Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലണ്ടന്റെ ഹൃദയം മുഴുവൻ ഖത്തർ രാജകുടുംബം വാങ്ങിക്കൂട്ടുമോ...? ഇതുവരെ വാങ്ങിയത് അനേകം വൻകിട കെട്ടിടങ്ങൾ

ലണ്ടന്റെ ഹൃദയം മുഴുവൻ ഖത്തർ രാജകുടുംബം വാങ്ങിക്കൂട്ടുമോ...? ഇതുവരെ വാങ്ങിയത് അനേകം വൻകിട കെട്ടിടങ്ങൾ

ലസ്ഥാനമായ ലണ്ടനിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ഖത്തർ രാജകുടുംബം വാങ്ങിക്കൂട്ടുന്നതായി പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. വെസ്റ്റ് ലണ്ടനിലെ പ്രധാനപ്പെട്ട സ്ഥലമായ മെയ്ഫെയറിലെ 279 ഏക്കർ സ്ഥലവും 4300 വീടുകളും ഖത്തർ രാജകുടുംബവും മറ്റ് വിദേശ ധനികരും ചേർന്ന് വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ ലണ്ടന്റെ ഹൃദയം മുഴുവൻ ഖത്തർ രാജകുടുംബം വാങ്ങിക്കുട്ടുന്ന അവസ്ഥയാണുള്ളത്.

ഇതുവരെ ഇവർ വാങ്ങിയത് അനേകം വൻകെട്ടിടങ്ങളാണ്. ഇത്തരത്തിലുള്ള ഒരു സൗധമാണ് 17 ബെഡ്റൂമുകളുള്ളതും 200 മില്യൺ പൗണ്ട് വിലയുള്ളതുമായ പാർക്ക് ലൈനിലെ ഡുഡ്ലേ ഹൗസ്. ഇപ്പോഴത്തെ ഖത്തറിലെ അമീറിന്റെ കസിനായ ഷെയ്ഖ ഹമദ് ബിൻ അബ്ദുള്ള അൽ-തഹാനിയാണീ കൊട്ടാര സദൃശയമായ കെട്ടിടം വാങ്ങിയിരിക്കുന്നത്. ഇതിന് പുറമെ ഇപ്പോൾ ഖത്തർ ഭരിക്കുന്ന രാജകുടുംബം പാർക്ക് സ്ട്രീറ്റിലെയും മൗണ്ട് സ്ട്രീറ്റിലെയും ഡേവീസ് സ്ട്രീറ്റിലെയും കർസൻ സ്ട്രീറ്റിലെയും ടൗൺഹൗസുകളും വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇവയ്ക്ക് ഏതാണ്ട് 250 മില്യൺ പൗണ്ട് വിലവരും. ഇത്തരത്തിൽ ലണ്ടനിൽ ഖത്തറുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാകപ്പാടെ ഖത്തരി ക്വാർട്ടർ എന്നാണ് അറിയപ്പെടുന്നത്.

ഗ്രീൻ സ്ട്രീറ്റിലുള്ള മുൻ ബ്രസീലിയൻ എംബസിയും ഇപ്പോൾ ഖത്തർ രാജകുടുംബം വാങ്ങിയിട്ടുണ്ട്. ഇതിന് 40 മില്യൺ പൗണ്ട് വില വരും.മിഡിൽ ഈസ്റ്റിൽ നിന്നുള്ള രാജകുടുംബങ്ങളും ധനികരും മെയ്ഫെയറിനെ ഒരു ആഡംബര ഗ്രാമമായിട്ടാണ് കണക്കാക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ലണ്ടനിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലവുമാണിത്. അതുപോലെ തന്നെ ആഡംബര ഷോപ്പിംഗിനും, ഡൈനിങ്ഔട്ടിനും വിനോദത്തിനും അവർ തെരഞ്ഞെുടുക്കുന്നത് നൈറ്റ്ബ്രിഡ്ജാണ്.മെയ്ഫെയറിലുള്ള മൂന്നിൽ രണ്ട് കുടുംബങ്ങളും ആഴ്ചയിൽ മൂന്ന് മുതൽ നാല് പ്രാവശ്യം വരെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവരാണെന്നും ഇവിടെ താമസിക്കുന്ന മിഡിൽ ഈസ്റ്റുകാർ ശരാശരി 1900 പൗണ്ട് ഷോപ്പുകളിൽ ചെലവാക്കുന്നവരാണെന്നും വ്യക്തമായിട്ടുണ്ട്.

ഇത്തരത്തിൽ ഓരോ വർഷവും മെയ്ഫെയറിൽ നടക്കുന്ന പോപ്പർട്ടി പർച്ചേസിൽ 5 ശതമാനവും ഖത്തറുകാരാണ് വാങ്ങുന്നത്. വിൽക്കപ്പെടുന്ന വീടുകളിൽ പകുതിയും 10 മില്യൺ പൗണ്ടിൽ കൂടുതൽ വില വരുന്നവയുമാണ്.തങ്ങളുടെ പ്രധാന വരുമാന മാർഗമായ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിട്ടും അറബികളുടെ ആഡംബര ജീവിതത്തിന് യാതൊരു കുറവുമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ആഡംബര ജീവിതത്തിനായി ബ്രിട്ടനിലെത്തുന്ന അറേബ്യൻ സമ്പന്നർ ഇതിനുള്ള തെളിവാണ്.ലണ്ടൻ നിരത്തുകളിൽ സമ്മർ ആഘോഷിക്കാനായി ആഡംബര കാറുകളുമായി പതിവ് പോലെ അറബി ചെറുപ്പക്കാർ എത്തിയിരിക്കുന്നത് ഇതിനാലാണ്.ലണ്ടനിലെത്തുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ ഇവർ തങ്ങളുടെ കോടികൾ വില മതിക്കുന്ന കാറുകൾ ഇവിടേക്ക് കയറ്റി അയക്കുകയാണ് പതിവ്. ഒരു മില്യൺ പൗണ്ടിലധികം വിലവരുന്ന കാറുകളിൽ കറങ്ങുന്ന ഇത്തരക്കാർ ഇക്കാലത്ത് തങ്ങുന്നത് 5.2 മില്യൺ പൗണ്ടിലധികം വിലവരുന്ന വീടുകളിലാണെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP