Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ പെൺകുട്ടിക്ക് 50 വയസായെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...? ശരീരം നന്നായി നോക്കിയാൽ നമ്മുടെ വീട്ടമ്മമാർക്കും ഇങ്ങനെയാകാം

ഈ പെൺകുട്ടിക്ക് 50 വയസായെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...? ശരീരം നന്നായി നോക്കിയാൽ നമ്മുടെ വീട്ടമ്മമാർക്കും ഇങ്ങനെയാകാം

ചുളിവുകളില്ലാത്ത തൊലി, ഉലച്ചിൽ തട്ടാത്ത ശാരീരിക വടിവ്, സർവോപരി യുവത്വം. ഇവയുള്ള യെ വെൻ എന്ന സ്ത്രീയുടെ ശരീരം കണ്ടാൽ ആരും പറയില്ല ഇവർക്ക് 50 വയസായെന്ന്. ചൈനയിലെ ഹെനാൻ പ്രവിശ്യക്കാരിയാണീ 50 വയസുകാരി 'പെൺകുട്ടി'.തന്റെ 30ാമത്തെ വയസിൽ നീന്തൽ ആരംഭിച്ചതാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്. ഇവരുടെ ചിത്രം ഓൺലൈനിൽ ചുരുങ്ങിയ കാലം കൊണ്ട് വൈറലായി ത്തീരുകയായിരുന്നു. ഇവർക്ക് 50 വയസായെന്ന് വിശ്വസിക്കാൻ ഒരൊറ്റയാൾക്കും സാധിക്കുന്നില്ല. ഇതിൽ ഇത്രയധികം അത്ഭുതപ്പെടാനൊന്നുമില്ലെന്നും ശരീരം നന്നായി നോക്കിയാൽ നമ്മുടെ വീട്ടമ്മമാർക്കും ഇങ്ങനെയാകാമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.

ശാരീരിക വടിവ് നിലനിർത്തുകയെന്ന ആഗ്രഹത്തോടെയാണ് ഈ സ്ത്രീ 30ാം വയസിൽ സ്ഥിരമായി നീന്തൽ വ്യായാമം ശീലമാക്കിയത്. നീന്തൽ എന്ന തന്റെ ഹോബി ഈ മാർച്ചിൽ ഒരു പടി കൂടി വർധിപ്പിച്ച് സ്ട്രെയിറ്റ് ഓഫ് മലാക്കയിൽ നീന്താനും ഇവർ തയ്യാറായിരുന്നു. സൗത്തുകൊറിയയിലെ ഹാൻ നദിയിൽ നീന്താനൊരുങ്ങുകയാണ് ഇപ്പോൾ യെ വെൻ.തന്റെ വീടിനടുത്തുള്ള സ്വിമ്മിങ് പൂളിൽ താൻ പതിവായി നീന്താറുണ്ടെന്ന് ഇവർ വെളിപ്പെടുത്തുന്നു. ഇതിന് പുറമെ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ജിമ്മിൽ പോയി രണ്ട് മണിക്കൂർ ചെലവഴിക്കാറുമുണ്ട്.

ജിമ്മിൽ എക്സർസൈസ് ചെയ്യുന്നതിന്റെയും ബീച്ച് വ്യായാമത്തിന്റെയും ചിത്രങ്ങളായിരുന്നു വൈറലായിത്തീർന്നത്.തനിക്ക് 80 വയസാകുന്നത് വരെ ബിക്കിനി ധരിക്കാൻ സാധിക്കുമെന്നാണ് യെ പ്രതീക്ഷിക്കുന്നത്. സ്ത്രീയുടെ പ്രായത്തെക്കുറിച്ച് ആളുകൾ ഓൺലൈനിൽ ചർച്ച വരെ നടത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP