Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടനിലെ ഹോട്ടലിൽ ദമ്പതികൾ അന്തിയുറങ്ങുന്നതും കുളിക്കുന്നതും വരെ നാട്ടുകാർക്കു കാണാം; സമ്പൂർണ സുതാര്യ മുറിയുമായി ഹോട്ടലുടമ

ബ്രിട്ടനിലെ ഹോട്ടലിൽ ദമ്പതികൾ അന്തിയുറങ്ങുന്നതും കുളിക്കുന്നതും വരെ നാട്ടുകാർക്കു കാണാം; സമ്പൂർണ സുതാര്യ മുറിയുമായി ഹോട്ടലുടമ

ഗരത്തിന്റെ കണ്ണായ സ്ഥലം, ആഢംബരം നിറഞ്ഞ മുറി, മനോഹര കാഴ്ചകൾ നൽകുന്ന കുളിമുറിയും. പക്ഷേ ഒന്നുണ്ട് ഇവിടെ അന്തിയുറങ്ങുന്നതും കുളിക്കുന്നതുമെല്ലാം മാലോകർക്കു കാണാം. ഈ മുറിയെടുക്കുന്ന ദമ്പതികളായിരിക്കും നഗര മധ്യത്തിലുള്ള എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രം. ബ്രിട്ടനിലെ തിരക്കേറിയ ഷോപ്പിങ് തെരുവായ സൗത്ത്‌ഗേറ്റിനു മധ്യത്തിലായാണ് സുതാര്യമായ ഈ ബബിൾ ഹോട്ടൽ ഒരുക്കിയിരിക്കുന്നത്. കാറ്റു നിറച്ച് വീർപ്പിക്കാവുന്ന സുതാര്യമായ പ്ലാസ്റ്റിക് കവർ കൊണ്ടു നിർമ്മിച്ച ഈ ബബ്ൾ ഹോട്ടൽ ലേറ്റർറൂംസ് ഡോട്ട് കോമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇത് ഭീരുക്കൾക്കും നാണം കുണുങ്ങികൾക്കുമുള്ളതല്ലെന്ന് സൈറ്റിന്റെ വക്താവ് അൻഡ്രിയ തർപി പറയുന്നു.

ഒരു ഹോട്ടൽ മുറിയും നൽകാത്ത സൗകര്യമായ 360 ഡിഗ്രി പുറലോക കാഴ്ചയാണ് ഈ ബബ്ൾ ഹോട്ടലിന്റെ പ്രത്യേകത. ഇവിടെ താമസിക്കാനെത്തുന്നവർ നഗരമധ്യത്തിലുടെ കടന്നു പോകുന്ന എല്ലാവരുടേയും കണ്ണിൽപ്പെടും. ഒരു ഹോട്ടൽ മുറിയുടെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. എന്നാൽ സ്വകാര്യത ഇവിടെ കാര്യമാക്കുന്നേയില്ല. ഇവിടുത്തെ താമസാനുഭവം വേറിട്ട ഒന്ന് തന്നെയായിരിക്കുമെന്നും തർപി പറയുന്നു. ഒരു കൂറ്റൻ ക്യാപ്‌സൂൾ പോലെ പൊതു നിരത്തിൽ നിവർത്തിയിട്ടിരിക്കുന്ന ബബ്ൾ ഹോട്ടൽ മുറിയുടെ വിസ്താരം 13 അടിയാണ്. ആറടി ഉയരത്തിലുള്ള സുത്യാര്യ ടണലിലൂടെയാണ് മുറിക്കുള്ളിലെത്തുക.

ബാത്ത് ടബ്, കംഫി ബെഡ്, ആഢംബര തുണിത്തരങ്ങൾ തുടങ്ങിയ എല്ലാം ഈ മുറിക്കകത്തുണ്ട്. എന്നാൽ ബാത്ത് ടബിൽ പരസ്യമായി ആർക്കും കുളി കാണാനാവില്ല. ഇത് കാഴ്ചയ്ക്കു വേണ്ടി മാത്രം സ്ഥാപിച്ചതാണ്. ലേറ്റർറൂംസ് ഡോട്ട് കോം വഴി ബുക്ക് ചെയ്യാവുന്ന ഈ പരസ്യ ഹോട്ടൽ മുറിയിൽ തങ്ങാൻ ദമ്പതികൾക്ക് ഒരു രാത്രി ഏകദേശം അയ്യായിരം രൂപയോളമാണ് നിരക്ക്. പുറത്ത് മുഴുസമയം കാവലും ബബിൾ ഹോട്ടലിനുണ്ട്. അതിഥികൾക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സംവിധാനം തൊട്ടടുത്ത മറ്റൊരു ഹോട്ടലിലാണ് ഒരുക്കിയിട്ടുള്ളത്. ബ്രിട്ടനിൽ വിവിധയിടങ്ങളിൽ സുതാര്യ ബബിൾ ഹോട്ടൽ മുറികൾ സ്ഥാപിക്കാനും ലേറ്റർറൂംസിനു പദ്ധതിയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP