Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടയിൽ അഭയാർത്ഥികൾ തമ്മിൽ അടി; ക്യാമ്പുകളിൽ മിക്കയിടത്തും കലാപം; കൂട്ടം കൂടി വെള്ളക്കാരുമായും പ്രശ്‌നങ്ങൾ; വാതിൽ തുറന്ന് പുലിവാല് പിടിച്ച് ജർമനി

ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടയിൽ അഭയാർത്ഥികൾ തമ്മിൽ അടി; ക്യാമ്പുകളിൽ മിക്കയിടത്തും കലാപം; കൂട്ടം കൂടി വെള്ളക്കാരുമായും പ്രശ്‌നങ്ങൾ; വാതിൽ തുറന്ന് പുലിവാല് പിടിച്ച് ജർമനി

ക്ഷണമാണ് മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നം. വിശപ്പിന് മുന്നിൽ അവൻ മാനാഭിമാനങ്ങളും മറ്റെന്തും മറന്ന് പ്രവർത്തിക്കുമെന്നുറപ്പാണ്. ജർമനിയിലെ അഭയാർത്ഥി ക്യാമ്പുകളിലും ഇപ്പോൾ അത് തന്നെയാണ് സംഭവിക്കുന്നത്. സിറിയയിൽ നിന്നും മറ്റ് ചില മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടേയ്ക്ക് കൈയും കണക്കുമില്ലാതെ ഈ അടുത്ത കാലത്ത് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് അഭയാർത്ഥികളാണ് വിവിധ ക്യാമ്പുകളിൾ ഭക്ഷണത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി തമ്മിൽ തല്ലിക്കൊണ്ടിരിക്കുന്നത്.

ഇവിടെ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടയിൽ അഭയാർത്ഥികൾ തമ്മിലുള്ള അടി നിത്യസംഭവമായിരിക്കുകയാണ്. ക്യാംപുകളിൽ മിക്കയിടത്തും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കൂട്ടം കൂടി വെള്ളക്കാരുമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന അഭയാർത്ഥികളും കുറവല്ല. അഭയാർത്ഥികളെ ഉദാരമനസ്സോടെ വാതിൽ തുറന്ന് അഭയം കൊടുത്ത ജർമനി ഇത്തരത്തിൽ അവസാനം പുലിവാല് പിടിച്ചിരിക്കുകയാണെന്ന് പറഞ്ഞാൽ മതിയല്ലോ....!!!.

ഇത്തരത്തിൽ ഈ വാരാന്ത്യത്തിലുണ്ടായ രണ്ടാമത്തെ കലാപമാണ് ബെർലിനിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞ ദിവസമുണ്ടായിരിക്കുന്നത്. മുൻ എയർപോർട്ട് ടെംപിൾഹോഫിലെ ക്യാമ്പിലുണ്ടായ കലാപത്തെ തുടർന്ന് നിരവധി പേരെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ഏകദേശം 1200 അഭയാർത്ഥികളാണ് കഴിയുന്നത്. അതിന് മുമ്പ് ബെർലിനിലെ പ്രാന്തപ്രദേശമായ സ്പാൻഡുവിലെ അഭയാർത്ഥി ക്യാമ്പിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവിടെയുണ്ടായ പ്രശ്‌നത്തിൽ ക്യാമ്പിന്റെ ജനാലകൾ തകർക്കുകയും സോഫകൾ എടുത്തെറിയുകയും ഫയർഎക്‌സിറ്റിൻഗ്യൂഷറുകൾ നശിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ഒരു പൊലീസ് വക്താവ് വെളിപ്പെടുത്തുന്നത്. ഈ കലാപത്തിനിടെ ഈ ക്യാമ്പിലെ നിരവധി അഭയാർത്ഥികൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പ്രശ്‌നത്തെ തുടർന്ന് 500ഓളം പേരെ ആശങ്കയാൽ പ്രസ്തുത കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചിരുന്നു.

ബെർലിനിലെ ക്രെസ്ബർഗിലുള്ള അഭയാർത്ഥി ക്യാമ്പിൽ 18 വയസുകാരൻ ഒരു 17 വയസുകാരനെ ഒരു ബെൽറ്റ്‌കൊണ്ട് തലയ്ക്കടിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറയുന്നു. കിഴക്കൻ സ്റ്റേറ്റായ സാക്‌സണിഅൻഹാൾട്ടിലെ ഒരു ക്യാമ്പിൽ സിറിയൻ അഭയാർത്ഥികൾ തമ്മിൽ ഒരു ഷവറിനടുത്തുണ്ടായ വാക്ക് തർക്കത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിരുന്നു. ഇത്തരത്തിൽ ജർമനിയിലെ നിരവധി അഭയാർത്ഥി ക്യാമ്പുകളിൽ അസ്വാരസ്യം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. വ്യത്യസ്ത സംസ്‌കാരങ്ങളിലുള്ള ആളുകൾ പരിമിതമായ സ്ഥലങ്ങൾ പങ്ക് വയ്ക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ് ഇത്തരം കലാപങ്ങളുടെ അടിസ്ഥാനകാരണമായി വർത്തിക്കുന്നത്. ഈ വർഷം മാത്രം ജർമനി ഒരു മില്യൺ അഭയാർത്ഥികളെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭയാർത്ഥികൾ ഫ്‌ലാറ്റുകൾ, ആർമി ബാരക്‌സുകൾ, സ്പോർട്സ്ഹാളുകൾ, ടെന്റുകൾ തുടങ്ങിയ ഇടങ്ങളിലും രാജ്യത്ത് തമ്പടിച്ചിട്ടുണ്ട്. കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ പൊലീസ് അഭയാർത്ഥികളെ മതം, രാജ്യം തുടങ്ങിയവയ്ക്കനുസൃതമായി വേർതിരിച്ച് പാർപ്പിക്കാനാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജർമൻ ചാൻസലർ ഏയ്ജലെ മെർക്കൽ അഭയാർത്ഥികൾക്ക് ഉദാരമായി അതിർത്തികൾ തുറന്ന് കൊടുത്തതിനെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇവിടേക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികളാണ് പ്രവഹിച്ച് കൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP