Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണി ആയിരിക്കുമ്പോൾ എല്ലാം ഭർത്താവ് വഞ്ചിക്കുന്നു; 12 പ്രസവിച്ച 32-കാരി ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ചു

ഗർഭിണി ആയിരിക്കുമ്പോൾ എല്ലാം ഭർത്താവ് വഞ്ചിക്കുന്നു; 12 പ്രസവിച്ച 32-കാരി ഒടുവിൽ ഭർത്താവിനെ ഉപേക്ഷിച്ചു

താൻ ഗർഭിണിയായിരിക്കെ ഭർത്താവ് മറ്റു സ്ത്രീകളെത്തേടിപ്പോയാൽ ആരാണ് സഹിക്കുക? ചെറിൽ പ്രൂധാം ക്ഷമിച്ചത് ഒരുതവണയല്ല. തുടർച്ചയായി തന്നെ വഞ്ചിക്കുന്ന ഭർത്താവിനെ ഇനി തനിക്ക് വേണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ 32-കാരി.

ചെറിൽ പ്രുധാം ഇപ്പോഴും ഗർഭിണിയാണ്. 12-ാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണവർ. അഞ്ചുവർഷമായി ബന്ധമുള്ള റോബർട്ടിൽനിന്ന് ആറാമത്തെ കുട്ടിയെയാണ് അവർ ഗർഭം ധരിച്ചിരിക്കുന്നത്. എന്നാൽ, ഈ അഞ്ചുവർഷത്തിനിടെ പത്തോ പതിനഞ്ചോ തവണ റോബർട്ട് തന്നെ വഞ്ചിച്ചുവെന്ന് ചെറിൽ പറയുന്നു.

ഓരോ തവണയും താൻ ഇതറിയുമ്പോൾ മാപ്പുപറഞ്ഞ് കൂടെക്കൂടുകയാണ് റോബർട്ടിന്റെ രീതി. താൻ വീണ്ടും ഗർഭിണിയാകുമ്പോൾ റോബർട്ട് പഴയ പരിപാടി തുടരും. കല്യാണത്തിന് രണ്ടാഴ്ചമുമ്പും റോബർട്ട് തന്നെ വഞ്ചിച്ചുവെന്ന കാര്യം ചെറിൽ അറിഞ്ഞിരുന്നു. എന്നാൽ, അപ്പോൾ എട്ടുമാസം ഗർഭിണിയായിരുന്ന തനിക്ക് റോബർട്ടിനെ വിവാഹം ചെയ്യുകയല്ലാതെ വേറെ പോംവഴിയുണ്ടായിരുന്നില്ല.

കഴിഞ്ഞ ഒക്ടോബറിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ ചെറിൽ കഴിഞ്ഞയാഴ്ചയാണ് വീണ്ടും ഗർഭിണിയാണെന്ന കാര്യം അറിഞ്ഞത്. 12-ാമത്തെ കുഞ്ഞിനെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിലാണ് ചെറിൽ. എന്നാൽ, 11 മക്കളുള്ള തന്റെ 'കൊച്ചു' കുടുംബത്തെ ആരുനോക്കുമെന്ന ആധിയും അവർക്കുണ്ട്.

നേരത്തെ രണ്ട് പുരുഷന്മാരുമായുള്ള ബന്ധത്തിൽനിന്ന് ആറുമക്കളെ പ്രസവിച്ചശേഷമാണ് ചെറിൽ റോബർട്ടിനെ കണ്ടുമുട്ടുന്നത്. രണ്ടുമാസത്തിനുശേഷം റോബർട്ടിൽനിന്ന് ചെറിൽ ഗർഭം ധരിച്ചു. ഇതേത്തുടർന്ന് ചെറിലിനൊപ്പമായി റോബർട്ടിന്റെ താമസം. തുടക്കത്തിൽ വളരെ സ്‌നേഹസമ്പന്നനായിരുന്നെങ്കിലും പിന്നീട് റോബർട്ടിന്റെ കള്ളക്കളികൾ ചെറിൽ മനസ്സിലാക്കാൻ തുടങ്ങി. ഇനി ഈ വഞ്ചകന്റെ കൂടെ ജീവിക്കാനാവില്ലെന്നാണ് ചെറിലിന്റെ തീരുമാനം. കുട്ടികളെ താൻ ഒറ്റയ്ക്ക് വളർത്തുമെന്നും അവർ പറയുന്നു.

(റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് നാളെ (26-01-2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP