Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹമോചനത്തിന് പ്രതിഫലമായി 700 കോടി രൂപ നൽകാൻ വിധി എത്തിയ ഉടൻ സൗദി കോടീശ്വരന്റെ മരണം; ബ്രിട്ടീഷ് മോഡലിന് പണം കിട്ടാൻ സമയമെടുക്കും

വിവാഹമോചനത്തിന് പ്രതിഫലമായി 700 കോടി രൂപ നൽകാൻ വിധി എത്തിയ ഉടൻ സൗദി കോടീശ്വരന്റെ മരണം; ബ്രിട്ടീഷ് മോഡലിന് പണം കിട്ടാൻ സമയമെടുക്കും

വിവാഹമോചനത്തിന് പകരമായി 700 കോടിയോളം രൂപ നൽകണമെന്ന വിധിവന്ന് അധികം വൈകാതെ സൗദി വ്യവസായി മരിച്ചതോടെ, ബ്രിട്ടീഷ് സൂപ്പർമോഡലിന്റെ നഷ്ടപരിഹാരത്തിനായുള്ള കാത്തിരിപ്പ് നീളുമെന്നുറപ്പായി. അർബുദ ബാധിതനായിരുന്ന ഷെയ്ഖ് വാലിദ് ജുഫാലി ബുധനാഴ്ചയാണ് സൂറിച്ചിൽ മരിച്ചത്.

ഈമാസമാദ്യമാണ് ജുഫാലിയുടെ മുൻ ഭാര്യയും ബ്രിട്ടീഷ് സൂപ്പർമോഡലുമായ ക്രിസ്റ്റീന എസ്ട്രാഡയ്ക്ക് 700 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതിവിധിയുണ്ടായത്. ജുഫാലിയുടെ സ്വത്തുക്കളിൽ തനിക്കും അവകാശമുണ്ടെന്നുകാണിച്ചാണ് എസ്ട്രാഡ കോടതിയെ സമീപിച്ചത്. വിവാഹ മോചനക്കേസ്സുകളിൽ ഇത്രയേറെ നഷ്ടപരിഹാരം വിധിക്കുന്നത് ആദ്യമാണെന്ന് കരുതുന്നു.

വിവാഹ മോചനക്കേസ് കോടതി പരിഗണുമ്പോൾ ജുഫാലിക്ക് കോടതിയിലെത്താൻ സാധിച്ചിരുന്നില്ല. സ്വിറ്റ്‌സർലൻഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കേസ് വിധി തീർപ്പാകുന്നതിന് മുമ്പാണ് ജുഫാലി മരിച്ചിരുന്നതെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പട്ടുകൊണ്ടുള്ള എസ്ട്രാഡയുടെ കേസ് തള്ളിപ്പോവുമായിരുന്നു.

ജുഫാലിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കോടതി അതിവേഗം വിധി പ്രസ്താവിക്കുകയായിരുന്നു. ജൂലൈ 29ന് വൈകിട്ട് നാല് മണിക്കുമുമ്പ് നഷ്ടപരിഹാരം എസ്ട്രാഡയ്ക്ക് നൽകണമെന്നാണ് ഹൈക്കോടതിയിലെ കുടുംബക്കോടതി ജഡ്ജി റോബർട്‌സ് വിധി പറഞ്ഞത്.

ജുഫാലി മരിച്ചെങ്കിലും കോടതി വിധി നിലനിൽക്കും. എന്നാൽ, നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസമെടുക്കുമെന്നുമാത്രം. 2000-ലാണ് എസ്ട്രാഡയും ജുഫാലിയുംഒന്നിക്കുന്നത്. എന്നാൽ, 2012-ൽ 25-കാരിയായ ലെബനീസ് മോഡലിനെ വിവാഹം കഴിക്കാൻ ജുഫാലി തീരുമാനിച്ചതോടെ ഇവർ പിരിയുകയായിരുന്നു. 2014-ൽ എസ്ട്രാഡയുടെ അറിവോടെയല്ലാതെ തന്നെ ജുഫാലി അവരെ മതാചാരപ്രകാരം മൊഴിചൊല്ലി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP