Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രണ്ടു ലക്ഷം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ചതാണ് മനുഷ്യകുലം എന്നത് കെട്ട് കഥയോ...? അതിന് മുമ്പ് ഏഷ്യയിൽ മനുഷ്യർ ഉണ്ടായിരുന്നുവെന്ന് ചൈന; ചൈനയിൽ നിന്നും കണ്ടെത്തിയ ഒരു തലയോട് പരിണാമസിദ്ധാന്തത്തെ മാറ്റി മറിക്കുമോ...?

രണ്ടു ലക്ഷം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്നും ഉത്ഭവിച്ചതാണ് മനുഷ്യകുലം എന്നത് കെട്ട് കഥയോ...? അതിന് മുമ്പ് ഏഷ്യയിൽ മനുഷ്യർ ഉണ്ടായിരുന്നുവെന്ന് ചൈന; ചൈനയിൽ നിന്നും കണ്ടെത്തിയ ഒരു തലയോട് പരിണാമസിദ്ധാന്തത്തെ മാറ്റി മറിക്കുമോ...?

ന്ന് കാണുന്ന മനുഷ്യവർഗം ആവിർഭവിച്ചത് രണ്ട് ലക്ഷം വർഷം മുമ്പ് ആഫ്രിക്കയിലാണെന്നതാണ് ശാസ്ത്രം പൊതുവെ അംഗീകരിച്ചിരിക്കുന്ന കാര്യം. എന്നാൽ അത് വെറും കെട്ട് കഥയാണെന്നും അതിന് മുമ്പ് ഏഷ്യയിൽ മനുഷ്യരുണ്ടായിരുന്നുവെന്നുമുള്ള അവകാശവാദം ചൈന ഇപ്പോൾ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ചൈനയിൽ നിന്നും കണ്ടെത്തിയ ഒരു തലയോടിന്റെ ബലത്തിലാണ് അവർ ഇക്കാര്യം വാദിക്കുന്നത്. ഇതോടെ നാളിതുവരെ നാം പഠിച്ച പരിണാമസിദ്ധാന്തം മാറ്റിമറിക്കപ്പെടുമോയെന്ന ചോദ്യം ശക്തമാകുന്നുണ്ട്. ശാസ്ത്രജ്ഞന്മാർ ഈ തലയോട് പരിശോധിക്കുകയും നിലവിലുള്ള മനുഷ്യോത്ഭവ കഥ തെറ്റായിത്തീരാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

നമ്മുടെ സ്പീഷീസ് ആവിർഭവിച്ചത് ഏതാണ്ട് രണ്ട് ലക്ഷം വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിലാണെന്നതിനോടാണ് മിക്ക ആൻന്ത്രോപ്പോളജിസ്റ്റുകളും യോജിക്കുന്നത്. തുടർന്ന് 80,000 വർഷങ്ങൾക്ക് ശേഷം അവിടെ നിന്നും ഒരു സംഘം മനുഷ്യർ ലോകമാകമാനം വ്യാപിക്കാനായി യാത്ര പുറപ്പെട്ടുവെന്നുമാണ് ശാസ്ത്രം അനുമാനിക്കുന്നത്. എന്നാൽ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആഫ്രിക്കയിൽ നിന്നും മാത്രമായേക്കില്ല മനുഷ്യൻ വ്യാപിച്ചതെന്നും മനുഷ്യന്റെ പ്രധാനപ്പെട്ട സ്വഭാവ സവിശേഷതകൾ കിഴക്കൻ ഏഷ്യയിൽ നിന്നുമാകാമെന്നുമാണ് ചില ശാസ്ത്രജഞന്മാർ വാദിക്കുന്നത്.

അതായത് ഒരൊറ്റ സംഭവത്തിൽ നിന്നുമല്ല ആധുനിക മനുഷ്യന്റെ ആവിർഭാവമെന്ന നിഗമനത്തിലാണ് ഇന്ന് ശാസ്ത്രജ്ഞമാർ എത്തിയിരിക്കുന്നത്. ഈ ഗവേഷണം ശരിയാണെങ്കില് ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള മുൻഗാമികളുടെ ഡിഎൻഎയിൽ നിന്നാണ് ആധുനിക മനുഷ്യൻ ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. മുഖ്യധാരാ ശാസ്ത്രജ്ഞർ ദശാബ്ദങ്ങളായി നിരസിച്ച് കൊണ്ടിരിക്കുന്ന ഒരു സിദ്ധാന്തത്തിൽ അധിഷ്ഠിതമായിട്ടാണ് പുതിയ വാദം നിലകൊള്ളുന്നത്. ചൈനയിൽ നിന്നും 40 വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയ ഡാലി സ്‌കൾ എന്നറിയപ്പെടുന്ന തലയോട്ടിയുടെ കാലഗണന കൃത്യമാണെങ്കിൽ ഇതുവരെ ശാസ്ത്രജ്ഞന്മാർ തള്ളിക്കളഞ്ഞ സിദ്ധാന്തമായിരിക്കും ഒരു പക്ഷേ യാഥാർത്ഥ്യമെന്ന അവസ്ഥയുമുണ്ടാകാം.

ഹോമോ ഇറക്ടസ് മനുഷ്യന്റെ തലയോട്ടിയാണിവിടെ നിന്നും കണ്ടെടുത്തത്. ഏതാണ്ട് 2,60,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ആളുടെ തലയോട്ടിയാണിതെന്ന് ശാസ്ത്രജ്ഞന്മാർക്ക് കണ്ടെത്താനായിട്ടുണ്ട്. ആധുനിക ഹോമോ സാപിയൻസുമായി നല്ല സാമ്യമുള്ള തലയോട്ടിയാണിത്. മൊറോക്കോയിൽ നിന്നും കണ്ടെടുക്കപ്പെട്ട അവശിഷ്ടത്തേക്കാൾ പഴക്കമുള്ളതാണിത്. പുതിയ കണ്ടെത്തൽ പ്രകാരം മനുഷ്യൻ ആഫ്രിക്കയിൽ നിന്നും മാത്രമായിരിക്കില്ല ആവിർഭവിച്ചതെന്നാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ സിൻഹി വുയും ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ ഷീല ആത്രേയയും അഭിപ്രായപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP