Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐടിവിയുടെ ഒളിക്യാമറ ഓപ്പറേഷനിൽ മൂന്ന് സ്ത്രീകൾ കുടുങ്ങി; ഖിലാഫത്ത് നടപ്പിലാക്കാൻ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഐടിവിയുടെ ഒളിക്യാമറ ഓപ്പറേഷനിൽ മൂന്ന് സ്ത്രീകൾ കുടുങ്ങി; ഖിലാഫത്ത് നടപ്പിലാക്കാൻ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബ്രിട്ടനിലുള്ള പുരുഷന്മാർക്ക് പുറമെ ഇവിടുത്ത സ്ത്രീകളും ഐസിസിന് വേണ്ടി പ്രചാരണം നടത്തുകയും റിക്രൂട്ടിങ് നടത്തുകയും ചെയ്യുന്നുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ സംഗതിയാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ നിർണായകമായ കണ്ടെത്തലാണുണ്ടായിരിക്കുന്നത്. ബ്രിട്ടീഷുകാരായ മൂന്ന് സ്ത്രീകൾ ഇവിടുത്തെ യുവതികളെയും പെൺകുട്ടികളെയും ജിഹാദികളുടെ വഴിയിലേക്ക് ആകർഷിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഖിലാഫത്ത് നടപ്പിലാക്കാൻ ബ്രിട്ടനെതിരെ യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്ന ദൃശ്യങ്ങളാണിവ. ഐടിവിയുടെ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്.

സിറിയയിലേക്ക് യാത്ര ചെയ്യാനും ഐസിസിന് വേണ്ടി യുദ്ധംചെയ്യാനും ഇവർ പെൺകുട്ടികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. 12 മാസം നീണ്ട തന്ത്രപരമായ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ നിഗൂഢതന്ത്രങ്ങൾ വെളിച്ചത്ത് വന്നിരിക്കുന്നത്. ഈ ഗ്രൂപ്പുകളുടെ ഉള്ളിലേക്ക് ഒരു പറ്റം മുസ്ലിം റിപ്പോർട്ടർമാർ തന്ത്രപരമായ നുഴഞ്ഞ് കയറിയാണീ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ജിഹാദികളെ മഹത്വവൽക്കരിച്ച് കൊണ്ടുള്ള ക്ലാസുകളാണിവർ പെൺകുട്ടികൾക്ക് നൽകുന്നത്. ബ്രിട്ടൻ വിശുദ്ധയുദ്ധം നടത്തുന്നവർക്കെതിരെ പോരാടുന്നവരാണെന്ന് ആരോപിക്കുന്ന ിവർ യഹൂദന്മാരെയും ഇസ്രയേലികളെയും മോശമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. ബ്രിട്ടനിലെ ഈ വനിതാ ജിഹാദികളെക്കുറിച്ചുള്ള കണ്ടെത്തലിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ട്രെയിലർ ഇന്നലെ പ്രക്ഷേപണം ചെയ്തിരുന്നു. തങ്ങൾ ഒരു രാജ്യത്തിന്റെയും നിയമം അംഗീകരിക്കുന്നില്ലെന്നും ഒരു രാജ്യത്തെയും അംഗീകരിക്കുന്നില്ലെന്നും മറിച്ച് സിറിയ അല്ലാഹുവിന്റെ നാടാണെന്നും ഇവർ പറയുന്നത് ഈ ട്രെയിലറിലുണ്ട്.

' ഐസിസ്: ദി ബ്രിട്ടീഷ് വുമൺ സപ്പോർട്ടേർസ് അൺവെയ്ൽഡ്' എന്ന ഈ പരിപാടി ഇന്നലെ വൈകുന്നേരം ചാനൽ 4ൽ സംപ്രേഷണം ചെയ്തിരുന്നു. തീവ്രവാദപരമായ ആശയങ്ങൾ സ്ത്രീകൾക്കിടയിൽ ഓൺലൈനിലൂടെയും ഇത്തരം വ്യക്തികളിലൂടെയും ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ പരക്കുന്നുണ്ടെന്നാണിത് വെളിപ്പെടുത്തുന്നത്. പ്രത്യേകിച്ചും വളരെ പ്രായം കുറഞ്ഞ പെൺകുട്ടികൾ ഇതിലേക്ക് പെട്ടെന്ന് ആകർഷിക്കപ്പെടുന്ന അപകടകരമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉം സാലിഹാഹ്, ഉം എൽ , ഉം ഉസ്മാൻ എന്നീ സ്ത്രീകളാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ ഇത്തരത്തിൽ ജിഹാദിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ഐഡന്റിറ്റി ട്വിറ്ററിലൂടെ വെളിവായിട്ടുമുണ്ട്. ഇവർ പെൺകുട്ടികൾക്ക് രഹസ്യമായി ഇതുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയും ഇവർ ജിഹാദി ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

ട്വിറ്ററിലൂടെ നിരവധി തവണ നേരിട്ട് സന്ദേശങ്ങൾ അയച്ചതിലൂടെ ഒരു റിപ്പോർട്ടർക്ക് ഇവരെ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചിരുന്നു.ലണ്ടനിലെ ലെവിഷാം ഹൈ സ്ട്രീറ്റിൽ വച്ച് നടന്ന ഒരു ഇസ്ലാമിക് റോഡ് ഷോയ്ക്കിടെയാണ് ഈ റിപ്പോർട്ടർ ഇവരെ മുഖാമുഖം കണ്ടത്. ഇവരുടെ വിശ്വാസം നേടിയെടുക്കാൻ സാധിച്ച റിപ്പോർട്ടർക്ക് ഇവർ നടത്തുന്ന സ്റ്റഡി സെഷനുകളിലിരിക്കാനും സാധിച്ചിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഒളിക്യാമറയിലൂടെ പകർത്തി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ണ്ട് മണിക്കൂർ നീളുന്ന ക്ലാസുകളിലൂടെ ഇവർ പെൺകുട്ടികൾക്കിടയിൽ ജിഹാദിസ്റ്റ് ആശയങ്ങൾ കുത്തി വയ്ക്കുകയാണ് ചെയ്യുന്നത്.ജനാധിപത്യത്തെ തള്ളിക്കളയാനും സിറിയയിൽ പോയി ഐസിസിന് വേണ്ടി പോരാടാനുമാണിവർ ഉദ്‌ബോധിപ്പിക്കുന്നത്.തീവ്രവാദത്തിലൂടെ മാത്രമെ ഒരു നല്ല മുസ്ലീ്മാകാൻ സാധിക്കുകയുള്ളൂവെന്നാണ് ഉം എൽ പെൺകുട്ടികളെ ഒരു സ്റ്റഡി സെഷനിലൂടെ പഠിപ്പിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. മുസ്ലീങ്ങൾക്കെതിരെ പോരാടുന്നവർ അല്ലാഹുവിനെതിരെ പോരാടുന്നവരാണെന്നും ഈ സ്ത്രീ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. വൈറ്റ്ഹാൾ, 10 ഡൗണിങ് സ്ട്രീറ്റ്, വൈറ്റ് ഹൗസ് തുടങ്ങിയ മിക്ക ഭരണകേന്ദ്രങ്ങളും മുസ്ലീങ്ങളെ നശിപ്പിക്കാൻ നിലകൊള്ളുന്നവയാണെന്നും ഈ സ്ത്രീ പെൺകുട്ടികളെ വഴിതെറ്റിക്കാനായി ക്ലാസെടുക്കുന്നുണ്ട്.

റുബാന എന്ന യഥാർത്ഥ പേരുള്ള ഉം എൽ ലണ്ടനിലാണ് ജീവിക്കുന്നത്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ മുഹാജിറൗണിന്റെ ഫീമെയിൽ വിംഗിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് 2003ൽ റുബാന വെളിപ്പെടുത്തിയിരുന്നു. പാശ്ചാത്യർ ഇസ്ലാമിനെതിരെ യുദ്ധം ചെയ്യുന്നതിനെക്കുറിച്ചാണ് ഈ സ്ത്രീയുടെ ഒരു ക്ലാസിന്റെ പ്രധാന വിഷയം. ഇതിൽ ഉം സാലിഹാഹ് എന്ന 30 കാരിയുടെ യഥാർത്ഥ പേര് ജാമിലയെന്നാണ്. സാലിഹയും ലണ്ടനിലാണ് കഴിയുന്നത്. മറ്റെ സ്ത്രീയായ ഉം ഉസ്മാൻ ഒരു അഭിഭാഷകയാണ്. ലണ്ടനിൽ തന്നെയാണ് വാസം. ഇസ്ലാമിക് റോഡ്‌ഷോകളിൽ ഇവർ പതിവായി പങ്കെടുക്കുന്നുണ്ട്. ജനാധിപത്യത്തെ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നീക്കങ്ങളിലാണ് ഉം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുസ്ലീങ്ങളോട് സിറിയയിലേക്ക് പോകാനും ഐസിസിന് വേണ്ടി പൊരുതാനും ഈ സ്ത്രീ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP