Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈനിലൂടെ വസ്ത്രം മേടിച്ചാൽ ഇങ്ങനെ ഇരിക്കും; മറയ്‌ക്കേണ്ടതൊന്നും മറയ്ക്കാനാവാതെ നിരാശയിലായ പെൺകുട്ടി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു പ്രതിഷേധിച്ചു

ഓൺലൈനിലൂടെ വസ്ത്രം മേടിച്ചാൽ ഇങ്ങനെ ഇരിക്കും; മറയ്‌ക്കേണ്ടതൊന്നും മറയ്ക്കാനാവാതെ നിരാശയിലായ പെൺകുട്ടി ചിത്രങ്ങൾ പ്രസിദ്ധീകരിച്ചു പ്രതിഷേധിച്ചു

സ്ത്രങ്ങൾ ഇട്ടുനോക്കി അളവുകൾക്കനുസരിച്ചാണ് സാധാരണ നാം വസ്ത്രം വാങ്ങാറുള്ളത്. എന്നാൽ ഓൺലൈൻ പർച്ചേസിങ് വ്യാപകമായതോടെ നല്ലൊരു ശതമാനം ഇതിനെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നേരിട്ട് വസ്ത്രങ്ങൾ ഇട്ടുനോക്കി വാങ്ങുന്നത്രയും മെച്ചമാകില്ല ഓൺലൈൻ പർച്ചേസിങ് എന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് ചൈനയിൽ അരങ്ങേറിയിരിക്കുന്നത്. ആശിച്ച് മോഹിച്ച് ഓൺലൈനിലൂടെ ഒരു ഗൗൺ വാങ്ങിയ ചൈനീസ് പെൺകുട്ടിക്ക് തന്റെ നിരാശ എങ്ങനെ മറച്ചുവയ്ക്കാൻ സാധിക്കും.
തന്റെ പ്രതിഷേധം അവസാനം അവൾ ആ ഗൗൺ അണിഞ്ഞ ഫോട്ടോയെടുത്ത് ഓൺലൈൻ കമ്പനിയുടെ തന്നെ വെബ്‌സൈറ്റിൽ തന്നെ പരസ്യപ്പെടുത്തുകയായിരുന്നു. ശരീരത്ത് മറയ്‌ക്കേണ്ട ഭാഗങ്ങളൊന്നും മറയ്ക്കാൻ സാധിക്കാതെ ആകെ എക്‌സ്‌പോസ്ഡ് ആയി കാണിക്കുന്ന വസ്ത്രം എങ്ങനെ അണിഞ്ഞ് പുറത്തിറങ്ങുമെന്നാണ് പെൺകുട്ടി ചോദിക്കാതെ ചോദിക്കുന്നത്.

ഹോളിവുഡ് ചിത്രമായ തോർ നായിക ജെയ്മി അലക്‌സാണ്ടർ 2013-ൽ ചിത്രത്തിന്റെ പ്രീമിയറിനോടനുബന്ധിച്ച് അണിഞ്ഞ ഗൗണിനെ അനുസരിച്ചാണ് ചൈനയിലെ പ്രശസ്ത ഇ കൊമേഴ്‌സ് കമ്പനിയായ Tao-bao ഗൗൺ ഡിസൈൻ ചെയ്തത്. കറുന്ന നിറത്തിലുള്ള ഗൗണിന്റെ മുകൾ ഭാഗം മുതൽ അടിഭാഗം വരെ സുതാര്യമായ ചാനലുകൾ നൽകിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. കറുത്ത നിറമുള്ള ഈ ഗൗൺ മോഡൽ അണിഞ്ഞ ചിത്രവും കമ്പനി വെബ് സൈറ്റിൽ നൽകിയിരുന്നു. ഇവയെല്ലാം കണക്കിലെടുത്ത് ഏറെ മോഹിച്ചാണ് പെൺകുട്ടി ഗൗൺ ഓർഡർ ചെയ്യുന്നത്.

എന്നാൽ കൈയിൽ കിട്ടിയ ഗൗൺ അണിഞ്ഞ പെൺകുട്ടിക്ക് എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നു തന്നെ പറയാം. കാരണം, ഇതണിഞ്ഞ് പുറത്തിറങ്ങാൻ പറ്റാത്ത വിധമാണ് ഗൗണിന്റെ രീതി. മറയ്‌ക്കേണ്ട ശരീരഭാഗങ്ങളൊന്നും തന്നെ മറയ്ക്കാൻ സാധിക്കാത്ത ഗൗണിനായില്ല. ഗൗൺ അണിഞ്ഞുകൊണ്ടുള്ള കുറെ ചിത്രങ്ങൾ എടുത്ത് വെബ്‌സൈറ്റിൽ പോസ്റ്റു ചെയ്താണ് പെൺകുട്ടി തന്റെ പ്രതിഷേധവും നിരാശയും ലോകത്തെ അറിയിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP