Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീൻസിട്ടതിന് അപരിചിതയായ സ്ത്രീയോട് തട്ടിക്കയറിയ മതമൗലികവാദി കുറ്റക്കാരനെന്ന് കോടതി; വിധി കേൾക്കാനെത്തിയത് ജീൻസിട്ട ഭാര്യയുമായി

ജീൻസിട്ടതിന് അപരിചിതയായ സ്ത്രീയോട് തട്ടിക്കയറിയ മതമൗലികവാദി കുറ്റക്കാരനെന്ന് കോടതി; വിധി കേൾക്കാനെത്തിയത് ജീൻസിട്ട ഭാര്യയുമായി

നൂർ അൽനിയാമി എന്ന സ്ത്രീ ഇറുകിയ ജീൻസ് ധരിച്ച് തെരുവിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ അവരോട് തട്ടിക്കയറിയ മതമൗലികവാദി ക്രിസോന്നി ഹെൻഡേർസൻ കുറ്റക്കാരനെന്ന് സിറ്റി മജിസ്ട്രേറ്റ് കോടതി ഇന്നലെ നടന്ന വിചാരണയ്ക്ക് ശേഷം ഉത്തരവിട്ടു. ഇക്കഴിഞ്ഞ ജൂലൈ നാലിനായിരുന്ന കേസിന് ആസ്പദമായ സംഭവം അരങ്ങേറിയിരുന്നത്. ബെർമിങ്ഹാം സിറ്റി സെന്ററിൽ വച്ച് ഒരു ക്രിസ്ത്യൻ പ്രഭാഷകന്റെ പ്രസംഗം കേട്ട് കൊണ്ട് നിൽക്കവെയാണ് നൂർ അൽനിയാമിയെ ഹെർഡേർസൻ വേശ്യയെന്നും സാത്താൻ എന്നും വിളിച്ച് അപമാനിച്ചിരുന്നത്. എന്നാൽ വിചാരണയ്ക്ക് കോടതിയിൽ എത്തിയ ഹെൻഡേർസനൊപ്പമുണ്ടായിരുന്ന ഭാര്യ ജീൻസാണ് ധരിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്.... ഹെൻഡേർസൻ തെരുവിൽ വച്ച് സ്ത്രീയെ വാക്കുകൾ കൊണ്ട് അപമാനിക്കുന്നതിന്റെ വീഡിയോ ഇന്നലെ കോടതിയിൽ വിചാരണയ്ക്കിടെ പ്രദർശിപ്പിച്ചിരുന്നു. നിങ്ങൾ എല്ലാവരും ഭീകരവാദികളാണെന്നും ഇംഗ്ലണ്ടിലെ രാജ്ഞിയും തീവ്രവാദിയാണെന്നും ഇതിൽ ഹെൻഡേർസൻ ശബ്ദമുയർത്തുന്നതായി കാണാം.

60 പേരുടെ മുന്നിൽ വച്ചുള്ള ഈ പരസ്യമായ ആരോപണത്തെ തുടർന്ന് താൻ കരഞ്ഞ് പോയെന്ന് നൂർ വെളിപ്പെടുത്തിയിരുന്നു. ഇത് കേട്ട് താൻ ഒരു രാത്രിക്ക് എത്രയാണ് പ്രതിഫലം വാങ്ങുന്നതെന്ന് വരെ ഒരാൾ ചോദിച്ചിരുന്നുവെന്നും ഈ സ്ത്രീ പറയുന്നു. താൻ ഇക്കാര്യം പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് നൂർ ഹെൻഡേർസനെ പേടിപ്പിച്ചുവെങ്കിലും അവർക്ക് തന്നെ ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു അയാൾ പ്രതികരിച്ചിരുന്നത്.ധാരാളം വെള്ളക്കാരായ സ്ത്രീകൾ കൂട്ടം കൂടി നിന്നിരുന്ന സ്ഥലത്ത് വച്ചാണ് ഹെൻഡേർസൻ തന്നെ അപമാനിച്ചതെന്നും ഇത് കേട്ട് ഒരു സ്ത്രീ കരഞ്ഞ് കൊണ്ട് ഓടിപ്പോയിരുന്നുവെന്നും നൂർ വെളിപ്പെടുത്തിയിരുന്നു.

ഞെട്ടിപ്പിക്കുന്ന സംഭവത്തിന് ശേഷം പൊലീസെത്തുകയും ഹെൻർഡേർസനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും തുടർന്ന് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് അടുത്ത ദിനമായിരുന്നു ബെർമിങ്ഹാമിലെ ജൂവലറി ക്വാർട്ടറിൽ വച്ച് ഇയാളെ വിവിധ കേസുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ബെർമിങ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണയും നടന്നിരുന്നു. അതിനെ തുടർന്നുള്ള വിചാരണയാണ് ഇന്നലെ നടന്നിരിക്കുന്നത്. എന്നാൽ താൻ ഇത്തരത്തിലുള്ള വാക്കുകൾ ഉപയയോഗിച്ച് അപമാനിച്ചില്ലെന്നും കാണാൻ യോഗ്യനായ തന്നെ നൂർ വശീകരിക്കാൻ ശ്രമിച്ചിരുന്നുവെന്നുമാണ് ഹെൻഡേർസൻ ഇന്നലെ വാദിച്ചിരുന്നത്.

ഏഷ്യൻ വംശജനായ ഹെൻഡേർസൻ വിചാരണയ്ക്കിടെ മജിസ്ട്രേറ്റുമാരോട് ശബ്ദമുയർത്തിയിരുന്നു. തനിക്കെതിരെയുള്ള നടപടി വംശീയത നിറഞ്ഞതാണെന്നും താൻ വെള്ളക്കാരനല്ലാത്തതിനാലാണ് തന്റെ മേൽ ആരോപണങ്ങൾ ചുമത്തുന്നതെന്നുമായിരുന്നു ഇയാൾ ആരോപിച്ചിരുന്നത്. തന്റെ പേരിൽ ഇതിന് മുമ്പ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും ഇയാൾ വിശദമാക്കിയിരുന്നു.ഹെൻഡേർസനെ അയാളുടെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. പൊലീസ് പിടിച്ച് കൊണ്ടു പോകുമ്പോൾ അയാൾ അള്ളാഹു അക്‌ബർ എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.ഇന്നലെ നടന്ന വിചാരണയിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് ശിക്ഷാവിധിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP