Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേയ്റ്റും യൂജിനും ഒരുപോലെ തിളങ്ങി; അമേലിയയ്ക്ക് കൈയടി; ബിയാട്രീസ് നിരാശപ്പെടുത്തി; ബ്രിട്ടീഷ്‌ രാജ്ഞിയുടെ 90ാം പിറന്നാൾ രാജകുമാരിമാരുടെ ഫാഷൻ ഷോ ആയി മാറി

കേയ്റ്റും യൂജിനും ഒരുപോലെ തിളങ്ങി; അമേലിയയ്ക്ക് കൈയടി; ബിയാട്രീസ് നിരാശപ്പെടുത്തി; ബ്രിട്ടീഷ്‌ രാജ്ഞിയുടെ 90ാം പിറന്നാൾ രാജകുമാരിമാരുടെ ഫാഷൻ ഷോ ആയി മാറി

രാജ്ഞിയുടെ 90ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് സെന്റ് പോൾസ് കത്തീഡ്രലിൽ വച്ച് നടന്ന ആഘോഷപരിപാടികളിൽ കേയ്റ്റും മറ്റ് രാജകുമാരിമാരും തിളങ്ങുന്ന താരങ്ങളായി മാറി. പ്രസ്തുത ചടങ്ങിൽ കേയ്റ്റ് തന്നെയായിരുന്നു ഏവരുടെയും ശ്രദ്ധാകേന്ദ്രമെങ്കിലും യൂജിൻ രാജകുമാരിയും ഏതാണ്ട് അതുപോലെ തിളങ്ങിയിരുന്നു.

ലേഡി അമേലിയ വിൻഡ്‌സറിന് കൈയടി ലഭിച്ചിരുന്നു. എന്നാൽ ബിയാട്രീസ് രാജകുമാരിയാകട്ടെ പ്രതീക്ഷിച്ചത്രയെത്താത്തിനാൽ ഏവരിലും നിരാശയുണ്ടാക്കി. ഇത്തരത്തിൽ പിറന്നാൾ ദിനാഘോഷ വേദി രാജകുമാരിമാരുടെ ഷാഷൻ ഷോ ആയി മാറുകയായിരുന്നു. കേയ്റ്റിന് വൻ ഭീഷണി ഉയർത്തിക്കൊണ്ടായിരുന്നു മറ്റ് രാജകുമാരിമാർ വ്യത്യസ്തമായ ഫാഷനുകൾ അണിഞ്ഞ് ചടങ്ങിനെത്തിയിരുന്നത്.

പൗഡർ ബ്ലൂ കോട്ട് ഡ്രസിലായിരുന്നു കേയ്റ്റ് തിളങ്ങിയിരുന്നത്. ഇതിന് ലേസ് എംബെളിഷ്ഡ് ഫ്രന്റാണുള്ളത്.ബ്ലഷ് സ്യൂഡ് കോർട്ട് ഷൂസാണ് അവർ അണിഞ്ഞിരുന്നത്. ലണ്ടൻ ഡിസൈനറായ കാതറീൻ വാക്കറാണിത് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് 15,000 പൗണ്ടാണ് വില. ഇതിനൊപ്പം വൈറ്റ് ഫെതേർഡ് ഹാറ്റാണ് കേയ്റ്റ് ധരിച്ചിരിക്കുന്നത്. ജാനെ ടൈലറാണിത് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിന് 980പൗണ്ടാണ് വില. അവർ ധരിച്ചിരുന്ന ഷൂസിന്റെ വില 500 പൗണ്ടാണ്. കേയ്റ്റ് ഏറ്റവും അനുയോജ്യമായ രീതിയിലാണീ ചടങ്ങിൽ വസ്ത്രം ധരിച്ചതെന്ന അഭിപ്രായം ഉയർന്ന് വരുകയും ഏവരുടെയും ആകർഷണം പിടിച്ച് പറ്റുകയും ചെയ്തിരുന്നു. കോട്ടിന് മാതൃകാപരമായ ഇറക്കവും യോജിപ്പും ഉണ്ടായിരുന്നു. രാജകുമാരിയുടെ മനോഹരമായ ശരീരത്തിന്റെ ഷേയ്‌പ്പ് പ്രതിഫലിപ്പിക്കുന്ന വസ്ത്രമായിരുന്നു ഇതെന്നതിനാൽ അവർ കൂടുതൽ സുന്ദരിയായി കാണപ്പെട്ടിരുന്നു.ഏവരോടും ഹൃദ്യമായി പെരുമാറി വശ്യമായ പുഞ്ചിരിയോടെ കേയ്റ്റ് ചടങ്ങിലെ സൂപ്പർസ്റ്റാറായി നിറഞ്ഞ് നിന്നിരുന്നു. പ്രിൻസ് ഹാരിയും കേയ്റ്റും തമ്മിൽ നടത്തിയ കുശലാന്വേഷണങ്ങളും തമാശപറച്ചിലുകളും ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു.

1450 പൗണ്ട് വിലയുള്ള റെഡ് ഡ്രസിലായിരുന്നു കേയ്റ്റിന് വെല്ലുവിളിയുയർത്തിക്കൊണ്ട് യൂജിൻ തിളങ്ങിയിരുന്നത്. 26കാരിയായ രാജകുമാരി ലണ്ടൻ ആർട്ട് ഗാലറി ഹൗസർ ആൻഡ് വെർത്തിലാണ് ജോലി ചെയ്യുന്നത്. യോജിച്ച വസ്ത്രം തെരഞ്ഞെടുത്ത് ധരിക്കാൻ യൂജിൻ കാണിച്ച വിവേകത്തെ ഏവരും പ്രശംസിച്ചിരുന്നു. ഇതിനൊപ്പം ബ്ലാക്ക് കോർട്ട് ഷൂസും ധരിച്ചെത്തിയ യൂജിന്റെ മുഖത്ത് നല്ല ആത്മവിശ്വാസം സ്ഫുരിക്കുന്നുണ്ടായിരുന്നു.ചടങ്ങിനെത്തിയ സാറ ടിൻഡാൾ(35) ബ്ലൂ ഫ്‌ലോറൽ പാറ്റേണോട് കൂടിയ നേവി ഡ്രസായിരുന്നു ധരിച്ചിരുന്നത്. അതിന് യോജിക്കുന്ന ഷൂസും അവർ അണിഞ്ഞിരുന്നു. എന്നാൽ ബിയാട്രീസിന് പ്രതീക്ഷിച്ചയത്ര തിളങ്ങാൻ പറ്റിയിരുന്നില്ല. ബർബറിയിൽ നിന്നുള്ള പാറ്റേൺ ചെയ്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കോട്ടാണ് രാജകുമാരി ധരിച്ചിരുന്നത്.ഈ വസ്ത്രത്തിൽ ബിയാട്രീസ് കൂടുതൽ തടി തോന്നിച്ചുവെന്നതാണ് പ്രധാന പോരായ്മ.

എന്നാൽ 20 കാരിയായ അമേലിയ രാജകുമാരി ഒട്ടും വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. എലഗന്റ് ബ്ലാക്ക് ഫ്രന്റ് പ്ലീറ്റഡ് ഡ്രസായിരുന്നു അവർ ധരിച്ചത്. ഇതിന് ട്വീഡ് സ്ലീവ്‌സായിരുന്നു ഉണ്ടായിരുന്നത്.രാജ്ഞിയുടെ കസിൻ പ്രിൻസ് എഡ്വാർഡ് ദി ഡ്യൂക്ക് ഓഫ് കെന്റിന്റെ പേരക്കുട്ടിയാണ് ്അമേലിയ. ഇവർ വിദ്യാർത്ഥിനിയാണ്. സ്ട്രാപ്പി ബ്ലാക്ക് സാഡൽസായിരുന്നു അമേലിയ ധരിച്ചത്. വൈബ്രന്റ് യെല്ലോയിലുള്ള ലക്ഷ്വറി ഡിസൈൻ ഹൗസസ് ബാഗും ഈ കൊച്ചു സുന്ദരി കൈയിലേന്തിയിരുന്നു. സർവീസിന് ശേഷം ഇവർ തന്റെ 27കാരനായ സഹോദരൻ എഡ്വാർഡുമായി സംസാരിക്കുന്നത് കാണാമായിരുന്നു. പ്രിംറോസംയെല്ലോ കോട്ട് ധരിച്ച് പ്രൗഢതയോടെയായിരുന്നു രാജ്ഞി സെന്റ് പോൾസ് കത്തീഡ്രലിലെ ചടങ്ങിനെത്തിയിരുന്നത്. റോയൽ ഡ്രസറായ ഏൻജല കെല്ലിയാണിതിന്റ ഡിസൈനർ. ഇതിനോട് യോജിക്കുന്ന മുട്ടറ്റമെത്തുന്ന വസ്ത്രവും അവർ അണിഞ്ഞിരുന്നു. ഫ്‌ലവേർഡ് ഹാറ്റും ഇവർ ധരിച്ചിരുന്നു.തന്റെ പ്രിയപ്പെട്ട ബ്ലാക്ക് പാറ്റന്റ് ലൗനർ ട്രാവിയാററ ബാഗും രാജ്ഞി കൈയിലേന്തിയിരുന്നു. ട്രിപ്പിൽ സ്ട്രാൻഡ് പേൾ നെക്ക്‌ലൈസും രാജ്ഞി ധരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP