Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് സൗന്ദര്യ സങ്കൽപങ്ങൾ പൊളിച്ചെഴുതി കേയ്റ്റ് രാജകുമാരി; വോഗിന്റെ കവർ വൈറലാകുന്നത് ഒരുക്കങ്ങൾ ഒന്നുമില്ലാതെ

കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് സൗന്ദര്യ സങ്കൽപങ്ങൾ പൊളിച്ചെഴുതി കേയ്റ്റ് രാജകുമാരി; വോഗിന്റെ കവർ വൈറലാകുന്നത് ഒരുക്കങ്ങൾ ഒന്നുമില്ലാതെ

ന്റേത് മാത്രമായ ഫാഷനുകളിലൂടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി ഇന്ന് ലോകത്തിൽ ഏറ്റവുമധികം ഫോട്ടോകളിൽ നിറയുന്ന സുന്ദരിയാണ് കേയ്റ്റ് രാജകുമാരി. എന്നാൽ നാളിതുവരെയായി അവർ ഒരു ഫാഷൻ മാഗസിനായുള്ള ഫോട്ടോ ഷൂട്ടിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ ബ്രിട്ടനിലെ പ്രശസ്തമായ ഫാഷൻ മാഗസിൻ വോഗിന്റെ 100ാം വാർഷികം പ്രമാണിച്ച് അതിന്റെ കവറിൽ പ്രത്യക്ഷപ്പെടാൻ കേയ്റ്റ് തയ്യാറായിരിക്കുകയാണ്. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നുമില്ലാതെയാണ് കേയ്റ്റ് ഇതിൽ മുഖം കാട്ടിയിരിക്കുന്നത്. അതായത് കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് ഇതിലൂടെ സൗന്ദര്യ സങ്കൽപങ്ങൾ പൊളിച്ചെഴുതിയിരിക്കുകയാണ് രാജകുമാരി. ഈ കവർ ഫോട്ടോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലാവുകയും ചെയ്തു. വോഗും നാഷണൽ പോർട്രയിറ്റ് ഗ്യാലറിയും സംയുക്തമായാണ് ഇതിന് വേണ്ടി കേയ്റ്റിന്റെ ഫോട്ടോകൾ പകർത്തിയിരിക്കുന്നത്. കൺട്രി സൈഡിൽ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ച് റിലാക്സ് ചെയ്തിരിക്കുന്ന കേയ്റ്റിന്റെ നിരവധി ആകർഷകങ്ങളായ ചിത്രങ്ങളാണ് ഈ ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി പകർത്തപ്പെട്ടിരിക്കുന്നത്.

നോർഫോൾക്ക് കൺട്രിസൈഡിൽ നിന്നും ഈ ഫോട്ടോ പകർത്തിയിരിക്കുന്നത് വോഗിന്റെ ഫാഷൻ ഡയറക്ടറായ ലൂസിൻഡ ചേംബേർസിന്റെ നേതൃത്വത്തിലാണ്. ഫോട്ടോ എടുത്തതാകട്ടെ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ ജോഷ് ഓലിൻസാണ്. ഈ ഫോട്ടോ നാഷണൽ പോർട്രയിറ്റ് ഗ്യാലറിയിൽ തൂക്കുകയും ചെയ്യും. 2012 മുതൽ കേയ്റ്റ് ഇവിടെ രക്ഷാധികാരിയാണ്. ഇവിടെ ഫോട്ടോകൾ കാണാൻ കേയ്റ്റ് ബുധനാഴ്ച സന്ദർശിക്കുമെന്നാണ് കെൻസിങ്ടൺ പാലസ് പറയുന്നത്.ഡയാന രാജകുമാരിയുടെ പാത പിന്തുടർന്ന് കൊണ്ടാണ് കേയ്റ്റും ഇപ്പോൾ വോഗിന്റെ കവർ ഫോട്ടോയിലെത്തിയിരിക്കുന്നത്. ഡയാന നാല് പ്രാവശ്യം ഈ മാഗസിന്റെ കവറിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1994 ജൂലൈയിലും 1991 ഡിസംബറിലും 1981 ഓഗസ്റ്റിലും 1991 ഒക്ടോബറിലുമായിരുന്നു ഇത്. പട്രിക്ക് ഡെമർചെലിയർ, ലോർഡ് സ്നോഡൻ എന്നവരായിരുന്നു ഈ ഫോട്ടോകൾ എടുത്തിരുന്നത്.1997ൽ മരണാനന്തരമായിരുന്നു ഡയാന കവറിൽ സ്ഥാനം പിടിച്ചിരുന്നത്. അവർക്ക് ആദരാജ്ഞലി അർപ്പിച്ച് കൊണ്ടുള്ള പ്രത്യേക പതിപ്പിന്റെ മുഖചിത്രമായിട്ടായിരുന്നു വോഗ് ഇത് നൽകിയിരുന്നത്.

വോഗിന് വേണ്ടിയെടുത്ത കളർ ഫോട്ടോയിൽ ആഡംബരവസ്ത്രങ്ങൾ ഒഴിവാക്കി പെറ്റിറ്റ് ബാറ്റിയൂ സ്ട്രിപ്പ്ഡ് ഫുൾസ്ലീവ് ടോപ്പാണ് കേയ്റ്റ് ഈ ഫോട്ടോയിൽ ധരിച്ചിരിക്കുന്നത്. ഇതിന് പുറമെ ബ്ലാക്ക് ബർബെറി ട്രൗസേർസും അവർ അണിഞ്ഞിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ കേയ്റ്റ് ബിയോണ്ട് റെട്രോയിൽ നിന്നുള്ള ബ്ലാക്ക് ഫെഡോറ ഹാറ്റും ചാർകോൾ ബ്രൗൺ ഡബിൾ ബ്രെസ്റ്റഡ് സ്യൂഡ് കോട്ടും വെള്ള ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇവ രണ്ടും ബർബെറിയിൽ നിന്നുള്ളവയാണ്. ലോകപ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർമാർ രാജകുടുംബാംഗങ്ങളുടെ ഫോട്ടോ ഇടയ്ക്ക് എടുക്കാറുണ്ട്.

തന്റെ 90ാം ജന്മദിനം പ്രമാണിച്ച് എലിസബത്ത് രാജ്ഞി തന്റെ ഗ്രേറ്റ് ഗ്രാൻഡ് ചിൽഡ്രൻസിനൊപ്പം ഫേട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ആനി ലെയ്ബോവിറ്റ്സാണിത് പകർത്തിയത്. ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിന് പുറമെ ഒരു ഫോട്ടോഗ്രാഫറെന്ന നിലയിലും കേയ്റ്റ് പേരെടുത്തിട്ടുണ്ട്. ചാർലറ്റ് രാജകുമാരി ജനിച്ചപ്പോൾ സഹോദരൻ ജോർജ് അവളെ ചുംബിക്കുന്ന മനോഹര ചിത്രം കേയ്റ്റ് അടുത്തിടെ പകർത്തിയിരുന്നു. കേയ്റ്റിന്റെ മുഖചിത്രം വോഗിന് നൽകുകയെന്നത് മാഗസിന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നുവെന്നാണ് ബ്രിട്ടീഷ് വോഗിന്റെ എഡിറ്റർ ഇൻ ചാർജായ അലക്സാണ്ടർ ഷുൽമാൻ പറയുന്നത്. മാഗസിന്റെ 100ാം വാർഷികാഘോഷത്തിൽ ഭാഗഭാക്കാകാൻ സാധിച്ചതിൽ കേയ്റ്റിന് സന്തോഷമുണ്ടെന്നാണ് അവരുടെ വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP