Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉഗാണ്ടയിൽ നിന്നും അഭയാർത്ഥിയായി എത്തിയ ഇന്ത്യക്കാരന്റെ മകൾ; പാക്കിസ്ഥാനിൽ നിന്നും എല്ലാ നഷ്ടപ്പെട്ട് എത്തിയ കണ്ടക്ടറുടെ മകൾ; തെരേസ മേ കാബിനറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ പ്രതിനിധികളെ പരിചയപ്പെടാം

ഉഗാണ്ടയിൽ നിന്നും അഭയാർത്ഥിയായി എത്തിയ ഇന്ത്യക്കാരന്റെ മകൾ; പാക്കിസ്ഥാനിൽ നിന്നും എല്ലാ നഷ്ടപ്പെട്ട് എത്തിയ കണ്ടക്ടറുടെ മകൾ; തെരേസ മേ കാബിനറ്റിലെ ഇന്ത്യ-പാക്കിസ്ഥാൻ പ്രതിനിധികളെ പരിചയപ്പെടാം

മുൻ ചാൻസലറായ ജോർജ് ഒസ്ബോൺ അടക്കമുള്ള ഡേവിഡ് കാമറോൺ അനുയായികളെയെല്ലാം തുരത്തിയോടിച്ച പുതിയ പ്രധാനമന്ത്രി തെരേസ മേ തന്റെ വിശ്വസ്തരെയെല്ലാം കൂട്ടിയോജിപ്പിച്ച് പുതിയ കാബിനറ്റിന് രൂപം നൽകിയിരിക്കുകയാണ്. ഒസ്ബോണിന് പുറമെ മൈക്കൽ ഗോവ്, നിക്കിമോർഗൻ, ഒലിവർ ലെറ്റ്‌വിൻ , ജോൺ വിറ്റിങ്ഡെയിൽ തുടങ്ങിയ കാമറോൺ പക്ഷക്കാരെയെല്ലാം തെരേസ പായ്ക്ക് ചെയ്തു കഴിഞ്ഞു. പുതിയ കാബിനറ്റിൽ മുൻ ലണ്ടൻ മേയറും ബ്രെക്‌സിറ്റ് നേതാവുമായ ബോറിസ് ജോൺസനെ ഫോറിൻ സെക്രട്ടറിയായും മുൻ ഫോറിൻ സെക്രട്ടറി ഫിലിപ്പ് ഹാമണ്ടിനെ ചാൻസലറായും മുൻ എനർജി സെക്രട്ടറിയായ ആംബർ റുഡിനെ ഹോം സെക്രട്ടറിയായും തെരേസ തുടക്കത്തിൽ തന്നെ കാബിനറ്റിലെടുത്തിരുന്നു. ഇതിന് പുറമെ പ്രമുഖ ബ്രെക്സിറ്റർമാരായ ഡേവിഡ് ഡേവിസിന് യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്‌സിറ്റ് വിലപേശലിന്റെ മുഖ്യ ഉത്തരവാദിത്വവും ഡോ.ലിയാം ഫോക്‌സിന് ഇന്റർനാഷണൽ ട്രേഡിനുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ചുമതലയും നൽകിയിരുന്നു. ഇതിന് പുറമ മുൻ കാബിനറ്റിലെ തൊഴിൽ മന്ത്രിയും ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെ ഇന്റർനാഷണൽ ഡെവപലപ്മെന്റ് സെക്രട്ടറി സ്ഥാനം നൽകി തെരേസ നിലനിർത്തിയിട്ടുണ്ട്യികാബിനറ്റിന്ൽ നിന്നും അഭയാർത്ഥിയായി എത്തിയ ഇന്ത്യക്കാരന്റെ മകളാണ് പ്രീതി പട്ടേൽ. അതു പോലെ തന്നെ പാക്കിസ്ഥാനിൽ നിന്നും എല്ലാം നഷ്ടപ്പെട്ട് യുകെയിലെത്തിയ ബസ് കണ്ടക്ടറുടെ മകനായ സാജിദ് ജാവിദിന് കൾച്ചർ സെക്രട്ടറി സ്ഥാനമാണ് തെരേസ നൽകിയിരിക്കുന്നത്. 

തന്റെ കാബിനറ്റിൽ വനിതാ പ്രതിനിധികളെ കൂടുതലായി ഉൾപ്പെടുത്തി റെക്കോർഡിടാനും തെരേസയ്ക്ക് സാധിച്ചിട്ടുണ്ട്. താനടക്കം എട്ട് വനിതകളാണ് തെരേസയുടെ കാബിനറ്റിലുള്ളത്. ആൻഡ്രിയ ലീഡ്സം, പ്രീതി പട്ടേൽ, കരെൻ ബ്രാഡ്ലെ, ബരോനെസ് നതാലി ഇവാൻസ് എന്നിവർക്ക് കാബിനറ്റിലേക്ക് സ്ഥാനക്കയറ്റവും തെരേസ നൽകിയിട്ടുണ്ട്.തന്റെ കാംപയിൻ ചെയർമാനും വിശ്വസ്തനുമായ ക്രിസ് ഗ്രേയ്ലിംഗിന് ട്രാൻസ്പോർട്ട് സെക്രട്ടറി പദവിയാണ് തെരേസ അനുവദിച്ചിരിക്കുന്നത്. തനിക്കൊപ്പം നാല് വർഷമായി ഹോം ഓഫീസിൽ ഡെപ്യൂട്ടിയായി പ്രവർത്തിച്ച് വരുന്ന ഡാമിയൻ ഗ്രീനിന് പ്രധാനമന്ത്രി വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി സ്ഥാനം കൊടുത്തിരിക്കുന്നു. മുൻ മൈനറായ പട്രിക് മാക് ലൗഗ്ലിനെ പാർട്ടി ചെയർമാൻ സ്ഥാനത്താണ് അവരോധിച്ചിരിക്കുന്നത്. കാമറോണിന്റെ സ്‌കൂൾ കാലം മുതലേയുള്ള സുഹൃത്തായിരുന്ന ലോർഡ് ഫെൽഡ്മാനെ മാറ്റിയാണ് പട്രികിനെ ഈ സ്ഥാനത്തിരുത്തിയിരിക്കുന്നത്.

പുതിയ കാബിനറ്റിൽ ജസ്റ്റിസ് സെക്രട്ടറിയായി ലിസ് ട്രസ്, എഡ്യുക്കേഷൻ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ്, ചീഫ് വിപ്പ് ഗാവിൻ വില്യംസൻ, ലോർഡ്സ് നേതാവായി ബരോനെസ് നതാലി ഇവാൻസ്, എൻവയോൺമെന്റ് സെക്രട്ടറി സാജിദ് ജാവിദ്, നോർത്തേൺ അയർലണ്ട് സെക്രട്ടറി ജെയിംസ് ബ്രോക്കൻഷെയർ, ബിസിനസ്, എനർജി ആൻഡ് ഇന്റസ്ട്രി സെക്രട്ടറി ഗ്രെഗ് ക്ലാർക്ക്, കൾച്ചറൽ സെക്രട്ടറി കരെൻ ബ്രാഡ്ലെ, ചീഫ് സെക്രട്ടറി ഓഫ് ട്രഷറി ഡേവിഡ് ഗൗക്കെ എന്നിവരെ തെരേസ മെയ്‌ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ കാബിനറ്റിലുള്ള മൈക്കൽ ഫാലനെ ഡിഫെൻസ് സെക്രട്ടറിയായും ജെറമി ഹണ്ടിനെ ഹെൽത്ത് സെക്രട്ടറിയായും അലുൻ കൈറൻസിനെ സ്‌കോട്ട്ലൻഡ് സെക്രട്ടറിയായും ജെറെമി റൈറ്റിനെ അറ്റോർണി ജനറലായും തെരേസ നിലനിർത്തിയിരിക്കുന്നു. സ്റ്റീഫൻ ക്രാബും തെരേസ വില്ലേർസും കാബിനറ്റ് വിട്ട് പോയിട്ടുണ്ട്. 

കാമറോണിന്റെ കാബിനറ്റിൽ തൊഴിൽ മന്ത്രിയായിരുന്ന ഇന്ത്യൻ വംശജ പ്രീതി പട്ടേലിന് ഈ കാബിനറ്റിൽ ഇന്റർനാഷണൽ ഡെവപലപ്മെന്റ് സെക്രട്ടറി സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്.1972 മാർച്ച് 29ന് റുയിസ്ലിപ്പിലെ സൗത്ത് ഹാരോയിലാണ് പ്രീതി പ ട്ടേൽ ജനിച്ചത്. ഗുജറാത്ത് സ്വദേശികളായ ഉഗാണ്ടൻ കുടിയേറ്റക്കാരുടെ പുത്രിയായിട്ടാണ് ജനനം. 1960കളിലായിരുന്നു ഇവരുടെ അച്ഛനമ്മമാർ ഇവിടേക്ക് കുടിയേറിയത്.പ്രമുഖ ബ്രെക്സിറ്റ് നേതാക്കളിലൊരാളായ പ്രീതി പട്ടേൽ തനിക്കിപ്പോൾ ലഭിച്ചിരിക്കുന്ന വകുപ്പ് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടയാളായിരുന്നു. അത് പണം വെറുതെ കളയുന്ന വകുപ്പാണെന്നായിരുന്നു അവർ അന്ന് വാദിച്ചിരുന്നത്. മരിയ മില്ലെറിന് ശേഷം കാബിനറ്റ് പോസ്റ്റിലെത്തുന്ന ആദ്യ ഏഷ്യക്കാരനായി സാജിദ് ജാവിദ് മാറിയിരിക്കുന്നു.

കൾച്ചർ സെക്രട്ടറി സ്ഥാനമാണ് പുതിയ സർക്കാരിൽ ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നും എല്ലാം നഷ്ടപ്പെട്ട് യുകെയിലേക്ക് കുടിയേറിയ ബസ് കണ്ടക്ടറുടെ മകനായി പിറന്ന് ഉന്നതസ്ഥാനത്തെത്തിയ കഥയാണ് സാജിദിനുള്ളത്. ബ്രോംസ്ഗ്രോവിലെ എംപിയാണ് ഇദ്ദേഹം. 2010ലായിരുന്നു അദ്ദേഹം ആദ്യമായി പാർലിമെന്റിൽ എത്തിയിരുന്നത്. കോൺസർവേറ്റീവ് പാർട്ടിയിലെ തിളങ്ങുന്ന താരമായി പെട്ടെന്ന് ഉദിച്ചുയർന്ന ചരിത്രമാണ് സാജിദിനുള്ളത്. കഴിഞ്ഞ ഒക്ടോബർ വരെ ട്രഷറിക്ക് വേണ്ടി അദ്ദേഹം ഫിനാൻഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത്. മാർഗററ്റ് താച്ചറിനാൽ പ്രചോദിതനായിട്ടാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെക്കെത്തിയത്. 

കാമറോൺ മന്ത്രിസഭയിലെ ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് സമീപകാലത്ത് ബ്രിട്ടൻ കണ്ട ഏറ്റവും വിവാദനായകനായ രാഷ്ട്രീയക്കാരനായിരുന്നു. ആരോഗ്യ രംഗത്ത് നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്‌കാരങ്ങൾ അദ്ദേഹത്തെ എന്നും വിവാദങ്ങളുടെ തോഴനാക്കി. ജൂനിയർ ഡോക്ടർമാരുടെ മേൽ അടിച്ചേൽപ്പിക്കാനൊരുങ്ങിയ പുതിയ കോൺട്രാക്ടിനെ ചൊല്ലി അദ്ദേഹത്തിന് ഏറെ പുലിവാൽ പിടിക്കേണ്ടിയും വന്നിരുന്നു.എൻഎച്ച്എസിൽ 7 ദിവസത്തെ സർവീസ് നടപ്പിലാക്കാൻ അദ്ദേഹം ശ്രമിച്ചതിനെ തുടർന്നും ഏറെ വിവാദങ്ങൾ ഉയർന്ന് വന്നിരുന്നു. പ്രതിസന്ധികൾ ഏറെ നിറഞ്ഞ കാലത്ത് എൻഎച്ച്എസിനെ നയിക്കാൻ ഹണ്ട് കാണിച്ച ഇച്ഛാശക്തി ഏവരുടെയും പ്രശംസക്ക് പാത്രമാവുകയും ചെയ്തിരുന്നു. ഇക്കാരണത്താലാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് തന്നെ നിലനിർത്താൻ തെരേസ തയ്യാറായിരിക്കുന്നത്. 2014 വരെ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ പൊലീസ് ആൻഡ് ക്രിമിനൽ ജസ്റ്റിസായി പ്രവർത്തിച്ചിരുന്ന ഡാമിയൻ ഗ്രീനെ ഇപ്പോൾ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായി തെരേസ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്. നിരവധി ഷാഡോ മന്ത്രിസഭകളിൽ അദ്ദേഹം ട്രാൻസ്പോർട്ട് സെക്രട്ടറി, ഇമിഗ്രേഷൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP