Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയോധികനായ ബുദ്ധ സന്യാസി മേൽ വസ്ത്രമില്ലാതെ പെൺകുട്ടിയുടെ മാറിൽ സ്പർശിക്കുന്ന ചിത്രം വൈറലായി; തായ്‌ലാന്റിൽ വൻ വിവാദം

വയോധികനായ ബുദ്ധ സന്യാസി മേൽ വസ്ത്രമില്ലാതെ പെൺകുട്ടിയുടെ മാറിൽ സ്പർശിക്കുന്ന ചിത്രം വൈറലായി; തായ്‌ലാന്റിൽ വൻ വിവാദം

രു വയോധികനായ ബുദ്ധ സന്യാസിയെ ചൊല്ലി തായ്‌ലാൻഡിൽ ഒരു വിവാദം കൊഴുക്കുകയാണിപ്പോൾ. അരയ്ക്കു മുകളിലേക്ക് വസ്ത്രം ധരിക്കാതെ സന്ദർശിക്കാനെത്തിയ ഒരു യുവതിയുടെ മാറിടത്തിൽ സന്യാസി സ്പർശിച്ചതാണ് പ്രശ്‌നം. ക്യാമറയിൽ പതിഞ്ഞ ഈ രംഗം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുകയും അതോടെ വൈറലാകുകയും ചെയ്തു. ബ്രഹ്മചാരിയായ സന്യാസി ഇതു ചെയ്യുന്നതിൽ അമർഷവുമായി പലരും രംഗത്തു വന്നതോടെയാണ് ചിത്രം വിവാദമായത്. യുവതിയുടെ മാറിടത്തിൽ സന്യാസി സ്പർശിക്കുന്നത് രഹസ്യമായല്ല എന്നു ചിത്രത്തിൽ നിന്നു തന്നെ വ്യക്തമാണ്. വിവാദം കൊഴുത്തപ്പോഴാണ് കോലാഹലമുണ്ടാക്കി രംഗത്തെത്തിയവരെ ആഴയകുഴപ്പത്തിലാക്കി യുവതിയുടെ വിശദീകരണം വന്നത്.

താൻ പുരുഷനായി ജനിച്ച ആളാണെന്നും പിന്നീട് ഹോർമോൺ തെറാപ്പിയിലൂടെ സ്ത്രീയായി മാറിയതാണെന്നും അതു കൊണ്ടു തന്നെ സന്യാസി നിരപരാധിയാണെന്നുമാണ് യുവതി വിശദീകരിച്ചത്. ഇതോടെ സ്ത്രീയുടെ പവിത്രത സംരക്ഷിക്കാനായി കോലാഹലമുണ്ടാക്കിയവർ ആകെ ആഴയക്കുഴപ്പത്തിലായി പത്തി മടക്കിയിരിക്കുകയാണിപ്പോൾ. സ്തനങ്ങൾ വലുതാക്കാൻ താൻ ഹോർമോൺ തറാപ്പി നടത്തിയിട്ടുണ്ടെന്ന് തായ് പത്രമായ മോർണിങ് ന്യൂസിനോട് ഈ യുവതി പറഞ്ഞു. അതേസമയം ലിംഗ മാറ്റ ശസ്ത്രക്രിയയോ മറ്റോ നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.

സന്യാസിയുടെ അനുഗ്രഹിക്കൽ ചടങ്ങിനെ കുറിച്ചു യുവതി കൂടുതൽ പറഞ്ഞതോടെ പ്രതിഷേധിച്ചവരൊക്കെ ഇപ്പോൾ മേൽപ്പോട്ടു നോക്കുകയാണ്. കംബോഡിയയിലെ ഒരു ക്ഷേത്രത്തിൽ നിന്നു വന്ന ഈ ബുദ്ധ സന്യാസി തന്റെ കുടംബ വീട്ടിൽ ഒരു അനുഗ്രഹിക്കൻ ചടങ്ങിനെത്തിയതായിരുന്നെന്നും യുവതി പറഞ്ഞു. ബാങ്കോക്കിലെ വീട്ടിൽ വച്ച് നടന്ന ഈ ചടങ്ങിൽ വിശ്വാസികളുടെ ശരീരത്തിൽ സന്ദേശമെഴുത്തും നടന്നിരുന്നുവെന്നും യുവതി പറഞ്ഞു. അതായത് വീട്ടുകാരുടെ മുമ്പിൽ വച്ചാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. അവർക്കില്ലാത്ത പ്രശ്‌നം സംഭവത്തിന്റെ ഫോട്ടോ കണ്ടവർക്കായിരുന്നുവെന്നു മാത്രം. യുവതി പുരുഷന്മാരുടെ കൂട്ടത്തിലാണ് ചടങ്ങിനെത്തിയിരുന്നത്. സന്യാസിക്ക് ദുഷ്‌പേരുണ്ടാക്കാൻ ഇടവരുത്തിയതിലുള്ള ഖേദവും യുവതി മറച്ചു വയ്ക്കുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP