Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിമാനത്തിൽ വച്ച് ഹൃദയാഘാതം; ഹു വാണ്ട്‌സ് ടു ബീ എ മില്യണയർ അവതാരകൻ ക്രിസ് ടാരന്റിനെ രക്ഷിച്ചത് മെഡിക്കൽ സംഘം

വിമാനത്തിൽ വച്ച് ഹൃദയാഘാതം; ഹു വാണ്ട്‌സ് ടു ബീ എ മില്യണയർ അവതാരകൻ ക്രിസ് ടാരന്റിനെ രക്ഷിച്ചത് മെഡിക്കൽ സംഘം

ഹൃദയാഘാതമെന്നത് എവിടെ വച്ചും എപ്പോഴും സംഭവിക്കാവുന്ന കാര്യമാണ്. ആയുസ്സിന് ബലമുള്ളവർ മാത്രമെ അത്തരം അവസരങ്ങളിൽ രക്ഷപ്പെടാറുമുള്ളൂ. എന്നാൽ വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായാൽ അപകട സാധ്യത ഏറെയാണ്. എന്നാൽ ആയുസ്സിന്റെ ബലമുള്ളവർക്ക് അതിനെയും അതിജീവിക്കാനാകും. ഹു വാണ്ട്‌സ് ടു ബീ എ മില്യണയർ മുൻ അവതാരകൻ ക്രിസ് ടാരന്റിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. 39,000 അടി ഉയരത്തിൽ വിമാനത്തിൽ പറക്കുമ്പോഴായിരുന്നു മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ ടാരന്റിനെ വേട്ടയാടാനൊരു ശ്രമം നടത്തിയത്. എന്നാൽ വിമാനത്തിലുള്ള മെഡിക്കൽ സംഘത്തിന്റെ സന്ദർഭോചിതയാ ഇടപെടൽ കാരണം ആ വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സാധിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്ക്‌കോംഗിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിൽ വച്ചാണ് ഈ അത്ഭുതകരമായ സംഭവം അരങ്ങേറിയത്. 

വിമാനത്തിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴേക്കും ടാരന്റിന്റെ സ്ഥിതി വഷളായിരുന്നു. എന്നാൽ ചാറിങ് ക്രോസ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് പാരാമെഡിക്‌സ് എമർജൻസി ട്രീറ്റുമെന്റുകൾ നൽകുകയും ടാരന്റിന്റെ ജീവൻ രക്ഷപ്പെടുകയുമായിരുന്നു. അന്ന് സമയോചിതമായി പ്രവർത്തിച്ച് വിമാനത്തിലെ മെഡിക്കൽ സംഘത്തിന് 68കാരനായ ടാരന്റ് ഇപ്പോൾ നന്ദി പറയുകയാണ്. തന്റെ എക്‌സ്ട്രീം സീരീസ് റെയിൽ വെ ഡോക്യുമെന്ററികൾ ഷൂട്ട് ചെയ്യാൻ വേണ്ടി ബർമയിൽ തിരിച്ചെത്തിയിരിക്കുകയാണിപ്പോൾ ടാരന്റ്. വിമാനത്തിൽ വച്ച് തനിക്ക് ഒരു ആസ്ത്മ അറ്റാക്ക് ഉണ്ടാവുകയായിരുന്നുവെന്നാണ് ടാരന്റ് ഓർക്കുന്നത്. ഏകദേശം 11 മണിക്കൂറുകൾ താൻ വിഷമാവസ്ഥയെ അഭിമുഖീകരിച്ചുവെന്നാണ് ടാരന്റ് ഓർമിക്കുന്നത്. എന്നാൽ ആദ്യമൊന്നും കാബിൻ ക്രൂവിനോട് ഇക്കാര്യം വെളിപ്പെടുത്തിയതുമില്ല. ഉടനെ വീട്ടിലെത്തണമെന്നും ഗേൾഫ്രണ്ടായ ജാനി ബേർഡിനെ കാണണമെന്നും തോന്നിയതായും അദ്ദേഹം പറയുന്നു. ഇന്നലെ രാവിലെ ഐടിവിയോട് സംസാരിക്കവെയാണ് ടാരന്റ് ഇക്കാര്യങ്ങൾ ഓർമിച്ചത്.

താൻ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നെങ്കിൽ വിമാനം വഴിക്കുള്ള താവളങ്ങളായ അസർബൈജാൻ, സിറിയ, തുടങ്ങിയ ഇടങ്ങളിൽ നിർത്തുമായിരുന്നുവെന്നും എന്നാൽ വേഗം വീട്ടിലെത്തണമെന്ന് തോന്നിയതിനാൽ ഒന്നും പറയാതിരിക്കുകയായിരുന്നുവെന്നും ടാരന്റ് പറയുന്നു. വിമാനം ഹീത്രൂവിൽ ഇറങ്ങിയ പാടെ താൻ പാസ്‌പോർട്ട് കൺട്രോളിനടുത്തേക്ക് സഹായമഭ്യർത്ഥിച്ച് പോകാനൊരു ശ്രമം നടത്തിയിരുന്നുവെന്ന് കഴിഞ്ഞ വർഷത്തെ ഒരു ഇന്റർവ്യൂവിൽ ടാരന്റ് വെളിപ്പെടുത്തിയിരുന്നു. ഈ വിമാനത്തിലുണ്ടായിരുന്ന ദമ്പതികൾ തന്നെ സഹായിച്ചിരുന്നുവെന്നും ആംബുലൻസ് വിളിക്കാൻ മുൻകൈയെടുത്തിരുന്നുവെന്നും ടാരന്റ് പറയുന്നു. റാപ്പിഡ് റെസ്‌പോൺഡറായ സാം ബാർട്ടനാണ് എയർപോർട്ടിൽ നിന്നും സുരക്ഷിതമായി ടാരന്റിനെ ആംബുലൻസിൽ എത്തിച്ചത്. ആംബുലൻസ് ക്രൂ ആയ നിക്കോള മാനേർസും ഫ്രാങ്ക് ഹില്ലും തുടർന്ന് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ ഒരു അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ക്ലോട്ട് നീക്കം ചെയ്യുകയുമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP