Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാരീസിന് ശേഷം ഭീകരരുടെ ലക്ഷ്യം ബെൽജിയം; മെട്രോ അടച്ചു പൂട്ടിയും ജനങ്ങളെ പരമാവധി വീട്ടിൽ തന്നെ ഇരുത്തിയും ദുരന്തം നേരിടാൻ ഒരുങ്ങി ബ്രസൽസ്

പാരീസിന് ശേഷം ഭീകരരുടെ ലക്ഷ്യം ബെൽജിയം; മെട്രോ അടച്ചു പൂട്ടിയും ജനങ്ങളെ പരമാവധി വീട്ടിൽ തന്നെ ഇരുത്തിയും ദുരന്തം നേരിടാൻ ഒരുങ്ങി ബ്രസൽസ്

ബ്രസൽസ്: ഭീകരാക്രമണ ഭീഷണിയെ ബൽജിയം തലസ്ഥാനമായ ബ്രസൽസ് അതീവ ജാഗ്രതയിൽ. തീവ്രവാദ ആക്രമണ ഭീഷണിയെ തുടർന്ന് ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ആക്രമണം ആസന്നമാണെന്ന ഭീഷണിയെ തുടർന്ന് ബ്രസൽസിലെ മെട്രോ സ്‌റ്റേഷനുകൾ അടച്ചുപൂട്ടി. മാനദണ്ഡമനുസരിച്ച് ഏറ്റവും ഉയർന്ന തരത്തിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ജനങ്ങൾ ഒരുമിച്ച് കൂടാൻ സാധ്യതയുള്ള ഷോപ്പിങ് മാളുകൾ, സംഗീത പരിപാടികൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങൾളിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി. പൊതുസ്ഥലങ്ങളിലെ പൊലീസ്, സൈനിക സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പാരിസ് ഭീകരാക്രമണത്തിന്റെ പിന്നിലെ മുഖ്യസൂത്രധാരനെന്ന് സംശിയിക്കുന്ന സലാഹ് അബ്ദുസസലാം ബെൽജിയം പൗരനാണ്. ഭീഷണിയെ തുടർന്ന് സ്‌പെയിനിന് എതിരെ നടത്താനിരുന്ന സൗഹൃദ ഫുട്ബാൾ മത്സരവും ബെൽജിയം മാറ്റിവച്ചിരുന്നു.

പാരിസ് ആക്രമണത്തിനുശേഷം ഭീകരൻ സാലഹ് അബ്ദസ്‌ലാം രക്ഷപ്പെട്ടതാണ് ഇതിന് കാരണം. ബ്രസൽസിൽ താമസമാക്കിയിരുന്ന ഈ ഫ്രഞ്ച് ഭീകരൻ പാരിസ് ആക്രമണത്തിനുശേഷം നഗരത്തിൽ തിരികെയെത്തിയതായാണ് പൊലീസ് നിഗമനം. ഇയാൾ അതീവ അപകടകാരിയാണെന്നും കരുതിയിരിക്കണമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാരിസ് ആക്രമണത്തിൽ പങ്കെടുത്ത പല ഭീകരരുടെയും ആസ്ഥാനം ബ്രസൽസാണെന്നും ആക്രമണത്തിന്റെ തയ്യാറെടുപ്പുകൾ നടന്നത് അവിടെയാണെന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രസൽസിൽ ജാഗ്രതാതോതിന്റെ പരമാവധിയായ 'നാല്' ആണ് ഇന്നലെ പ്രഖ്യാപിച്ചത്. സാലഹ് അബ്ദസ്‌ലാം മുൻപു താമസിച്ചിരുന്ന മൊളൻബീക്കിൽ ബൽജിയം പൊലീസ് വീടുവീടാന്തരം പരിശോധന തുടരുകയാണ്. ഇതിനിടെ, പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് മൊറോക്കൊ വംശജനായ ബൽജിയം പൗരനെ തുർക്കിയിൽ അറസ്റ്റ് ചെയ്തു.

മന്ത്രിമാരും പൊലീസ്, സുരക്ഷാ വിഭാഗതലവന്മാരും പങ്കെടുത്ത യോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം. തിരക്കുള്ള ഷോപ്പിങ് കേന്ദ്രങ്ങളിൽ പോകുന്നതും സംഗീതപരിപാടികളുൾപ്പെടെ ആൾക്കൂട്ടം സൃഷ്ടിക്കുന്ന പൊതുവേദികൾ ഉണ്ടാകുന്നതും ഒഴിവാക്കി ജനം ജാഗരൂകരാകണമെന്ന് പ്രത്യേകം നിദേശമുണ്ട്. പൊതു ഗതാഗത സംവിധാനങ്ങളുപയോഗിക്കുന്നതും നിരുൽസാഹപ്പെടുത്തി. നാറ്റോ ആസ്ഥാനം കൂടിയായ ബ്രസൽസിൽ പലയിടങ്ങളിലും സേന നിലയുറപ്പിച്ചിട്ടുണ്ട്.

തോക്കുകളും മറ്റ് സ്‌ഫോടകവസ്തുക്കളുമായി നിരവധി ആളുകൾ ഒന്നിലേറെ സ്ഥലങ്ങളിൽ ആക്രമണം നടത്താനിടയുണ്ടെന്നാണ് സൂചനയെന്ന് ബെൽജിയൻ പ്രധാനമന്ത്രി ചാൾസ് മിച്ചെൽ അറിയിച്ചു. ബ്രസൽസിൽ മാത്രമാണ് ശക്തമായ സുരക്ഷാ സന്നാഹങ്ങളൊരുക്കിയിട്ടുള്ളതെങ്കിലും രാജ്യം മുഴുവൻ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രസൽസിൽ വിവിധയിടങ്ങളിൽ ആളുകളെ ദേഹപരിശോധന നടത്തിയാണ് യാത്ര ചെയ്യാൻ അനുവദിക്കുന്നത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ ഐസിസിൽ ചേർന്നത് ബെൽജിയത്തിൽ നിന്നാണെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഏതാണ്ട് 400 ഓളം പേർ ബെൽജിയത്തിൽ നിന്നു മാത്രം ഐസിസിൽ അംഗങ്ങളായിട്ടുണ്ടെന്നാണ് വിവരം.

പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ച ചാർളി ഹെബ്‌ഡോയുടെ ഓഫീസിനു നേരെ ചാവേറാക്രമണം ഉണ്ടായി രണ്ടു ദിവസം കഴിഞ്ഞ് ബെൽജിയിലെ വെർവിയേഴ്‌സിൽ രണ്ട് തീവ്രവാദികളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. ഇതിനുശേഷം പാരിസിലെ യഹൂദ മാർക്കറ്റിൽ ആക്രമണം നടത്താൻ അമെദി കുൽബാലി എന്നയാൾക്ക് ആയുധം നൽകിയതും ബെൽജിയത്തിലെ ഒരു വ്യക്തിയാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ മുൻകരുതലുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP