Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറകോട്ട് കൈ നീട്ടി കൂപ്പിനിൽക്കാൻ നിങ്ങൾക്കാവുമോ? ചൈനയിൽ തുടങ്ങിയ ആരോഗ്യവിപ്ലവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പിറകോട്ട് കൈ നീട്ടി കൂപ്പിനിൽക്കാൻ നിങ്ങൾക്കാവുമോ? ചൈനയിൽ തുടങ്ങിയ ആരോഗ്യവിപ്ലവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ബീജിങ്: മെലിഞ്ഞ് ആകാരവടിവുകളുള്ള ശരീരം ഇഷ്ടപ്പെടാത്ത സ്ത്രീകളുണ്ടാവില്ല. ഭക്ഷണം ക്രമീകരിച്ചും വ്യായാമങ്ങളിലേർപ്പെട്ടും അത്തരമൊരു രൂപം ലഭിക്കുന്നതിനുവേണ്ടി ശ്രമിക്കാത്തവരും കുറവായിരിക്കും. എന്നാൽ, ചൈനയിൽ ആകാരവടിവുള്ള ശരീരത്തിനുവേണ്ടി പുതിയൊരു പ്രാർത്ഥനാ രീതി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മുന്നോട്ട് കൈകൾ കൂപ്പുന്നതുപോലെ, ശരീരത്തിന് പിന്നിലേക്ക് കൈകൂപ്പുന്നതാണ് ഈ രീതി.

പിന്നോട്ട് കൈകൾ കൂപ്പിനിന്നുള്ള ചിത്രങ്ങൾ ചൈനിസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ, പുതിയൊരു ട്രെൻഡായി അത് മാറിക്കഴിഞ്ഞു. പിന്നോട്ട് കൈകൂപ്പാൻ കഴിയുകയെന്നത് ആകാരവടിവിന്റെ പുതിയ അടയാളമായി വ്യാഖ്യാനിക്കപ്പെടുന്നു. ഇത് പുതിയ ആരോഗ്യവിപ്ലവത്തിന് വഴിവെക്കുമെന്ന് കരുതുന്നവരും ഏറെയാണ്.

ശരീരം എത്രത്തോളം വഴങ്ങുന്നതാണെന്ന് കാണിക്കാനുള്ള മാർഗമായും ഈ പിന്നോട്ടുള്ള പ്രാർത്ഥനാ രീതി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ എത്ര ശ്രമപ്പെട്ടും ഇത് ചെയ്യുകയും അതിന്റെ ചിത്രമെടുത്ത് പോസ്റ്റു ചെയ്യുകയും എന്നത് സൗന്ദര്യത്തിന്റെ ലക്ഷണം കൂടിയായി മാറി. കൂപ്പിയ കൈകൾക്കിടയിൽ തന്റെ മൈബൈൽഫോൺ കൂടി പിടിച്ചുകൊണ്ടാണ് മിക്കവാറും എല്ലാവരും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

കൈകൾ എത്ര ഉയർത്താമെന്നതും വിരലിന്റെ അറ്റം കഴുത്തിനോട് എത്ര അടുത്തുവെന്നതുമാണ് ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റിയുടെ തെളിവുകൾ. ചെറുപ്പക്കാരായ യുവതികളാണ് ഈ പരീക്ഷണത്തിന് കൂടുതലും മുതിരുന്നത്. കൈകൾ കൂടുതൽ ഉയരത്തിലെത്തിച്ച് കൂപ്പുന്നവരാണ് യഥാർഥ സുന്ദരികൾ. തന്റെ പുറത്തിന്റെ അടിവശം വരെ മാത്രമേ കൈകൾ കൊണ്ടുവരാനായുള്ളൂവെങ്കിൽ, അവർ ഈ പരീക്ഷണത്തിൽ പരാജയപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP