Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു; സംഭവം വടക്കൻ ജർമ്മനിയിലെ ബോട്ട്റോപ് നഗരത്തിൽ; കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ഹീറ്റർ ചൂടാക്കിയതിനെത്തുടർന്ന് ശ്വാസം മുട്ടിയതാകാമെന്ന് പൊലീസ്

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കാറിനുള്ളിൽ ശ്വാസം മുട്ടി മരിച്ചു; സംഭവം വടക്കൻ ജർമ്മനിയിലെ ബോട്ട്റോപ് നഗരത്തിൽ; കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ ഹീറ്റർ ചൂടാക്കിയതിനെത്തുടർന്ന് ശ്വാസം മുട്ടിയതാകാമെന്ന് പൊലീസ്

ബെർലിൻ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതിയും യുവാവും ശ്വാസം മുട്ടി മരിച്ചു. അതി ശൈത്യത്തെ ചെറുക്കാൻ കാറിനുള്ളിലെ ഹീറ്റർ ഓണാക്കിയ നിലയിലായിരുന്നു ഉണ്ടായത് ഇതിനെത്തുടർന്ന് ശ്വാസം മുട്ടൽ ഉണ്ടായതാവാം 39കാരനായ യുവാവും 44 കാരിയും മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വടക്കൻ ജർമ്മനിയിലെ ബോട്ട്റോപ് നഗരത്തിലായിരുന്നു സംഭവം. മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കാറിനുള്ളിൽ ഇരുവരേയും നഗ്‌നരായി മരിച്ച നിലയിൽ കണ്ടെത്തിയത്.മണിക്കൂറുകളായി ഗാരേജിൽ ഓണായികിടക്കുന്ന കാറിനെ ആരും ശ്രദ്ധിച്ചിരുന്നില്ല.

പ്രഥമദൃഷ്ട്യാ കൊലപാതക ശ്രമമൊന്നും നടന്നതായി കാണുന്നില്ലെന്നും അപകടമരണത്തിനുള്ള സാധ്യതയാണുള്ളതെന്നും പൊലീസ് അറിയിച്ചു. അതേ സമയം മരിച്ചവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP