Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

17-ാം നൂറ്റാണ്ട് മുതൽ പ്രചാരത്തിലുള്ള പേര്; അർത്ഥം ഒതുങ്ങിയ ശരീരമുള്ള സ്ത്രീ: ഷാർലറ്റ് എന്ന പദത്തിന്റെ കഥ

17-ാം നൂറ്റാണ്ട് മുതൽ പ്രചാരത്തിലുള്ള പേര്; അർത്ഥം ഒതുങ്ങിയ ശരീരമുള്ള സ്ത്രീ: ഷാർലറ്റ് എന്ന പദത്തിന്റെ കഥ

വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും മകൾക്ക് ഷാർലറ്റ് എലിസബത്ത് ഡയാന എന്ന പേര് പ്രഖ്യാപിച്ചപ്പോൾ, ബ്രിട്ടീഷ് സമൂഹം ചർച്ച ചെയ്തത് ആ പേരിന്റെ ഉറവിടത്തെക്കുറിച്ചാണ്. എലിസബത്ത്, ഡയാന എന്നീ പേരുകൾ എന്തുകൊണ്ട് വന്നു എന്നത് വ്യക്തമാണെങ്കിലും ഷാർലറ്റ് എന്ന പേര് സ്വീകരിക്കാനുണ്ടായ കാരണങ്ങളാണ് ബ്രിട്ടീഷുകാർ ഇപ്പോൾ പരതുന്നത്. 

അച്ഛൻ ചാൾസിന്റെ പേരിൽനിന്നാണ് ഷാർലറ്റ് എന്ന ആശയം വില്യമിന് കിട്ടിയതെന്ന കാര്യത്തിൽ തർക്കമില്ല. ചാൾസ് എന്നതിന്റെ ഫ്രഞ്ച് സ്ത്രീരൂപമാണ് ഷാർലറ്റ്. അച്ഛനോട് അളവറ്റ ഇഷ്ടവും ബഹുമാനവും പുലർത്തുന്ന വില്യമിന് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണ് ഈ പേര് സ്വീകരിച്ചതെന്ന് വിലയിരുത്തപ്പടുന്നു.

അമ്മ ഡയാനയുടെ മരണശേഷം വില്യമിനെയും ഹാരിയെയും അതിന്റെ ദുഃഖമറിയിക്കാതെ വളർത്തിയത് ചാൾസാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി ചാൾസ് മാതൃകാപരമായ ജീവിതമാണ് നയിച്ചത്. ചാൾസ് പിന്നീട് കാമിലയെ വിവാഹം കഴിച്ചപ്പോൾ, വില്യമും ഹാരിയും അതിനെ പൂർണമനസ്സോടെ അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഷാർലറ്റ് എന്ന പേരിന് ബ്രിട്ടീഷ് രാജകുടുംബവുമായി വേറെയും ബന്ധമുണ്ടെന്ന് വാദിക്കുന്നവരുണ്ട്. ബ്രിട്ടനും അയർലൻഡും ഒന്നിച്ച് ഗ്രേറ്റ് ബ്രിട്ടനായശേഷം രാജ്യത്തിന്റെ ആദ്യ രാജ്ഞിയായിരുന്നത് ഷാർലറ്റ് എന്നുപേരുള്ള രാജ്ഞിയായിരുന്നു. 1744-ൽ ജനിച്ച രാജ്ഞി, തന്റെ ആദ്യപേര് സോഫി എന്നായിരുന്നുവെങ്കിലും സ്വീകരിച്ചത് ഷാർലറ്റ് എന്ന പേരാണ്.

ജോർജ് മൂന്നാമൻ രാജാവിനെ വിവാഹം കഴിച്ച ഷാർലറ്റ് 1761 മുതൽ ബ്രിട്ടന്റെയും അയർലൻഡിന്റെയും ഭരണാധികാരിയായിരുന്നു. ഈ രണ്ട് രാജവംശങ്ങളും യോജിച്ച് 1801-ൽ ഗ്രേറ്റ് ബ്രിട്ടൻ സ്ഥാപിതമായപ്പോഴും അവർതന്നെ രാജ്ഞിയായി. 1818-ൽ മരിക്കുന്നതുവരെ ഷാർലറ്റ് രാജ്ഞി അധികാരത്തിൽ തുടർന്നു. ജോർജ് നാലാമൽ രാജാവും തന്റെ മകൾക്ക് ഷാർലറ്റ് എന്നാണ് പേരിട്ടത്.

ഷാർലറ്റ് എന്ന പേരിനോട് കെയ്റ്റ് മിഡിൽട്ടണിനും പ്രത്യേക വാത്സല്യമുണ്ട്. തന്റെ അനിയത്തി പിപ്പ മിഡിൽട്ടണിന്റെ പേരിലും ഷാർലറ്റ് ഉണ്ട്. ഷാർലറ്റ് രാജ്ഞിയുടെ സ്വാധീനത്താൽ, 18,19 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് സമൂഹത്തിൽ വളരെയേറെ പ്രചാരത്തിലുള്ള പേരാണിത്. 2014-ലെ കണക്കനുസരിച്ച് ബ്രിട്ടനിലെ 17-ാമത്തെ ജനപ്രിയ പേരുകൂടിയാണ് ഷാർലറ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP