Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപ്പനും അമ്മയും വേറെ കെട്ടി വെവ്വേറെ നഗരങ്ങളിൽ സുഖജീവിതം; നിവൃത്തി കെട്ട് ഏറ്റെടുത്ത മുത്തച്ഛൻ കുരുന്നുകളെ അടച്ചത് നായകൾക്കൊപ്പം പട്ടിക്കൂട്ടിൽ

അപ്പനും അമ്മയും വേറെ കെട്ടി വെവ്വേറെ നഗരങ്ങളിൽ സുഖജീവിതം; നിവൃത്തി കെട്ട് ഏറ്റെടുത്ത മുത്തച്ഛൻ കുരുന്നുകളെ അടച്ചത് നായകൾക്കൊപ്പം പട്ടിക്കൂട്ടിൽ

' ഞങ്ങൾ ഇല്ലാതായാൽ അറിയാം നിങ്ങൾക്ക്...ഞങ്ങൾക്ക് തോന്നുന്നത് പോലെ വേറെ ആർക്കും തോന്നില്ല...' കുട്ടികൾ പറഞ്ഞത് അനുസരിക്കാഞ്ഞാൽ പല മാതാപിതാക്കളും എടുത്ത് പയറ്റുന്ന ഒരു സ്ഥിരം ഡയലോഗാണിത്. എന്നാൽ ഇത് വെറും ഡയലോഗ് മാത്രമല്ല... പച്ചപരമാർത്ഥമാണ്. കുട്ടികളോട് സ്വന്തം അച്ഛനമ്മമാർക്ക് തോന്നുന്നത് പോലെ മറ്റാർക്കും തോന്നില്ല. എന്നാൽ എല്ലാ അച്ഛനമ്മാരെയും ഇക്കൂട്ടത്തിൽ പെടുത്താൻ പറ്റില്ല. ഇവിടെയിതാ അപ്പനും അമ്മയും കുട്ടികളെ വഴിയാധാരമാക്കി വേറെ കെട്ടി വെവ്വേറെ നഗരങ്ങളിൽ സുഖജീവിതത്തിന് പോയിരിക്കുകയാണ്. തുടർന്ന് നിവൃത്തി കെട്ട് അവരെ ഏറ്റെടുത്ത മുത്തച്ഛൻ കുരുന്നുകളെ നായകൾക്കൊപ്പം പട്ടിക്കൂട്ടിലടയ്ക്കുകയും ചെയ്തു.

സഹോദരീസഹോദന്മാരായ ആറ് വയസുകാരിക്കും നാല് വയസുകാരിക്കുമാണ് ഈ ദുര്യോഗമുണ്ടായിരിക്കുന്നത്. ഇവരുടെ പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ല.ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ജിയാൻഗ്‌സുവിന്റെ തലസ്ഥാനമായ നാൻജിംഗിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ ക്രൂരകൃത്യം അരങ്ങേറിയിരിക്കുന്നത്. ഇവരെ പട്ടിക്കൂട്ടിൽ നിന്നും മോചിപ്പിച്ച് വീടില്ലാത്ത കുട്ടികൾക്കുള്ള ഷെൽട്ടറിലെത്തിക്കാൻ അയൽവാസികൾ നിരവധി തവണ മുത്തച്ഛനെ നിർബന്ധിച്ചെങ്കിലും അയാൾ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. കുട്ടികൾ കിടക്കുന്ന കൂട് നായകാഷ്ഠമടക്കമുള്ള മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുകയാണെന്നും കുട്ടികൾ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്നുമാണ് അയൽവാസിയായ ജൻ ടെംഗ് പ്രാദേശിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. വിവിധ തരം ഉപദ്രവകാരികളായ പ്രാണികളും കൊതുകുകളും അവർക്ക് ഭീഷണിയുയർത്തുന്നുമുണ്ട്. കൂട്ടിലേക്ക് ഭക്ഷണം ഇട്ട്‌കൊടുക്കുമ്പോൾ അത് ലഭിക്കാനായി നായകളുമായി കുട്ടികൾക്ക് കടിപിടികൂടേണ്ടുന്ന ദുരവസ്ഥയുമാണുള്ളത്.

മഴയെത്തുടർന്ന് കൂട്ടിൽ വീണ് മലിനമാകുന്ന ജലമാണിവർ കുടിക്കുന്നത്. നിരവധി പേർ ആവശ്യപ്പെട്ടിട്ടും മുത്തച്ഛൻ ഇവരെ കൂട്ടിൽ നിന്ന് മോചിപ്പിക്കാൻ തയ്യാറായിട്ടില്ല. ഇതിനെത്തുടർന്ന് പ്രദേശത്തുള്ള സന്നദ്ധ പ്രവർത്തകർ കുട്ടികൾക്ക് ഭക്ഷണവും തുണിയും നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണാധികാരികളുടെ ഇടപെടൽ ഇല്ലാതെ കുട്ടികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ സാധ്യമല്ലെന്നതിനാൽ സന്നദ്ധപ്രവർത്തകർക്ക് ഇവരെ സ്വന്തം ഇഷ്ടപ്രകാരം രക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ട്. കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സന്നദ്ധ സംഘടനകൾ പ്രദേശവാസികളുടെ കൂടുതൽ സഹായം തേടുന്നുണ്ട്. പ്രദേശത്തെ അധികൃതർ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ ഈ ക്രൂരകൃത്യം സോഷ്യൽ മീഡിയയിലും മറ്റ് മാദ്ധ്യമങ്ങളിലും സജീവ ചർച്ചയായതോടെ കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സാധ്യത തെളിഞ്ഞ് വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP