Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചൈനയിൽ യാത്രാകപ്പിൽ ദുരന്തത്തിൽ 450 പേരെ കാണാതായി; അപകടത്തിൽപ്പെട്ട് വിനോദ സഞ്ചാരികൾ; ക്യാപ്ടനും ചീഫ് എഞ്ചിനിയറും രക്ഷപ്പെട്ടു; രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ ചൈനീസ് പ്രധാനമന്ത്രിയും

ബെയ്ജിങ്: ചൈനയിലെ യാങ്‌സി നദിയിൽ കപ്പൽ മുങ്ങി 450 പേരെ കാണാതായി. തെക്കൻ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. കപ്പലിൽ നിന്ന് അപായസന്ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ശക്തമായ കാറ്റും മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായിട്ടുണ്ട്. പത്ത് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ലി കെക്വാങ് സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.

ചൈനാക്കാരായ 458 പേരുമായി യാത്ര പോയ ഈസ്റ്റേൺ സ്റ്റാർ എന്ന കപ്പലാണ് മുങ്ങിയത്. 406 യാത്രക്കാരും 47 ജീവനക്കാരും ട്രാവൽ ഏജൻസിയിലെ ജോലിക്കാരായ അഞ്ചു പേരുമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എൻജിനീയറുമടക്കം 10 പേരെ രക്ഷപ്പെടുത്തി. ചുഴലിക്കാറ്റിലകപ്പെട്ടതാണ് അപകടമുണ്ടാകാൻ കാരണമെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കാണാതായവരിൽ കൂടുതൽ പേരും 50 നും 80നും ഇടയിൽ പ്രായമുള്ളവരാണ്. കനത്ത മഴയും ശക്തമായ കാറ്റും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

534 പേരെ വഹിക്കാനുള്ള ശേഷിയുണ്ട് കപ്പലിന്. മുങ്ങുന്നതിന് മുന്പ് കപ്പൽ അപകട സൂചനകളൊന്നും നൽകിയിരുന്നില്ല എന്നാണ് റിപ്പോർട്ട്. അപകടം നടക്കുന്ന സമയത്ത് യാത്രക്കാർ ഗാഢനിദ്രയിലായിരുന്നു. മുങ്ങാൻ തുടങ്ങിയതോടെ കപ്പലിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ, മേഖലയിൽ മത്സ്യബന്ധനം നടത്തുകയായിരുന്നവരെ വിവരം അറിയിച്ചു. തുടർന്ന് അവരാണ് പൊലീസിന് വിവരം കൈമാറിയത്. രക്ഷാപ്രവർത്തനത്തിനായി സൈനികരടങ്ങുന്ന കപ്പലുകളും ബോട്ടുകളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുപതോളം ഡൈവർമാരുടെ സേവനവും രക്ഷാപ്രവർത്തനിന് നിയോഗിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സൈനികരെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

അതിശക്തമായ പ്രകാശം നൽകുന്ന ലൈറ്റുകൾ ഘടിപ്പിച്ച കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ കപ്പലിന്റെ ക്യാപ്ടനും മുഖ്യ എഞ്ചിനയറും ഉൾപ്പെടുന്നു. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. ചുഴലിക്കാറ്റ് ഉണ്ടായ ഉടൻ തന്നെ കപ്പൽ മുങ്ങുകയായിരുന്നു എന്നാണ് അവർ പൊലീസിന് മൊഴി നൽകിയത്. രക്ഷാപ്രവർത്തനത്തിന് സമയം കിട്ടിയില്ല എന്നും അവർ വ്യക്തമാക്കി. ചൈനയുടെ പ്രധാനമന്ത്രി ലി കെ ക്വിയാങ് അപകടസ്ഥലത്ത് എത്തി.

ഡോങ്‌വാങ്ഷിസിങ് എന്ന നാലു നിലയുള്ള കപ്പലിൽ വിനോദസഞ്ചാരികളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. കിഴക്ക് നാൻജിങ്ങിൽ നിന്ന് തെക്ക് ചോങ്ക്വിങ്ങിലേയ്ക്ക് പോവുകയായിരുന്ന കപ്പൽ ജിയാൻലിയിലെ ദമാഷുവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ മുങ്ങിയ സ്ഥലത്ത് നദിക്ക് അമ്പതടി താഴ്ചയുള്ളതായാണ് കണക്കാക്കുന്നത്.

ചൈനയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് യാങ്‌സി നദി.കഴിഞ്ഞ ജനുവരിയിൽ ചൈനയിൽ ബോട്ട് മുങ്ങി എട്ടു വിദേശികളുൾപ്പെടെ 22 പേർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP