Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താടിവളർത്തുന്നതും ബുർഖ ധരിക്കുന്നതും ഭീകരവാദത്തിന്റെ അടയാളമോ? ചൈനയിൽ ദമ്പതിമാരെ കോടതി ശിക്ഷിച്ചത് മറ്റൊന്നിനുമല്ല

താടിവളർത്തുന്നതും ബുർഖ ധരിക്കുന്നതും ഭീകരവാദത്തിന്റെ അടയാളമോ? ചൈനയിൽ ദമ്പതിമാരെ കോടതി ശിക്ഷിച്ചത് മറ്റൊന്നിനുമല്ല

ബീജിങ്: താടി വളർത്തുന്നതും ശിരോവസ്ത്രവും ബുർഖയും ധരിക്കുന്നതും ഇസ്ലാംമതത്തിൽപ്പെട്ടവർക്ക് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ, ലോകത്തിന്റെ പല ഭാഗത്തും ഇത്തരം മത ചിഹ്നങ്ങളെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ചൈനയിലെ സിയാൻജിങ്ങിൽ ദമ്പതിമാരെ കോടതി ശിക്ഷിച്ചത് ഈ വിശ്വാസങ്ങളുടെ പേരിലാണ്.

2010 മുതൽ താടി വളർത്തുന്നു എന്ന കുറ്റമാരോപിച്ചാണ് 38-കാരനായ യുവാവിന് ആറുവർഷം കോടതി തടവുശിക്ഷിച്ചത്. ഇയാളുടെ ഭാര്യയ്ക്ക് രണ്ടുവർഷത്തെ തടവുശിക്ഷ ശിരോവസ്ത്രവും ബുർഖയും അണിയുന്ന എന്ന കുറ്റമാരോപിച്ചും. ഇവർ താടി വളർത്തുന്നതും ബുർഖ അണിയുന്നതും സമൂഹത്തിൽ സ്പർദ്ധയുണ്ടാകുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്നു എന്നത് മതവിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ കേസ്സുകളിലും ചൈനീസ് കോടതികൾ ചുമത്തുന്ന കുറ്റമാണ്.

താടി വളർത്തുന്നവരെ പൊതുവെ ചൈനക്കാർക്ക് പേടിയാണ്. സിയാൻജിങ് പ്രവിശ്യയിൽ ഒരുവർഷത്തിലേറെയായി അധികൃതർ താടി വളർത്തലിനെതിരെ പ്രചാരണം നടത്തുന്നു. തീവ്രവാദ ചിന്തയുള്ളവരാണ് താടി വളർത്തുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. പുരുഷന്മാർ താടി വടിച്ച് സുന്ദരന്മാരായി നടക്കുന്നതിനും സ്ത്രീകൾ ശിരോവസ്ത്രമുപേക്ഷിക്കുന്നതിനും വേണ്ടി പ്രൊജക്ട് ബ്യൂട്ടി എന്ന പദ്ധതി തന്നെ അധികൃതർ ആവിഷ്‌കരിച്ചിരുന്നു.

സിയാൻജിങ്ങിലെ ഉയിഘുർ എന്ന മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് ശിക്ഷിക്കപ്പെട്ട യുവാവും ഭാര്യയും. ഉയിഘുർ വിഭാഗത്തിൽപ്പെട്ടവർ താടി വളർത്തുന്നതും ബുർഖ അണിയുന്നതും സാധാരണമാണ്. ഇവർക്ക് ഒട്ടേറെ മുന്നറിയുപ്പുകൾ നൽകിയിരുന്നുവെന്നും അവർ അത് അനുസരിച്ചില്ലെന്നും അധികൃതർ പറയുന്നു. താടി വളർത്തലിന്റെയും ബുർഖ ധരിക്കുന്നതിന്റെയും പേരിൽ വേറെയും ചിലരെ കോടതി ഇക്കൊല്ലം ശിക്ഷിച്ചതായും റിപ്പോർട്ടുണ്ട്.

ചൈനയിൽ ആഭ്യന്തര കലഹം നിലനിൽക്കുന്ന മേഖലകളിലൊന്നാണ് സിയാൻജിങ്ങ് പ്രവിശ്യയിലെ കഷ്ഗർ മേഖല. ഉയിഘുർ വിഭാഗത്തിൽപ്പെട്ടവരും അല്ലാത്തവരും തമ്മിലുള്ള ഏറ്റുമുട്ടൽ പലപ്പോഴും അക്രമങ്ങൾക്ക് വഴിവെക്കാറുണ്ട്. കഴിഞ്ഞ വർഷം മതതീവ്രവാദികളും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 200-ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ഈ മേഖലയിൽ ശക്തമായത്.

താടിയുള്ളവരെ സിയാൻജിങ്ങിലെ പല മേഖലകളിലും വിലക്കിയിട്ടുണ്ട്. മുഖത്ത് കൂടുതൽ രോമം വളർത്തുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുമെന്ന് ഷായ കൗണ്ടി അധികൃതർ കഴിഞ്ഞവർഷം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. കരാമേ എന്ന മറ്റൊരു നഗരത്തിൽ, താടിയുള്ളവർക്ക് ബസ്സുകളിലും മറ്റും യാത്ര ചെയ്യുന്നതിൽ വിലക്കുണ്ട്. ഇവിടെ ബുർഖപോലുള്ള വസ്ത്രങ്ങളണിഞ്ഞും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാൻ പാടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP