Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോപ്പ് സ്റ്റാർ അഹ്ലമിന്റെ അഹങ്കാരം സഹിക്കാനാവാതെ ചാനൽ പ്രേക്ഷകർ പരാതിപ്പെട്ടു; ദുബായ് ടിവിയിലെ റിയാലിറ്റി ഷോ റദ്ദ് ചെയ്ത് സർക്കാർ

പോപ്പ് സ്റ്റാർ അഹ്ലമിന്റെ അഹങ്കാരം സഹിക്കാനാവാതെ ചാനൽ പ്രേക്ഷകർ പരാതിപ്പെട്ടു; ദുബായ് ടിവിയിലെ റിയാലിറ്റി ഷോ റദ്ദ് ചെയ്ത് സർക്കാർ

ദുബായിലെ പോപ്പ്സ്റ്റാറായ അഹ്ലം അലി അൽ ഷാംസിയുടെ അഹങ്കാരം പരിധി വിട്ടപ്പോൾ അവർ അവതാരികയായിരുന്നു ക്യൂൻസ് സീരീസ് എന്ന റിയാലിറ്റി ഷോ ദുബായ് സർക്കാർ റദ്ദാക്കിയതായി റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ദുബായ് ടിവിയിലാണിത് അരങ്ങേറിയിരുന്നത്. ഷോയ്ക്കിടെ അഹ്ലം പ്രകടിപ്പിച്ച അഹങ്കാരം സഹിക്കാനാവാതെ പ്രേക്ഷകർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ അഹ്ലമിന്റെ പ്രീതിയും മതിപ്പും പിടിച്ച് പറ്റാൻ മത്സരിക്കുകയും അതിനുള്ള സമ്മാനമായി അലങ്കരിച്ച് ഒരു മോതിരം സമ്മാനമായി നേടുകയുമാണ് ചെയ്തിരുന്നത്. ഷോയിൽ സിംഹാസനസമാനായ ഒരു സീറ്റിൽ അഹ്‌ലം അഹങ്കാരത്തോടെ ഇരിക്കുന്നത് കാണാം. റിയാലിറ്റി ഷോയുടെ ആദ്യ എപ്പിസോഡിൽ അറബ് ലോകത്ത് നിന്നുടനീളമുള്ള മത്സരാർത്ഥികൾ എത്തിയിരുന്നു. അവർ തന്നെ എത്രമാത്രമാണ് സ്നേഹിക്കുന്നതെന്നും താൻ ചോദിക്കുന്ന എന്തും തരുമോയെന്നുമാണ് അഹ് ലം മത്സരാർത്ഥികളോട് അഹങ്കാരത്തോടെ ചോദിച്ചിരുന്നത്.

അഹ് ലമിന്റെ ഈ അഹങ്കാരത്തോടെയുള്ള പ്രകടനം കണ്ട പ്രേക്ഷകർ പ്രശ്നം സോഷ്യൽ മീഡിയയിലെത്തിക്കുകയും ഈ ഷോ ഉടൻ റദ്ദാക്കണമെന്നും അഹ്ലം എന്ന അഹങ്കാരികയായ രാജ്ഞിയെ ഇറക്കിവിടണമെന്നും ആവശ്യപ്പെടുകയായിരുന്നു. ദുബായ് ടിവി പ്രേക്ഷകരുടെ ഈ ആവശ്യം പരിഗണിക്കുകയും ഉടനടി ഷോ റദ്ദാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ഈ ഷോ അതിന്റെ ആദ്യ എപ്പിസോഡിൽ തന്നെ അന്ത്യം കുറിച്ചിരിക്കുകയാണ്..... താൻ ധിക്കാരിയാണെന്ന ആരോപണത്തെ അംഗീകരിക്കുകയാണ് ഈ ഷോയുടെ ലോഞ്ചിന് ശേഷം അൽ അറേബ്യ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഹ്ലം ചെയ്തിരിക്കുന്നത്.ദൈവം തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും ചിലർ തന്നെ ക്യൂൻ എന്ന് വിളിക്കാറുണ്ടെന്നുമാണ് അവർ ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ താൻ ആ പേരിൽ അറിയപ്പെടുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും തന്റെ പേര് അഹ്ലം എന്നാണെന്നും പോപ്പ് സ്റ്റാർ പറയുന്നു.

തന്റെ അഹങ്കാരത്തെക്കുറിച്ചുള്ള ആരോപണം കാരണം ഈ ഷോ റദ്ദാക്കിയെങ്കിലും തന്നെ ദയാലുവായ വ്യക്തിയായി നിരവധി പേർ കാണുന്നുണ്ടെന്നും താൻ വെറുമൊരു മനുഷ്യൻ മാത്രമാണെന്നും അഹ്ലം അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇവരുടെ ടിവി പ്രോഗ്രാമുകളിൽ ഇതിന് മുമ്പും വിവാദങ്ങളുയർന്നിട്ടുണ്ട്. 2011ൽ അറബ്ഐഡോൾ എന്ന ടിവി പരിപാടിയുടെ വിധികർത്താവായി അഹ് ലം പങ്കെടുത്തിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് അന്ന് ലെബനീസ് സൂപ്പർ സ്റ്റാറും പരിപാടിയിലെ മറ്റൊരു വിധികർത്താവുമായ രാഗെബ് അലാമ ഷോ വിട്ട് പോയിരുന്നു.

യുഎഇയിലെ പ്രശസ്തയായ പോപ്പ് സിംഗറാണ് അഹ് ലം. മൊത്തത്തിൽ 10 ആൽബങ്ങൾ ഇവർ റിലീസ് ചെയ്തിട്ടുണ്ട്. 2006ൽ പുറത്തിറങ്ങിയ എൽ തോക്കോൽ സനാ, ഹാതാ അന (2009) എന്നിവ അതിൽ വളരെ ശ്രദ്ധേയമായവയാണ്. അറബ് ലോകത്ത് വളരെ പ്രശസ്തയായ താരമാണിവർ.യുഎഇയിലെ അബുദാബിയിലാണ് ജനിച്ചത്. യുഎഇയിലെ നിരവധി ഫെസ്റ്റിവലുകളിൽ അഹ്ലം പങ്കെടുത്തിട്ടുണ്ട്. ലയാലി ദുബായ് ഫെസ്റ്റിവൽ അവയിലൊന്നാണ്. 2003ലെ ദോഹ-ഖത്തർ ഫെസ്റ്റിവലിൽ വച്ചാണ് ഇവരെ ക്യൂൻ ഓഫ് ദി ഫെസ്റ്റിവൽ നൽകി ആദരിച്ചത്. ഫ്രാൻസിലെ യൂനൈസ്‌കോ ഫെസ്റ്റിവൽ, ലെഡോ ഫെസ്റ്റിവൽ എന്നിവയിലും ഇവർ ഭാഗഭാക്കായിട്ടുണ്ട്.ഇവിടെ രണ്ടു വട്ടം പാടിയ ആദ്യത്തെ അറബ് സിംഗറാണ് അസ് ലം.യുഎസ്എയിലെ വാഷിങ്ടൺ ഫെസ്റ്റിവലിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.ഇതിന് പുറമെ യുകെയിലെ ആൽബർട്ട് ഫെസ്റ്റിവൽ ലണ്ടനിലെ മറ്റ് നിരവധി ഫെസ്റ്റിവലുകൾ എന്നിവയിലും തിളങ്ങാൻ അസ് ലമിന് കഴിഞ്ഞിട്ടുണ്ട്.

പ്രശസ്ത ഖത്തറി റാലി ചാമ്പ്യനായ മുബാറക്ക് അൽ-ഹാജിറിയെയാണ് അഹ് ലം വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP