Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒട്ടകത്തിന്റെ മൂത്രം വിറ്റിരുന്നയാൾ കുപ്പിയിൽ നിറച്ചത് സ്വന്തം മൂത്രവും കുടുംബങ്ങളുടെ മൂത്രവും; സൗദിയിൽ ഒട്ടകമൂത്ര കട പൂട്ടിച്ചത് ഇങ്ങനെ

ഒട്ടകത്തിന്റെ മൂത്രം വിറ്റിരുന്നയാൾ കുപ്പിയിൽ നിറച്ചത് സ്വന്തം മൂത്രവും കുടുംബങ്ങളുടെ മൂത്രവും; സൗദിയിൽ ഒട്ടകമൂത്ര കട പൂട്ടിച്ചത് ഇങ്ങനെ

ക്ഷണത്തിൽ മായം ചേർക്കുകയെന്നത് ആഗോളതലത്തിൽ നേരിടുന്ന ഒരു ഗുരുതരമായ പ്രശ്‌നമാണ്. ചിലയിടങ്ങളിലാകട്ടെ മായം ചേർത്ത് വിൽക്കുകയല്ല ചെയ്യുന്നത്, മറിച്ച് മായം മാത്രമാണ്....!!. ചെറിയ കുറ്റങ്ങൾക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന സൗദിയിൽ ഇത്തരത്തിലുള്ള കേസുകളൊന്നുമുണ്ടാകില്ലെന്നാണ് നമ്മുടെ ധാരണ.

എന്നാൽ അത് തെറ്റാണെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. അതായത് സൗദിയിൽ ഒട്ടകത്തിന്റെ മൂത്രം എന്ന പേരിൽ ഒരാൾ തന്റെയും കുടുംബാംഗങ്ങളുടെയും മൂത്രം കുപ്പികളിലാക്കി വിറ്റതിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. സംഗതി വെളിച്ചത്ത് വന്നതോടെ അധികൃതർ എത്തി ഈ ഒട്ടകമൂത്ര കട പൂട്ടിക്കുകയും ചെയ്തു.

സൗത്ത് വെസ്റ്റേൺ സൗദി അറേബ്യയിലെ തുറമുഖ നഗരമായ അൽ കുൻഫുഡാഹിലായിരുന്നു ഈ ഒട്ടകമൂത്ര കട നില കൊണ്ടിരുന്നത്. പരമ്പരാഗതമായി ഒട്ടക മൂത്രം കുടിക്കുന്നത് പതിവാക്കിയവർ ഇവിടെ നിന്ന് ഒട്ടക മൂത്രം വാങ്ങാറുമുണ്ടായിരുന്നു. സംശയം തോന്നി അധികൃതർ നടത്തിയ പരിശോധനയിൽ 70 ഫുൾ ബോട്ടിൽ മനുഷ്യ മൂത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ഒട്ടകത്തിന്റെ മൂത്രം പാലുമായി കലർത്തി കഴിച്ചാൽ ആരോഗ്യപരമായ വിവിധ ഗുണങ്ങളുണ്ടെന്നാണ് സൗദിക്കാർ വിശ്വസിക്കുന്നത്.

നൂറ്റാണ്ടുകളായി അവർ പിന്തുടർന്ന് വരുന്ന ഒരു ശീലവുമാണത്. ഖുറാനിൽ ഒട്ടകമൂത്രം കുടിക്കുന്നതിനെപ്പറ്റി പരാമർശമുണ്ട്. യുറൈന ഗോത്രവർഗക്കാർ മദീനയിൽ വന്നപ്പോൾ അവർക്ക് കാലാവസ്ഥ പ ിടിക്കാത്തതിനെ തുടർന്ന് അവരോട് ഒട്ടകത്തിന്റെ മൂത്രവും പാലും ഔഷധം പോലെ സേവിക്കാൻ പ്രചാചകനായ മുഹമ്മദ് നബി നിർദേശിച്ചിരുന്നു. ഇപ്രകാരം ചെയ്തതിനെ തുടർന്ന് അവർക്ക് ആരോഗ്യമുണ്ടായതായും പറയപ്പെടുന്നു. എന്നാൽ ലോകാരോഗ്യ സംഘന ഒട്ടക മൂത്രം കുടിക്കുന്നതിനെ എതിർക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ജൂണിൽ മെർസ് അഥവാ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം കോറോവൈറസ് എന്ന രോഗം ഈ പ്രദേശങ്ങളിൽ പടർന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ഒട്ടക മൂത്രം കുടിക്കരുതെന്ന് മുന്നറിയിപ്പേകിയിരുന്നു. ഈ വൈറസ് പടരാൻ ഇത് വഴിയൊരുക്കുമെന്ന ആശങ്കയാലായിരുന്നു ഈ വിലക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP