Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരിടാൻ നേരം വില്യം ഡയാനയെ മറന്നില്ല; ചാൾസിനും രാജ്ഞിക്കും അംഗീകാരം നൽകി; ഇനി പാപ്പരാസികൾ ഷാർലറ്റ് എലിസബത്ത് ഡയാന രാജകുമാരിയുടെ പിന്നാലെ

പേരിടാൻ നേരം വില്യം ഡയാനയെ മറന്നില്ല; ചാൾസിനും രാജ്ഞിക്കും അംഗീകാരം നൽകി; ഇനി പാപ്പരാസികൾ ഷാർലറ്റ് എലിസബത്ത് ഡയാന രാജകുമാരിയുടെ പിന്നാലെ

ന്തൊക്കെ അപവാദകഥകൾ ഉയർന്നാലും അമ്മയെ മറക്കാൻ വില്യം രാജകുമാരൻ തയ്യാറായില്ല. ബ്രിട്ടീഷ് രാജകുടുംബത്തിലെ കിരീടാവകാശിയായ രാജകുമാരിക്ക് വില്യം പേരിട്ടപ്പോൾ, അമ്മ ഡയാന രാജകുമാരിക്കുള്ള ആദരവ് കൂടിയായി അത്. ലോകമെങ്ങും ആകാംഷയോടെ കാത്തിരുന്ന പേര് ബ്രിട്ടീഷ് രാജകുടുംബം പ്രഖ്യാപിച്ചു. ഷാർലറ്റ് എലിസബത്ത് ഡയാന. 

ഷാർലറ്റ് എന്നത് ഫ്രഞ്ച് പേരാണ്. ചാൾസ് എന്നതിന്റെ ഫ്രഞ്ച് സ്ത്രീരൂപം. അപ്പൂപ്പൻ ചാൾസ് രാജകുമാരന്റെ പേര് അതോടെ രാജകുമാരിക്കും സ്വന്തമായി. മുത്തശ്ശിയും ബ്രിട്ടീഷ് രാജ്ഞിയുമായ എലിസബത്തിന്റെ പേര് മധ്യത്തിൽ. ഒടുവിൽ, അമ്മൂമ്മ ഡയാനയുടെ പേരും. ഡയാനയുടെ പേര് സ്വീകരിച്ചതിനെ അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും സ്വാഗതം ചെയ്തു.

ബ്രിട്ടീഷ് കൊട്ടാര ചരിത്രത്തിൽനിന്ന് ഡയാനയെ മായ്ച്ചുകളയാൻ പലരും ശ്രമിക്കുമ്പോഴാണ് വില്യം രാജകുമാരൻ മകൾക്ക് അമ്മയുടെ പേര് നൽകിയത്. മക്കളായ വില്യമിലും ഹാരിയിലും ഇപ്പോഴും ഡയാന ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ആ പേര് സ്വീകരിച്ചതെന്ന് ഡയാനയുടെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. രാജകുമാരിയുടെ ആദ്യപേരായിരിക്കില്ല ഡയാനയെങ്കിലും അതവളുടെ പേരിനൊപ്പം എന്നും നിലനിൽക്കുമെന്ന് അവർ ആശ്വസിക്കുന്നു.

വില്യമും കെയ്റ്റ് രാജകുമാരിയും ചേർന്നാണ് മകൾക്ക് പേരിട്ടത്. കേംബ്രിഡ്ജിലെ ഷാർലറ്റ് രാജകുമാരിയെന്നാകും മകൾ അറിയപ്പെടുകയെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നു. കുട്ടി പിറന്നപ്പോൾ മുതൽ പന്തയ വെബ്‌സൈറ്റുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരും ഷാർലറ്റ് എന്നതുതന്നെയായിരുന്നു. വില്യമിന് അച്ഛനോടുള്ള സ്‌നേഹം അറിയാവുന്നതുകൊണ്ടാകാം ചാൾസ് എന്നതിന്റെ ഫ്രഞ്ച് സ്ത്രീനാമമായ ഷാർലറ്റ് എന്ന പേര് മകൾക്കിടുമെന്ന അഭ്യൂഹം ശക്തമായതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP