Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലണ്ടനിൽനിന്നും ഐസിസിൽ ചേരാൻ ഒളിച്ചോടിയ പെൺകുട്ടികൾ പാശ്ചാത്യ മനസ്സ് മാറ്റാനുള്ള പരിശീലനത്തിൽ; അതീവ സുരക്ഷയിൽ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോ പുറത്ത്

ലണ്ടനിൽനിന്നും ഐസിസിൽ ചേരാൻ ഒളിച്ചോടിയ പെൺകുട്ടികൾ പാശ്ചാത്യ മനസ്സ് മാറ്റാനുള്ള പരിശീലനത്തിൽ; അതീവ സുരക്ഷയിൽ നടക്കുന്ന പരിശീലനത്തിന്റെ വീഡിയോ പുറത്ത്

സ്ലാമിക് സ്റ്റേറ്റ് ഭീകരസംഘത്തിൽ ചേരാൻ ബ്രിട്ടനിൽനിന്ന് ഒളിച്ചോടിയ മൂന്ന് സ്‌കൂൾ വിദ്യാർത്ഥിനികൾ സിറിയയിൽ പരിശീലനത്തിൽ ഏർപ്പെടുന്നുണ്ടെന്ന് കണ്ടെത്തി. വിധവകളും ഭീകരരുടെ ഭാര്യമാരാകാൻ തയ്യാറെടുക്കുന്ന യുവതികളും താമസിക്കുന്ന അതീവ സുരക്ഷയുള്ള കെട്ടിടത്തിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. ഐസിസിനോടുള്ള ഇവരുടെ വിധേയത്വം മനസ്സിലാക്കുന്നതിനും പാശ്ചാത്യ സംസ്‌കാരത്തിൽനിന്ന് ഇവരെ മുക്തരാക്കുന്നതിനുമുള്ള ശ്രമത്തിലാണ് ഭീകരർ ഇപ്പോൾ.

ഷമീമ ബീഗം (15), കദീശ സുൽത്താന (16), അമിറ അബേസ് (15) എന്നിവരാണ് ഫെബ്രുവരിയിൽ ലണ്ടനിൽനിന്ന് സിറിയയിലേക്ക് കടന്നത്. ഐസിസിന്റെ ശക്തികേന്ദ്രമായ റഖയിലെ താവളത്തിലാണ് ഇവർ മൂവരുമുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബെത്‌നൽ ഗ്രീൻ അക്കാദമിയിലെ ഈ മൂന്ന് വിദ്യാർത്ഥിനികളും ഇപ്പോൾ ഐസിസിന്റെ വനിതാ സംഘത്തിന്റെ നേതാക്കളിലൊരാളായ ഉം ലാത്തിന്റെ കസ്റ്റഡിയിലാണ്.

റഖയിലെത്തിയ ആദ്യമാസം പെൺകുട്ടികളെ ഭീകരർ വിശ്വാസത്തിലെടുത്തിരുന്നില്ല. മൂന്ന് പെൺകുട്ടികളെയു ഒരുമിച്ചാണ് താമസിപ്പിച്ചിരക്കുന്നത്. അവരുടെ പാശ്ചാത്യ മനസ്സ് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് സംഘമിപ്പോൾ. അതുവരെ അവരെ ജിഹാദിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് ഐസിസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

പെൺകുട്ടികൾ റഖയിൽ വരുന്നതിന്റെയും അവരിൽ രണ്ടുപേർ കടയിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിന്റെയും വീഡിയോ ഐസിസ് വിരുദ്ധ സംഘടനയായ 'ഐ ഓൺ ദ ഹോംലാൻഡി'ന്റെ പ്രവർത്തകരാണ് ടെലഗ്രാഫ് പത്രത്തിന് കൈമാറിയത്. തുടർന്ന് ഇവരുമായി സംസാരിച്ച ടെലഗ്രാഫ് ലേഖകർ കൂടുതൽ വിവരങ്ങൾ പുറത്തവിടുകയായിരുന്നു.

മൂന്ന് പെൺകുട്ടികളും റഖയിലെ അപ്പാർട്ട്‌മെന്റിൽ ഉം ലാത്തിന്റെ മേൽനോട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഐ ഓൺ ദ ഹോംലാൻഡ് ഡയറക്ടർ അഹമ്മദ് അബ്ദുൾഖാദർ പറഞ്ഞു. നേരത്തെ പെൺകുട്ടികളെ തനിച്ച് പുറത്തുപോകാൻ അനുവദിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ റഖയിലെ തെരുവിൽ സാധനങ്ങൾ വാങ്ങാൻ ഇവരെ അനുവദിക്കാറുണ്ടെന്നും അബ്ദുൾ ഖാദർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP