Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രാൻസ്‌ജെൻഡർ യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട 60-കാരൻ ഹൃദയാഘാതം മൂലം മരിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിധവയ്‌ക്കെതിരെ വേശ്യാവൃത്തിക്ക് ക്ഷണിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ യുവതി

ട്രാൻസ്‌ജെൻഡർ യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട 60-കാരൻ ഹൃദയാഘാതം മൂലം മരിച്ചു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിധവയ്‌ക്കെതിരെ വേശ്യാവൃത്തിക്ക് ക്ഷണിക്കപ്പെട്ട ട്രാൻസ്‌ജെൻഡർ യുവതി

ർത്താവിന്റെ 60-ാം പിറന്നാൾ ദിനത്തിൽ അവിസ്മരണീയമായൊരു സമ്മാനമൊരുക്കിയതാണ് ഭാര്യ. ട്രാൻസ്‌ജെൻഡർ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവസരമായിരുന്നു സമ്മാനം. ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെ, ഭർത്താവ് ഹൃദയാഘാതം വന്നുമരിച്ചു. ഹൃദയാഘാതമുണ്ടായതിന്റെ വെപ്രാളത്തിനിടെ, തന്റെ ജനനേന്ദ്രിയം ഒടിച്ചുവെന്ന ആരോപണവുമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്‌ജെൻഡർ യുവതി!

ഒരു റിയൽറ്റി ടിവി ഷോയ്ക്കിടെയാണ് അവിശ്വസനീയമായ ഈ കഥയുടെ ചുരുളഴിഞ്ഞത്. ജെന്നിഫർ എന്ന ട്രാൻസ്‌ജെൻഡർ യുവതിയാണ് പരാതിക്കാരി. സിൽവിയ എന്ന സ്ത്രീയാണ് ഭർത്താവ് മിഗ്വേലിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ജെന്നിഫറിനെ വീട്ടിലേക്ക് ക്ഷണിച്ചത്. ജെന്നിഫറും ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് മിഗ്വേലിന് ഹൃദയാഘാതം വന്നത്. ഈ സമയം തന്റെ ജനനേന്ദ്രിയം മിഗ്വേൽ ഒടിച്ചതായാണ് ജെന്നിഫറിന്റെ പരാതി.

16,000 പൗണ്ടാണ് ജെന്നിഫർ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി മയാമി കോടതിയെ സമീപിക്കുമെന്നും അവർ റിയൽറ്റി ഷോയിൽ വ്യക്തമാക്കി. ഒരുവേള ജെന്നിഫറുമായി ശാരീരികബന്ധം പുലർത്തിയ മിഗ്വേൽ, അതേ രീതിയിൽ തിരിച്ചും ലൈംഗികാനുഭവം വേണമെന്ന് ജെന്നിഫറിനോട് ആവശ്യപ്പെട്ടു. ഇതിലേർപ്പെട്ടു കൊണ്ടിരിക്കെയാണ് മിഗ്വേലിന് ഹൃദയാഘാതം വന്നതും മരിച്ചതും. ജെന്നിഫർ വിചിത്രമായ അനുഭവം വിശദീകരിപ്പോൾ റിയൽറ്റി ഷോ അവതാരക അന മരിയ പോളോയും കാഴ്ചക്കാരും സ്തംഭിച്ചിരുന്നുപോയി.

ജെന്നിഫർ ഫോണിലൂടെ വിവരമറിയിച്ചതനുസരിച്ച് സിൽവിയ മുറിയിലെത്തുകയും പിന്നീട് ഡോക്ടർമാരുടെ സഹായം തേടുകയും ചെയ്തു. ഡോക്ടർമാരെത്തിയശേഷമാണ് ഇരുവരെയും വേർപെടുത്തിയത്. അപ്പോഴേക്കും മിഗ്വേൽ മരിച്ചിരുന്നു. തനിക്കുണ്ടായ പരിക്കിന് നഷ്ടപരിഹാരമായാണ് ജെന്നിഫർ 16,000 പൗണ്ട് ആവശ്യപ്പെട്ടത്. സ്പാനിഷ് ഭാഷയിലുള്ള റിയൽറ്റി ഷോയിലെ ഈ എപ്പിസോഡ് കഴിഞ്ഞ ഒക്ടോബറിലാമ് ആദ്യം സംപ്രേഷണം ചെയ്തത്. എന്നാൽ, അടുത്തിടെ, ഷോയുടെ ഫേസ്‌ബുക്ക് പേജിൽ ഇത് വീണ്ടും പോസ്റ്റ് ചെയ്തു. നിലവിൽ 50 ലക്ഷത്തിലേറെെേപ്പാണ് ഈ വീഡിയോ ഇതിനകം കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP