Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെൻസിലിന്റെ പുറത്ത് പെൻസിൽ വച്ചാൽ പിശാച് വരുമോ?; ഭ്രാന്തൻ ഗെയിം വൈറലാകുന്നു; ലോകം എമ്പാടുമായി അനേകം കുട്ടികൾ ഭ്രാന്ത് പിടിച്ച് ആശുപത്രിയിൽ

പെൻസിലിന്റെ പുറത്ത് പെൻസിൽ വച്ചാൽ പിശാച് വരുമോ?; ഭ്രാന്തൻ ഗെയിം വൈറലാകുന്നു; ലോകം എമ്പാടുമായി അനേകം കുട്ടികൾ ഭ്രാന്ത് പിടിച്ച് ആശുപത്രിയിൽ

ലോകം എത്രയൊക്കെ പുരോഗമിച്ചാലും ചിലചില അന്ധവിശ്വാസങ്ങൾ നമ്മെ ഒരിക്കലും വിട്ട് പോകില്ലെന്നാണ് തോന്നുന്നത്. പഴയ അന്ധ വിശ്വാസങ്ങളിൽ പലതും ഇല്ലാതായിട്ടുണ്ടെങ്കിലും പുതിയ രൂപത്തിൽ അവ ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു കളിയുടെ രൂപത്തിലാണ് ഇത്തരത്തിലുള്ള ഒരു അന്ധവിശ്വാസം വൈറലാകുന്നത്. പെൻസിലിന്റെ പുറത്ത് പെൻസിൽ വച്ചാൽ പിശാച് വരുമെന്നാണ് ഈ ഗെയിം കളിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നത്. പിശാച് വന്നാലും ഇല്ലെങ്കിലും ഈ ഭ്രാന്തൻ ഗെയിം ലോകമെമ്പാടുമുള്ള കുട്ടികൾക്കിടയിൽ വൈറലായി പടരുകയാണെന്നാണ് റിപ്പോർട്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നിരവധി കുട്ടികൾ ഈ ഭ്രാന്തൻ ഗെയിം കളിച്ച് ഭ്രാന്ത് പിടിച്ച് ആശുപത്രിയിലുമായിരിക്കുകയാണ്. 

ഒരു പെൻസിൽ മറ്റൊരു പെൻസിലിന് മുകളിൽ ബാലൻസ് ചെയ്ത് വച്ചാൽ പിശാച് വരുമെന്നും പെൻസിൽ ചലിക്കുമെന്നുമാണ് ഈ ഗെയിം കളിക്കുന്നവർ പറയുന്നത്. എന്നാൽ ഗുരുത്വാകർഷണ ബലം കൊണ്ടാണ് പെൻസിൽ ചലിക്കുന്നതെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഈ ഗെയിം കളിച്ചതിനെത്തുടർന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാൽ കൊളംബിയയിലെ നാല് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ രണ്ടാഴ്ച മുമ്പ് ആശുപത്രിയിലെ എമർജൻസി യൂണിറ്റിലെത്തിയിരുന്നു. ഇവർക്ക് ശാരീരികമായി തകരാറുകളൊന്നുമില്ലെങ്കിലും കടുത്ത ഹിസ്റ്റീരിയ ബാധിച്ചിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. രണ്ടു പെൻസിലുകൾ ഉപയോഗിച്ച് മെക്‌സിക്കൻ പിശാചിനെ വിളിച്ച് വരുത്തുന്നത് പതിവാക്കിയതോടെയാണിവർക്ക് ഹിസ്റ്റീരിയ ബാധിച്ചിരിക്കുന്നത്. പെൻസിലുകൾ ഇത്തരത്തിൽ പേപ്പറിന് മുകളിൽ വച്ച് ചാർലീ..ചാർലീ.. എന്ന് വിളിക്കുകയാണ് വേണ്ടത്. എന്നാൽ പിശാച് വരുമെന്നാണ് ഗെയിം കളിക്കുന്നവർ വിശ്വസിക്കുന്നത്. ഈ കളിയെ സംബന്ധിച്ച ഒരു വീഡിയോ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പ്രചരിച്ചതിനെ തുടർന്നാണ് കളി ഓൺലൈനിലൂടെ ലോകമാകമാനം വൈറലായത്. കുട്ടികൾ ഈ ഗെയിം കളിക്കുന്നതിനിടെ രക്ഷിതാക്കൾ തമാശയ്ക്കായി എടുത്ത വീഡിയോ ആണ് ഇത്രയും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. ചാർലി എന്ന് വിളിച്ചാൽ പിശാച് വരുകയും പേപ്പറിൽ മുൻകൂട്ടി എഴുതിയിരിക്കുന്ന ഉത്തരങ്ങളിൽ ഏതാണ് ശരിയെന്ന് കാണിക്കുകയും ചെയ്യുമെന്നാണ് കളിക്കാർ സാക്ഷ്യപ്പെടുത്തുന്നത്. ഈ കളി കളിച്ച യുകെയിൽ നിന്നും യുഎസിൽ നിന്നും സ്വീഡനിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുള്ള നൂറ് കണക്കിന് കുട്ടികളാണ് ഇതിന്റെ വീഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. ചാർലീ ചാർലീ എന്ന് വിളിക്കുമ്പോൾ പെൻസിൽ താനെ നീങ്ങുമെന്നാണ് ചിലർ സാക്ഷ്യപ്പെടുത്തുന്നത്.

ഇതിന് പുറകിൽ ദിവ്യശക്തികളൊന്നുമല്ലെന്നും ഭൂഗുരുത്വാകർഷണവും റെസ്‌പോൺസ് എക്‌സ്പറ്റൻസിയിൽ അധിഷ്ഠിതമായാണ് ഇത് പ്രവർത്തിക്കുന്നതെന്നുമാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അതായത് കളിക്കാർ ഉപബോധ മനസിന്റെ പ്രേരണയാൽ തങ്ങളാഗ്രഹിക്കുന്ന ഉത്തരനത്തിനടുത്തേക്ക് പെൻസിൽ നീക്കുകയാണെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. എന്നാൽ ഈ ഗെയിം കളിച്ചതിന് ശേഷം തങ്ങളുടെ കുട്ടികളെ സാത്താൻ പിടിച്ചുവെന്നാണ് ഡൊമിനക്കൻ റിപ്പബ്ലിക്കിലെ ഹാട്ടോമേയർ നഗരത്തിലുള്ള ജൂവാൻ പാബ്ലോ ഡുറേറ്റ് പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പറയുന്നത്. ഈ ഗെയിമുമായി ബന്ധപ്പെട്ട ഒറിജിനൽ വീഡിയോയുടെ പ്രഭവകേന്ദ്രം ഇവിടെയായിരുന്നു.


പ്രസ്തുത സ്‌കൂളിലെ മൂന്ന് കുട്ടികളെ പെട്ടെന്ന് ക്ലാസിൽ നിന്ന് കാണാതായ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെ സാത്താൻ പിടിച്ചുവെന്നാണ് രക്ഷിതാക്കൾ വിശ്വസിക്കുന്നതെന്നാണ് ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ് ജോവിത ജിമെനെസ് ഡെയിലി മെയിലിനോട് പറഞ്ഞു. ഗെയിമിന്റെ ലഹരിയിലായ സ്‌കൂളുകളിൽ ഒന്നുമാത്രമാണ് ജിമെനെസ് സ്‌കൂൾ. ഹാററോ മേയർ മേഖലയിൽ ഇത്തരത്തിലുള്ള നിരവധി സ്‌കൂളുകളുണ്ട്. ഡോമിനിക്കൻ റിപ്പബ്ലിക്കിൽ മന്ത്രവാദം ഒരു ജ്വരമാണ്. സാത്താനോടുള്ള ആരാധന മൂത്താണ് പലരും ഇത്തരം കൃത്യങ്ങളിലേക്ക് തിരിയുന്നത്.

ചാർളി ഗെയിമിന്റെ ആദ്യ വേർഷനിലുള്ള വീഡിയോ 2014 ജൂണിലാണ് ആദ്യമായി യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നത്. ഈ വർഷം ജനുവരിയിൽ പെൻസിൽ ബ്ലോഗിൽ ഈ ഗെയിമിന്റെ നിയമങ്ങൾ വിശദമായി പരാമർശിക്കുന്ന ഒരു ആർട്ടിക്കിളും പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ ഈ ഗെയിമിന്റെ പ്രചാരം വർധിക്കുകയും നിരവധി കുട്ടികൾക്ക് മാനസികമായി തകരാറുണ്ടായി ആശുപത്രിയിലാവുകയും ചെയ്തിരിക്കുകയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവർക്കിടയിൽ ഈ ഗെയിം ഏറ്റവും കൂടുതൽ തരംഗമായിരിക്കുന്നത് ലാററിൻ അമേരിക്കയിലാണ്. യുകെയുടെ വിവിധ ഭാഗങ്ങളിലെ കുട്ടികൾക്കും ഈ ഗെയിം കളിച്ചതിനെ തുടർന്ന് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP