബ്രിട്ടീഷ്ജിഹാദികൾ ഈ ആക്രമണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഓൺലൈനിൽ നടത്തിയത് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വെളിച്ചത്തുകൊണ്ടു വന്നിരുന്നുവെന്നാണ് സൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്. ഐസിസിന് വേണ്ടി പ്രവർത്തിക്കുന്ന ഏജന്റുകൾ ഷാം വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ചില ഉറവിടങ്ങൾ സൺ പത്രത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ മെട്രോ ജെറ്റിനെ തകർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തീവ്രവാദ ഗ്രൂപ്പുകളുടെ തലവന്മാർ നടത്തുന്നത് യുഎസ് ഉദ്യോഗസ്ഥന്മാർ കേട്ടിരുന്നുവെന്നാണ് യുഎസ് ന്യൂസ് ഔട്ട്‌ലെറ്റായ എൻബിസി ന്യൂസ് വെളിപ്പെടുത്തുന്നത്.സിറിയയിലെ റാഖയിലുള്ള ഐസിസ് തലവന്മാർ സിനായിലെ തങ്ങളുടെ അഫിലിയേറ്റഡ് ഗ്രൂപ്പിനോട് വിമാനത്തെ എങ്ങനെ തകർക്കാമെന്നതിനെ കുറിച്ച് ചർച്ച ചെയ്തത് തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യുഎസ് ഉദ്യോഗസ്ഥന്മാർ പറയുന്നത്.

ഇതിന് മുമ്പും ഷാമിലേക്ക് വന്ന തോംസൻ ജെറ്റിന്റെ വിമാനങ്ങൾ ഇത്തരം മിസൈലുകളുടെ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ദൃശ്യമായ മിസൈൽ ഈജിപ്തിൽ നിന്നാണ് ഉയർന്നുവന്നതെന്നാണ് വിമാനത്തിലെ ക്രൂ പറയുന്നത്. ഇത് വളരെ ഭയം വിതച്ചിരുന്നുവെന്നും അവർ പറയുന്നു. തീവ്രവാദ ഭീഷണി കടുത്തതായതിനാൽ നോർത്തേൺ സിനായിലേക്ക് സഞ്ചരിക്കരുതെന്ന് ജൂലൈയിൽ തന്നെ ഫോറിൻ ഓഫീസ് ബ്രിട്ടീഷ് ടൂറിസ്റ്റുകളെ വിലക്കിയിരുന്നു. അൻസാർ ബെയ്റ്റ് അൽമാക്ഡിസ് അല്ലെങ്കിൽ ചാമ്പ്യൻസ് ഓഫ് യെരുശലേം,എന്നിവയടക്കമുള്ള നിരവധി തീവ്രവാദ ഗ്രൂപ്പുകൾ സിനായി പെനിസുലയിൽ സജീവമാണ്.

ഈയിടെ ഇത്തരം ഗ്രൂപ്പുകൾ ഐസിസിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മെട്രോജെറ്റിനുണ്ടായ അപകടത്തെ തുടർന്ന് ഈജിപ്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി ബ്രിട്ടൻ ഈ നിരോധനം മറ്റ് ചില രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ രാത്രിയിൽ ബ്രിട്ടീഷ് വിമാനത്തിനുണ്ടായ മിസൈൽ ഭീഷണിയെ തുടർന്നാണ് കൂടുതൽ രാജ്യങ്ങളിലേക്കും വിമാനത്താവളങ്ങളിലേക്കുമുള്ള വിമാനങ്ങൾ നിരോധിക്കാൻ ബ്രിട്ടൻ ഒരുങ്ങുന്നതെന്നാണ് ട്രാൻസ്‌പോർട്ട് സെക്രട്ടറി പട്രിക് മാക് ലൗഗ്ലിൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ വിമാനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉയരുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ ഇനിയും കൂടുതൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ പറത്തുന്നതിന് വിലക്കേർപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
ദുരന്തത്തിലകപ്പെട്ട മെട്രോ ജെറ്റിന്റെ ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള വിവരപ്രകാരം വിമാനം ബോംബാക്രമണത്തിലാണ് തകർന്നതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ കഴിഞ്ഞ രാത്രിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ടേക്ക് ഓഫിന് ശേഷം 24 മിനുറ്റ് സമയം വിമാനം സാധാരണനിലയിലാണ് പറന്നിരുന്നതെന്നും പിന്നീട് ബോംബ് സ്‌ഫോടനത്താൽ വിമാനം തകർന്ന് താഴോട്ട് പതിക്കുകയായിരുന്നുവെന്നുമാണ് വ്യക്തമായിരിക്കുന്നത്.മിഡിൽ ഈസ്റ്റിൽ നിന്നും യുഎസിലേക്ക് വരുന്നതും പോകുന്നതുമായ വിമാനങ്ങൾ മുൻകരുതലായി പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്. ഈജിപ്തിലേക്കുള്ള വിമാനങ്ങൾ ഇന്നലെ മുതൽ റഷ്യയും റദ്ദാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP